XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

XUV700 ഒരുപക്ഷേ ഇതുവരെ മഹീന്ദ്ര വിപണിയില്‍ എത്തിച്ചതില്‍ ഏറ്റവും ഹിറ്റായ വാഹനമായിരിക്കാം, വിപണിയില്‍ എത്തിയതുമുതല്‍ വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നത്. അനുദിനം ജനപ്രീതി വര്‍ധിച്ചതോടെ ഉല്‍പ്പാദനം അതിനൊപ്പം കൊണ്ടുപോകാന്‍ പോലും മഹീന്ദ്രയ്ക്ക് കഴിയുന്നില്ലെന്ന് വേണം പറയാന്‍.

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

വില്‍പ്പന ചാര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍, ഇത് പ്രതിമാസം 6,000 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കുന്നത്. പ്രതിമാസം 9,000 മുതല്‍ 10,000 എന്ന നിരക്കില്‍ പുതിയ ബുക്കിംഗുകള്‍ ഉള്ളതിനാല്‍, കാത്തിരിപ്പ് വര്‍ദ്ധിക്കുന്നത് തുടരുകയും ചെയ്യുന്നു. തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്കായി XUV700-ന് 2 വര്‍ഷം വരെ കാത്തിരിപ്പ് കാലയളവുണ്ടെന്നും ചില ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

ഉല്‍പ്പാദനവും ഡെലിവറിയും കൈകാര്യം ചെയ്യുന്നതിനിടയില്‍, മഹീന്ദ്ര അടുത്തിടെ XUV700-യുടെ AWD മോഡലുകളുമായി ബന്ധപ്പെട്ട് ഒരു തിരിച്ചുവിളിക്കല്‍ നടത്തിയിരിക്കുകയാണ്. ഇതാദ്യമായാണ് മഹീന്ദ്രയില്‍ നിന്ന് XUV700 തിരിച്ചുവിളിക്കുന്നത്.

MOST READ: ഞങ്ങൾ ഹോൾസെയിലും ചെയ്യും റീട്ടെയിലും ചെയ്യും! ഇന്ത്യൻ വിപണിയിൽ ജൂണിൽ തിളങ്ങിയ സ്റ്റാർ എസ്‌യുവികൾ

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

XUV700-ന് ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം AWD വേരിയന്റുകളും ലഭിക്കുന്നു, ഈ AWD വേരിയന്റുകള്‍ മാത്രമാണ് തിരിച്ചുവിളിക്കുന്നത്, ബാക്കി വേരിയന്റ് ലൈനപ്പല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് XUV700 വാഗ്ദാനം ചെയ്യുന്നത്.

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

2.0 ലിറ്റര്‍ പെട്രോളും 2.2 ലിറ്റര്‍ ഡീസലും. ഈ രണ്ട് എഞ്ചിനുകളും മറ്റ് മഹീന്ദ്ര ഉല്‍പ്പന്നങ്ങളായ സ്‌കോര്‍പിയോ N, ഥാര്‍ എന്നിവയിലും കമ്പനി നല്‍കിയിട്ടുണ്ട്. പെട്രോള്‍ എഞ്ചിന്‍ 5,000 rpm-ല്‍ 197 bhp കരുത്തും 1,750 rpm-ല്‍ 380 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുകയും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

MOST READ: വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

ഡീസല്‍ എഞ്ചിന്‍ താഴ്ന്ന വേരിയന്റുകളില്‍ 3,750 rpm-ല്‍ 153 bhp കരുത്തും 1,500 rpm-ല്‍ 360 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുകയും ഉയര്‍ന്ന വേരിയന്റുകളില്‍ 3,500 rpm-ല്‍ 182 bhp പവറും 1,600 rpm-ല്‍ 420 Nm ടോര്‍ക്കും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ ടോപ്പ്-സ്‌പെക്ക് AX 7 വേരിയന്റില്‍ ഉയര്‍ന്ന ഔട്ട്പുട്ട് ഉള്ള ഈ ഡീസല്‍ എഞ്ചിനുമായി മാത്രമേ AWD സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളൂ.

MOST READ: വീഴ്‌വേൻ എൻട്ര് നിനൈത്തായോ? ജൂൺ വിൽപ്പനയിൽ മിന്നി തിളങ്ങിയ സെഡാനുകൾ

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

ഫലത്തില്‍, AWD സിസ്റ്റത്തില്‍ AX 7 ഡീസല്‍ AT AWD 7 STR ഉം AX 7 ഡീസല്‍ AT AWD ലക്ഷ്വറി പാക്ക് 7 STR ഉം മാത്രമേ സജ്ജീകരിച്ചിട്ടുള്ളൂ. മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ തിരിച്ചുവിളിക്കലിന് വിധേയമായിരിക്കുന്നത് ഈ രണ്ട് വകഭേദങ്ങള്‍ മാത്രമാണ്.

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

ഈ തിരിച്ചുവിളിച്ച വാഹനങ്ങളുടെ കൃത്യമായ എണ്ണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് മഹീന്ദ്രയുടെ നിര്‍ണായക സര്‍വീസ് നടപടിയായാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍, എഞ്ചിനെ റിയര്‍ ആക്സിലുമായി ബന്ധിപ്പിക്കുന്ന പ്രൊപ്പല്ലര്‍ ഷാഫ്റ്റ് തകരാറിലായതാണ് ഈ തിരിച്ചുവിളിക്കലിന് കാരണമെന്ന് പറയപ്പെടുന്നു.

MOST READ: ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

മുകളില്‍ സൂചിപ്പിച്ച AWD വേരിയന്റുകളുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനം അടുത്തുള്ള മഹീന്ദ്ര സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോയി ഈ പ്രശ്‌നം പരിശോധിക്കാവുന്നതാണ്. സര്‍വീസ് സെന്ററില്‍ എത്തിക്കഴിഞ്ഞാല്‍, പ്രൊപ്പല്ലര്‍ ഷാഫ്റ്റ് പിടിച്ചിരിക്കുന്ന ബോള്‍ട്ടുകളുമായി ബന്ധപ്പെട്ട ഒരു പരിശോധന സര്‍വീസ് ടീം നടത്തും.

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

പരിശോധനയ്ക്ക് ശേഷം, ബോള്‍ട്ടുകള്‍ പുതിയവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കണമെങ്കില്‍, അവ മാറ്റി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഒരു നിര്‍ണായക സേവന നടപടിയായി അവര്‍ ഈ തിരിച്ചുവിളിക്കല്‍ പുറപ്പെടുവിച്ചതിനാല്‍, അത് എന്തെങ്കിലും പ്രധാനമായിരിക്കാമെന്ന് നമുക്ക് ഊഹിക്കാം.

XUV700-യുടെ ഡീസല്‍ AWD മോഡലുകള്‍ തിരിച്ച് വിളിച്ച് Mahindra; കാരണം ഇതാണ്

ഇതുവരെ, ഈ തിരിച്ചുവിളിക്കലിന് പിന്നില്‍ കണ്ടെത്താനും ചൂണ്ടിക്കാണിക്കാനും കഴിയുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് മഹീന്ദ്ര പ്രവര്‍ത്തിച്ച് തുടങ്ങിയതാകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: teambhp

More from DriveSpark

Article Published On: Monday, July 11, 2022, 11:05 [IST]
English summary
Mahindra recall xuv700 diesel awd models find here more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X