ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

കോംപാക്‌ട് എംപിവി വിഭാഗത്തിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യ അവതരിപ്പിച്ച മോഡലായിരുന്നു കിയ കാരെൻസ്. 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക മോഡലായാണ് വാഹനം നിരത്തിലെത്തിയത്.

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

ഇതോടെ കിയയുടെ നിരയിലുള്ള മറ്റ് മോഡലുകൾക്കും 6 എയർബാഗുകൾ ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതുശരിവെക്കുന്നതാണെന്ന് തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതായത് കാരെൻസ് പോലെ തന്നെ സെൽറ്റോസിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകാൻ കിയ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റിൽ നാല് എയർബാഗുകൾ സജ്ജീകരിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.

നിലവിൽ നാല് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്ന സോനെറ്റിലും കിയയ്ക്ക് ഇത് നടപ്പിലാക്കാൻ കഴിയുമെന്നാണ് സൂചന.

MOST READ: 2022 Hyundai Tucson എത്തുക നീണ്ട ഫീച്ചറും 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുമായി; കൂടുതല്‍ കാര്യങ്ങള്‍ ഇതാ

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

6 എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ച് ഡിസൈൻ മാറ്റങ്ങളും പുതുക്കിയ ക്യാബിനും ഉള്ള സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് കിയ അവതരിപ്പിക്കുമെന്ന വാർത്തകൾ ശക്തമായ സാഹചര്യത്തിലാണ് പുതിയ മോഡൽ അവതരിപ്പിക്കുന്നതിനു പകരം നിലവിലെ കിയ സെൽറ്റോസ് എസ്‌യുവിക്കൊപ്പം കിയ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ചേർത്തിരിക്കുന്നത്.

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

ഇതുവരെ കൊറിയൻ ബ്രാൻഡ് സെൽറ്റോസിന്റെ ടോപ്പ് എൻഡ് HTX+, X-ലൈൻ, GTX(O), GTX+ (GT ലൈൻ) വേരിയന്റുകളിൽ മാത്രം ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്തിരുന്നത്.

MOST READ: രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

എയർബാഗുകൾ കൂടാതെ മിഡ്-സൈസ് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് സുരക്ഷാ നിരയിലേക്ക് കിയ ഇന്ത്യ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), നാല് വീലിലും ഡിസ്‌ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM) എന്നിവയും ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), ബ്രേക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിലെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളായാണ് കിയ വാഗ്‌ദാനം ചെയ്യുന്നത്. ഈ മാറ്റങ്ങളൊഴികെ കിയ സെൽറ്റോസിന്റെ ഫീച്ചറുകളുടെ പട്ടികയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.

MOST READ: പരമ്പരാഗത വൈപ്പര്‍ ബ്ലേഡുകള്‍ Vs ഫ്രെയിംലെസ്സ് വൈപ്പര്‍ ബ്ലേഡുകള്‍; കൂടുതല്‍ കാര്യങ്ങള്‍ ഇതാ

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുമായാണ് വാഹനം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ കിയ സെൽറ്റോസ് എസ്‌യുവി ലഭ്യമാണ്.

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

എഞ്ചിൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ 4-സിലിണ്ടർ NA പെട്രോൾ, 1.4-ലിറ്റർ 4-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിവ ഉൾപ്പെടുന്നു. NA എഞ്ചിൻ 115 bhp പവറിൽ 144 Nm torque ഉത്പാദിപ്പിക്കുമ്പോൾ ടർബോ എൻജിൻ 140 bhp കരുത്തിൽ 242 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: കൺഫ്യൂഷൻ ആയല്ലോ അളിയാ! പെട്രോളോ, ഡീസലോ, സിഎൻജിയോ മികച്ചത്?അറിഞ്ഞിരിക്കാം

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

ഈ രണ്ട് എഞ്ചിൻ ഓപ്ഷനിലും കിയ ഇന്ത്യ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. അതേസമയം പെട്രോൾ എഞ്ചിനുകളിൽ iMT, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമുണ്ട്.

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

സെൽറ്റോസിന്റെ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ പരമാവധി 115 bhp പവറും 250 Nm torque ഉം ആണ് നൽകുന്നത്. ഇതിന്റെ ഗിയർബോക്‌സ് ചോയിസുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. എസ്‌യുവിയുടെ എക്‌സ്ഷോറൂം വില 10.49 ലക്ഷം മുതൽ 18.45 ലക്ഷം രൂപ വരെയാണ്.

ആദ്യം കാരെൻസ് ഇപ്പോൾ സെൽറ്റോസ്; 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി കിയയുടെ നീക്കം

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഹ്യുണ്ടായി ക്രെറ്റ, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയോട് കിയ സെൽറ്റോസ് എസ്‌യുവി നേരിട്ട് മത്സരിക്കുമ്പോൾ ഉടൻ പുറത്തിറക്കാനിരിക്കുന്ന മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയിൽ നിന്നുള്ള വെല്ലുവിളിയും ഇനി മുതൽ നേരിടേണ്ടി വരും.

More from DriveSpark

Article Published On: Monday, August 1, 2022, 11:58 [IST]
English summary
Kia seltos suv gets 6 airbags as standard after carens mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X