ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

സെപ്റ്റംബർ 30-ന് പുറത്തിറക്കാനിരിക്കുന്ന EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചതായി പ്രഖ്യാപിച്ച് മെർസിഡീസ് ബെൻസ്. ജർമൻ ബ്രാൻഡ് രാജ്യത്ത് തദ്ദേശീയമായി അസംബിൾ ചെയ്ത ആദ്യത്തെ ആഡംബര ഇലക്ട്രിക് വാഹനം (EV) ആയിരിക്കും.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

മെർസിഡീസ് EQS 580 ഓഗസ്റ്റ് അവസാനത്തോടെ 2.50 കോടി രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് രാജ്യത്ത് എത്തിച്ച മെർസിഡീസ് AMG EQS 53 പതിപ്പിന് തൊട്ടുപിന്നാലെയാണ് പുതിയ വേരിയന്റിന്റെയും അവതരണം എത്തുന്നത്.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ EQC എസ്‌യുവിയിലൂടെ ലക്ഷ്വറി ഇവി സെഗ്മെന്റിന് തുടക്കമിട്ട ബ്രാൻഡാണ് ജർമൻ വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. പിന്നീടാണ് ഔഡിയും ബിഎംഡബ്യുവും ജാഗ്വറും പോർഷയും വോൾവോയുമെല്ലാം ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ പുറത്തിറക്കുന്നത്.

MOST READ: മഹീന്ദ്ര XUV400 vs XUV300; രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയണോ?

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

മെർസിഡീസ് ഒരു മോഡലിൽ ഒരുങ്ങി പോയപ്പോൾ സെഗ്മെന്റിനെ മറ്റ് ഇവികളിലൂടെ വളർത്തുന്നതിൽ ഔഡിയും ബിഎംഡബ്ല്യുവുമെല്ലാമാണ് പ്രധാന പങ്കുവഹിച്ചത്. ഈ ശ്രേണിയിൽ അൽപം പിന്നോട്ട് പോയെന്ന തോന്നലാണ് മെർസിഡീസ് EQS ലൈനപ്പ് ഇന്ത്യയിൽ കൊണ്ടുവരുന്നത്.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

എന്തായാലും പുതിയ നീക്കങ്ങളിലൂടെ സെഗ്മെന്റിൽ കൂടുതൽ കരുത്താർജിക്കാൻ കമ്പനിക്ക് സാധിച്ചേക്കും. EQS 580 4മാറ്റിക് ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാൻ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25 ലക്ഷം രൂപ ടോക്കൺ തുക നൽകി പുതിയ മെർസിഡീസ് ബെൻസ് ഇവി ഇന്ത്യയിൽ പ്രീ-ബുക്ക് ചെയ്യാം.

MOST READ: എസ്‌യുവികൾ പ്രകൃതിക്ക് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും ദോഷകരമാണ്; എങ്ങനെയെന്നറിയാം

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

കഴിഞ്ഞ മാസം രാജ്യത്ത് അവതരിപ്പിച്ച EQS ഇലക്ട്രിക് സെഡാന്റെ പെർഫോമൻസ് അധിഷ്ഠിത എഎംജി പതിപ്പിന് തൊട്ടുതാഴെയായാവും EQS 580 സ്ഥാനംപിടിക്കുക. മുൻനിര ഇലക്ട്രിക് സെഡാനായുള്ള അസംബ്ലിംഗ് മെർസിഡീസ് ബെൻസിന്റെ പൂനെയിലെ പ്ലാന്റിൽ കമ്പനി ആരംഭിച്ചും കഴിഞ്ഞിരിക്കുകയാണ്.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

മെർസിഡീസ് ബെൻസ് EQS 580 ഇലക്ട്രിക് സെഡാന് 5,216 mm നീളവും 3,210 mm വീൽബേസും ഉണ്ട്. ഇതിന് 1,926 mm വീതിയും 1,512 mm ഉയരവുമുണ്ട്. ഡ്രൈവ് റേഞ്ചിനെ സഹായിക്കുന്ന കേവലം 0.20 ഡ്രാഗ് കോഫിഫിഷ്യന്റുള്ള ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് പ്രൊഡക്ഷൻ വാഹനമാണ് ഇത് എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം.

MOST READ: ഗ്രാൻഡ് വിറ്റാരയൊന്നും വന്നത് എംജി അറിഞ്ഞില്ലേ? Astor എസ്‌യുവിയുടെ വില വീണ്ടും വർധിപ്പിച്ചു

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

കാറിന്റെ ഫ്ലോറിൽ സ്ഥാപിച്ചിരിക്കുന്ന 107.8kWh ബാറ്ററി പായ്ക്കാണ് മെർസിഡീസ് ബെൻസ് EQS 580 4മാറ്റിക് ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന് തുടിപ്പേകുന്നത്. ഇത് പരമാവധി 516 bhp കരുത്തിൽ 885 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

ഈ കണക്കുകൾ വളരെ ശ്രദ്ധേയമാണെങ്കിലും AMG EQS വേരിയന്റ് ഇപ്പോഴും മികച്ച പവറും ടോർക്ക് കണക്കുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. മെർസിഡീസിന്റെ സമർപ്പിത ഇലക്‌ട്രിക് വെഹിക്കിൾ ആർക്കിടെക്ചറിനെ (EVA) അടിസ്ഥാനമാക്കിയാണ് EQS 580 വേരിയന്റിനും നിർമിച്ചിരിക്കുന്നത്.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

EQS 580 ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്ന ഇലക്‌ട്രിക് വാഹനമായിരിക്കുമെന്നും മെർസിഡീസ് പറയുന്നു. പൂർണ ചാർജിൽ ഇവിക്ക് 500 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. 200 kWh DC ചാർജർ ഉപയോഗിച്ചാൽ 15 മിനിറ്റിനുള്ളിൽ 300 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നും ജർമൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

സമ്പൂർണ ഇറക്കുമതിയായി എത്തുന്ന AMG EQS 53 ഇലക്‌ട്രിക് സെഡാന് 2.45 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയെങ്കിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനാൽ EQS 580 4മാറ്റിക് വേരിയന്റിന് വില ഇതിലും കുറവായിരിക്കും.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

മൊത്തത്തിലുള്ള രൂപഘടനയും ഡിസൈനും രണ്ട് മോഡലുകൾക്കും സമാനമായിരിക്കും. എന്നിരുന്നാലും AMG-നിർദ്ദിഷ്‌ട കൂട്ടിച്ചേർക്കലുകൾ പുറത്തും EQS 580 ഇവിയുടെ ഇന്റീരിയറിലും കാണുന്നില്ല. എന്നിരുന്നാലും കേവലമായ സുഖസൗകര്യങ്ങളുടെ കാര്യത്തിൽ രണ്ട് മോഡലുകളും ഒരേ നിലവാരം തന്നെ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

റിയർ-ആക്‌സിൽ സ്റ്റിയറിംഗ്, 56 ഇഞ്ച് വലുപ്പമുള്ള മൂന്ന് ഡിസ്‌പ്ലേ സ്‌ക്രീനുകൾ, സജീവമായ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ലെതർ അപ്‌ഹോൾസ്റ്ററി, നാപ്പാ ലെതറിൽ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിങ്ങനെ നിരവധി ആഡംബരവും ആധുനികവുമായ സവിശേഷതകൾ മെർസിഡീസ് EQS 580 4മാറ്റിക്കിൽ ഉണ്ടാവും.

ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

ഇലക്ട്രിക് ശ്രേണിയിൽ ജർമൻ ബ്രാൻഡിന്റേതായി എത്തുന്ന മൂന്നാമത്തെ വാഹനം മെർസിഡീസ് ബെൻസ് EQB ആയിരിക്കും. ഇത് 2022 നവംബറോടെ പുറത്തിറക്കാനാണ് മെർസിഡീസ് ബെൻസ് പദ്ധതിയിട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 20, 2022, 9:58 [IST]
English summary
Mercedes benz started bookings for new locally assembled eqs 580 luxury electric sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X