'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി 'എംജി സര്‍വീസ് ഓണ്‍ വീല്‍സ്' സംരംഭം അവതരിപ്പിച്ച് നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരവരുടെ വീട്ടിലിരുന്ന് തന്നെ കാര്‍ റിപ്പയര്‍, മെയിന്റനന്‍സ് സേവനങ്ങള്‍ എന്നിവ ലഭിക്കുകയും ചെയ്യും.

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

ഈ സേവന ഔട്ട്‌റീച്ച് പ്രോഗ്രാം എളുപ്പത്തിലും സൗകര്യാര്‍ത്ഥം വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നുവെന്നും കമ്പനി പറയുന്നു. ഭാവിയില്‍ ഇന്ത്യയിലുടനീളമുള്ള മറ്റ് മലയോര വിപണികളെ ഉള്‍പ്പെടുത്താനും പദ്ധതിയിട്ടുകൊണ്ട്, പദ്ധതിയുടെ പൈലറ്റ് പതിപ്പ് ഗുജറാത്തിലെ രാജ്കോട്ടില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

ഒരു വര്‍ക്ക്ഷോപ്പില്‍ മാത്രം നല്‍കുന്ന മിക്ക സേവന പ്രവര്‍ത്തനങ്ങളും ഇത് കവര്‍ ചെയ്യും. 'എംജി സര്‍വീസ് ഓണ്‍ വീല്‍സ്' എന്നത് വാഹനങ്ങളുടെ ആനുകാലിക അറ്റകുറ്റപ്പണികള്‍ക്കുള്ള ഒരു സമ്പൂര്‍ണ സേവനമാണ്.

MOST READ: മികച്ച പ്രകടനവും കൂടുതല്‍ ലാഭവും; വാണിജ്യ വാഹനങ്ങള്‍ക്കായി സിന്തറ്റിക് എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ടാറ്റ

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

ഹൈഡ്രോളിക് പവര്‍ പാക്കില്‍ ഘടിപ്പിച്ച ഹൈഡ്രോളിക് കത്രിക ലിഫ്റ്റ്, വാഷിംഗ് പമ്പുള്ള എയര്‍ കംപ്രസര്‍, ഡ്രൈ വാഷിനുള്ള അധിക സൗകര്യം, ഡിജിറ്റല്‍ ഓയില്‍ ഡിസ്‌പെന്‍സര്‍, വേസ്റ്റ് ഓയില്‍ കളക്ഷന്‍ ടാങ്ക്, ഫില്‍ട്ടറോടുകൂടിയ ന്യൂമാറ്റിക് ലൈന്‍ വിത്ത് റെഗുലേറ്റര്‍-ലൂബ്രിക്കേറ്റര്‍ (FRL) യൂണിറ്റ് എന്നിവ മൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ സജ്ജീകരിച്ചിരിക്കുന്നു.

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

ഇതുകൂടാതെ, പൂര്‍ണ്ണമായി അടുക്കിയിരിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സ് റാക്കിനും എല്‍ഇഡി ലാമ്പിലൂടെയുള്ള ഇലുമിനേഷനും വ്യവസ്ഥയുണ്ട്. വര്‍ക്ക്‌ഷോപ്പ് വാഹനത്തില്‍ ഒരു സ്ലൈഡറോടുകൂടിയ വീല്‍ ബാലന്‍സറും ഒരു ഇലക്ട്രിക് കണ്‍ട്രോള്‍ ബോക്‌സും ഒരു ഫസ്റ്റ് എയ്ഡ് ബോക്‌സും ഉണ്ടാകും.

MOST READ: ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

എംജിയുടെ ഉപഭോക്തൃ പിന്തുണയുള്ള പൂര്‍ണ്ണ പരിശീലനം ലഭിച്ചവരും സര്‍ട്ടിഫൈഡ് ടെക്‌നീഷ്യന്‍മാരുമാണ് പ്രോഗ്രാം നിയന്ത്രിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും. ഇത് സേവന ശൃംഖലയെ ശക്തിപ്പെടുത്തുകയും നിലവിലുള്ള വിപണിയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്യും.

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

ഉപഭോക്താക്കള്‍ക്ക് കമ്പനിയുമായി കണക്റ്റുചെയ്യാനും അവരുടെ സൗകര്യത്തിനനുസരിച്ച് അവരുടെ കാര്‍ അറ്റകുറ്റപ്പണികള്‍ ഷെഡ്യൂള്‍ ചെയ്യാനും അനുവദിക്കുന്ന ഒരു അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനമാണ് പ്രോഗ്രാമിന് കരുത്ത് പകരുന്നത്. ഇതിനോടകം തന്നെ ഇത്തരം പദ്ധതികള്‍ ഇന്ന് വിപണിയില്‍ സജീവമാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എംജിയും പരീക്ഷണത്തിനിറങ്ങുന്നത്.

MOST READ: എസ്‌യുവികൾ പ്രകൃതിക്ക് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും ദോഷകരമാണ്; എങ്ങനെയെന്നറിയാം

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, കമ്പനി തങ്ങളുടെ ജനപ്രീയ മോഡലായ ഹെക്ടറിന്റെ ഏറ്റവും പുതിയ മോഡല്‍ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം തന്നെ വാഹനത്തിന്റെ നിരവധി ടീസറുകള്‍ കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

വാഹനത്തില്‍ എന്തെല്ലാം മാറ്റങ്ങളാകും കമ്പനി ഉള്‍പ്പെടുത്തുക എന്നത് കാത്തിരുന്ന് തന്നെ കാണാണം. കോസ്‌മെറ്റിക് മാത്രമാക്കാതെ ഫീച്ചറുകളിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി അടുത്തിടെ പങ്കുവെച്ചതെല്ലാം അത്തരത്തിലുള്ള ടീസര്‍ വീഡിയോകളായിരുന്നു.

MOST READ: Hero Destini 125 മുതൽ TVS Ntorq 125; ദീപാവലിക്ക് വാങ്ങാൻ കഴിയുന്ന മികച്ച 125 സിസി സ്‌കൂട്ടറുകൾ

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

എന്നാല്‍ എഞ്ചിനില്‍ മാറ്റം ഒന്നും തന്നെ ഉണ്ടാകില്ല. നിലവിലെ മോഡലില്‍ കണ്ടതിന് സമാനമായ എഞ്ചിന്‍ തന്നെയാകും അപ്‌ഡേറ്റ് ചെയ്യുന്ന പതിപ്പിലും വാഗ്ദാനം ചെയ്യുക.

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

വരാനിരിക്കുന്ന ഹെക്ടറില്‍ 14 ഇഞ്ച് പോര്‍ട്രെയിറ്റ് ശൈലിയിലുള്ള HD ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ഇന്ത്യയിലെ ഏറ്റവും വലുത്) മെച്ചപ്പെട്ട കണക്റ്റീവ് ഫീച്ചറുകളോടെ സജ്ജീകരിക്കും.

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

ടോപ്പ് എന്‍ഡ് ട്രിമ്മുകളില്‍ ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഒരേ 1.5-ലിറ്റര്‍ പെട്രോള്‍, 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ ഇത് മെക്കാനിക്കലി അതേപടി തുടരും.

 'സര്‍വീസ് ഓണ്‍ വീല്‍സ്'; പുതിയ സര്‍വീസ് പദ്ധതിയുമായി MG

ആദ്യത്തേത് പരമാവധി 141 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു, രണ്ടാമത്തേത് 168 bhp കരുത്തും 350 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഹെക്ടറിന് നിലവില്‍ 14.15 ലക്ഷം രൂപ മുതല്‍ 20.32 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ നവീകരണങ്ങളോടെ എത്തുന്ന മോഡലിന് വില ഉയരുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

More from DriveSpark

Article Published On: Tuesday, September 20, 2022, 20:34 [IST]
English summary
Mg motor introduced service on wheels program in india read here to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X