ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

കഴിഞ്ഞ ദിവസം അവതരിപ്പിച്ച് വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് വിപണിയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്നുവെന്ന് വ്യക്തമാക്കി ഹ്യുണ്ടായി. ബുക്കിംഗ് കണക്കുകളും ഇത് തന്നെയാണ് വെളിപ്പെടുത്തുന്നതെന്ന് വേണം പറയാന്‍.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്, പ്രത്യേകിച്ച് ഡീസല്‍ മോഡലുകള്‍ക്ക് ശക്തമായ ഡിമാന്‍ഡാണ് ലഭിക്കുന്നതെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തി. തങ്ങളുടെ സബ്-കോംപാക്ട് എസ്‌യുവിക്കായി ഏകദേശം 15,000 ബുക്കിംഗുകള്‍ ലഭിച്ചതായി ലോഞ്ച് വേളയില്‍ തന്നെ ഹ്യുണ്ടായി പറഞ്ഞിരുന്നു.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

എന്നാല്‍ ലോഞ്ച് കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ഇൗ ബുക്കിംഗ് കണക്കുകള്‍ ഇപ്പോള്‍ 21,000 ആയി ഉയര്‍ന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഈ ബുക്കിംഗുകളില്‍ മൂന്നിലൊന്ന് ഡീസല്‍ വേരിയന്റുകളുടേതാണെന്നും കമ്പനി വെളിപ്പെടുത്തി.

MOST READ: 2 വർഷം 1.50 ലക്ഷം യൂണിറ്റ് വിൽപ്പന, പുതിയ നാഴികക്കല്ല് പിന്നിട്ട് Kia Sonet എസ്‌യുവി

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

അതിന്റെ സഹോദര പതിപ്പായ, സോനെറ്റില്‍ നിന്ന് വ്യത്യസ്തമായി, വെന്യു ഫെയ്‌സ്‌ലിഫ്റ്റ് ഡീസല്‍ വാഗ്ദാനം ചെയ്ത ആറ് വേരിയന്റുകളില്‍ വെറും മൂന്ന് വേരിയന്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

കൂടാതെ, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രം ലഭ്യമാകുന്ന താഴ്ന്ന വേരിയന്റുകളോടൊപ്പം മിഡ് വേരിയന്റ് മുതല്‍ മാത്രമേ ഇത് ലഭ്യമാകൂ. പെട്രോളിലേക്ക് മാറിയെങ്കിലും, എസ്‌യുവി സെഗ്മെന്റുകള്‍ ഇപ്പോഴും ഡീസല്‍ എഞ്ചിനുകളുടെ ആവശ്യത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ഹ്യുണ്ടായിയുടെ ഈ നമ്പറുകള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.

MOST READ: പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

ഡീസല്‍ മോഡലിന്റെ വില 9.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 12.32 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) ഉയരുകയും ചെയ്യുന്നു. ഡീസല്‍ S+, SX, SX(O) വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ, മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രം ലഭ്യമാണ്.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

ഔട്ട്ഗോയിംഗ് മോഡലില്‍ നിന്നുള്ള പരിചിതമായ 1.5-ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ് എഞ്ചിന്‍. ഇത് 99 bhp കരുത്തും 240 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. രണ്ടാം തലമുറ ക്രെറ്റയ്ക്കൊപ്പം ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായി വെന്യുവും മാറിയിരിക്കുന്നുവെന്ന് വേണം പറയാന്‍.

MOST READ: കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ മൊത്തം എസ്‌യുവി വില്‍പ്പനയുടെ 42 ശതമാനവും മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 22 ശതമാനവും വെന്യൂവിന്റേതാണെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നു. സമീപ വര്‍ഷങ്ങളില്‍ തങ്ങളുടെ മോഡലുകളുടെ ഡിമാന്‍ഡില്‍ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചതായും കമ്പനി അറിയിച്ചു.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

10 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള മോഡലുകള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിച്ചതായും ഹ്യുണ്ടായു പറഞ്ഞു. കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയുടെ 41 ശതമാനവും മേല്‍പ്പറഞ്ഞ കണക്കുകള്‍ക്ക് മുകളിലുള്ള കാറുകളില്‍ നിന്നാണ് വന്നത്, പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള സമയങ്ങളില്‍ ഇത് 20 ശതമാനമായിരുന്നു.

MOST READ: Thar-ലെ ഫീച്ചറുകള്‍ വീണ്ടും വെട്ടിക്കുറച്ച് Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മോഡലുകളുടെ വിപണി വിഹിതം 2018-ല്‍ വെറും 18 ശതമാനത്തില്‍ നിന്ന് ഏകദേശം 37 ശതമാനമായി വളര്‍ന്നുവെന്ന് കമ്പനിയുമായി മൊത്തത്തില്‍ വിപണി കൂടുതല്‍ വിലയേറിയ കാറുകളിലേക്ക് മാറുന്നതായി തോന്നുന്നുവെന്നും ഹ്യുണ്ടായി വ്യക്തമാക്കി.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് 2022-ല്‍ ശ്രദ്ധേയമായ ഒരു കോസ്മെറ്റിക് മേക്ക് ഓവറാണ് ലഭിച്ചിരിക്കുന്നത്. പുതിയ ഗ്രില്‍, പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, മുഴുനീള ലൈറ്റ് ബാര്‍ ഉള്ള പുതിയ ടെയില്‍ ലൈറ്റുകള്‍, അലോയ് വീലുകള്‍. ക്യാബിനും ഔട്ട്ഗോയിംഗ് മോഡലിന്റെ ഓള്‍-ബ്ലാക്ക് യൂണിറ്റില്‍ നിന്ന് ഇളം കറുപ്പും ഗ്രെയ്ജ് ഡ്യുവല്‍-ടോണ്‍ സ്‌കീം എന്നിവയെല്ലം നവീകരണങ്ങളായി ലഭിക്കുന്നു.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

ഉയര്‍ന്ന മോഡലുകള്‍ക്ക്, ഹോം ടു കാര്‍ ഫംഗ്ഷണാലിറ്റി, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും അതിലേറെയും കൂടുതല്‍ കണക്റ്റുചെയ്ത കാര്‍ ഫീച്ചറുകളുള്ള ശ്രദ്ധേയമായ ഫീച്ചര്‍ അപ്ഡേറ്റും വെന്യുവിന് ലഭിച്ചു.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

വിപണിയില്‍ ടാറ്റ നെക്സോണ്‍, മാരുതി വിറ്റാര ബ്രെസ, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, കിയ സോനെറ്റ്, മഹീന്ദ്ര XUV300, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ എതിരാളികള്‍ക്കെതിരെയാണ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കുന്നത്.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

ഡീസല്‍ എഞ്ചിന് പുറമെ, വെന്യു ഉപഭോക്താക്കള്‍ക്കായി രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ കൂടി തെരഞ്ഞെടുക്കാം. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും. 1.2 ലിറ്റര്‍ എഞ്ചിന്‍ 6,00 rpm-ല്‍ 82 bhp കരുത്തും 4,000 rpm-ല്‍ 114 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

ഡീസല്‍ വേരിയന്റിന് വന്‍ ഡിമാന്‍ഡ്; Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 കടന്നുവെന്ന് Hyundai

6,000 rpm-ല്‍ 118 bhp കരുത്തും 1,500 rpm-ല്‍ 172 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ യൂണിറ്റാണ് കൂടുതല്‍ ശക്തമായ പെട്രോള്‍ എഞ്ചിന്‍. ഈ ത്രീ-സിലിണ്ടര്‍ ടര്‍ബോ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് സെമി-ഓട്ടോമാറ്റിക് iMT, 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai venue facelift diesel variant getting high demand bookings cross 21 000
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X