ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉപഭോക്താക്കൾക്കിടയിൽ ഏറെ ജനപ്രീതിയുണ്ടാക്കിയെടുത്ത വാഹന നിർമാണ കമ്പനിയാണ് ടാറ്റ മോട്ടോർസ്. നെക്‌സോൺ എസ്‌യുവിയിലൂടെയാണ് ബ്രാൻഡ് ട്രെൻഡായി മാറിയതെങ്കിലും കമ്പനി പുറത്തിറക്കിയ എല്ലാ മോഡലുകൾക്കും ആരാധകരേറെയാണ്.

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

പെട്രോൾ, ഡീസൽ, രണ്ട് ഇലക്‌ട്രി വേരിയന്റുകൾ എന്നിവയ്‌ക്കൊപ്പം ടാറ്റ നെക്‌സോണിന്റെ വ്യത്യസ്‌ത വകഭേദങ്ങൾ പുറത്തിറക്കിയതാണ് ഈ വിജയത്തിനു പിന്നിലുള്ള കാരണം. വ്യത്യസ്‌തമാർന്ന ഐഡിയകളിലൂടെ ജനമനസുകൾ കീഴടക്കിയ ടാറ്റ മോട്ടോർസ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയെ വരെ കീഴടക്കി.

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

മാത്രമല്ല എസ്‌യുവി വിൽപ്പനയിലും ഹ്യുണ്ടായിയെ മറികടക്കാൻ ടാറ്റ മോട്ടോർസിന് കഴിഞ്ഞതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ജൂൺ മാസത്തിലും മികച്ച വിൽപ്പന നേടിയ അഞ്ച് ടാറ്റ കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

എസ്‌യുവി വിൽപ്പനയിലും പാസഞ്ചർ വാഹന വിൽപ്പനയിലും 2022 ജൂണിൽ ജനപ്രിയമായ ഹ്യുണ്ടായി ക്രെറ്റയെ മറികടക്കാൻ നെക്‌സോണിന് ഇത്തവണയുമായി. 2021 ജൂണിൽ വിറ്റ 8,033 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം 14,295 യൂണിറ്റുകളാണ് ടാറ്റ നെക്സോണിന്റെ നിരത്തിലെത്തിച്ചത്. വാർഷിക വിൽപ്പന കണക്കുകൾ നോക്കുമ്പോൾ കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിൽ 78 ശതമാനം വളർച്ചയും ബ്രാൻഡ് രേഖപ്പെടുത്തി.

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

അതിനിടയിൽ നെക്‌സോണിന്റെ എതിരാളിയായ ഹ്യുണ്ടായി വെന്യു 2021 ജൂണിൽ 10,321 യൂണിറ്റുകൾ വിറ്റു, ഇത് നെക്‌സോണേക്കാൾ 38.5 ശതമാനം കുറവാണ്. മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയാണ് നെക്സോണിന്റെ മറ്റ് പ്രധാന എതിരാളികൾ.

MOST READ: ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിലെ ഏറ്റക്കുറച്ചിലുകൾ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ? കൻഫ്യൂഷനകറ്റാൻ കുട്ടി ടിപ്സ്!

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

2022 ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 25 വാഹനങ്ങളുടെ പട്ടികയിൽ ഇടം നേടുന്നതിൽ ബ്രെസ പരാജയപ്പെട്ടപ്പോൾ ടാറ്റ നെക്‌സോൺ വിൽപ്പനയുടെ കാര്യത്തിൽ കിയ സോനെറ്റിനെ 91 ശതമാനവും ടൊയോട്ട അർബൻ ക്രൂയിസറിനെ 169 ശതമാനവും മറികടന്നാണ് മുന്നേറുന്നത്.

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

പോയ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ടാറ്റ മോഡൽ വീണ്ടും ഒരു എസ്‌യുവിയാണ്. വിപണിയിൽ എത്തി അതിവേഗം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ച മൈക്രോ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായ പഞ്ചാണ് അത്.

MOST READ: വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്‌യുവിക്ക് കിടിലൻ ഓഫർ എത്തി

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

2022 ജൂണിൽ മോഡലിന്റെ 10,414 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. ഒരേ സെഗ്മെന്റിലല്ല മത്സരിക്കുന്നത് എങ്കിലും ഹ്യുണ്ടായി വെന്യുവിനേക്കാൾ 0.9 ശതമാനം കൂടുതൽ വിൽപ്പന നേടാനും പഞ്ചിനായിട്ടുണ്ട്.

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

2022 ജൂണിൽ 5,366 യൂണിറ്റുകളുടെ വിൽപ്പന വർധിപ്പിച്ച് ടാറ്റ മോട്ടോർസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ വാഹനമായി ആൾട്രോസ് മാറി. എന്നിരുന്നാലും കഴിഞ്ഞ വർഷം ജൂണിൽ കാർ നിർമാതാവ് 6,350 യൂണിറ്റുകൾ വിറ്റതിനാൽ, ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ വാർഷിക വളർച്ചയിൽ 15 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

MOST READ: ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം ചെറുകാറുകൾക്ക്

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

ജനപ്രിയ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് എന്നിവയാണ് ടാറ്റ ആൾട്രോസിന്റെ ഏറ്റവും അടുത്ത എതിരാളികൾ. 2022 ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 25 വാഹനങ്ങളുടെ പട്ടികയിൽ ഗ്ലാൻസയും ജാസും ഇടം നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ ബലേനോയും i20യും യഥാക്രമം 200 ശതമാനത്തിന്റെയും 47.6 ശതമാനത്തിന്റെയും വ്യത്യാസത്തിൽ ആൾട്രോസിനെ മറികടന്നത് ടാറ്റയ്ക്ക് ക്ഷീണമായിട്ടുണ്ട്.

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

ടാറ്റ ടിയാഗോയും ടിഗോറും 2022 ജൂണിൽ യഥാക്രമം 5,310 യൂണിറ്റുകളും 4,931 യൂണിറ്റുകളും വിറ്റഴിച്ച് ഏറ്റവും മികച്ച 5 ടാറ്റ വാഹനങ്ങളുടെ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടാറ്റ ടിയാഗോ 9 ശതമാനം വളർച്ച രേഖപ്പെടുത്തുമ്പോൾ ടിഗോർ 358 ശതമാനം വളർച്ച രേഖപ്പെടുത്തിയത് കമ്പനിക്ക് ആശ്വാസകരമായി.

ചുക്കാൻ പിടിച്ച് Nexon, ജൂൺ മാസം മിന്നിത്തിളങ്ങിയ 5 ടാറ്റ കാറുകൾ

ടിഗോറിന്റെയും ഇലക്‌ട്രിക് പതിപ്പിനെ വരവാണ് വിൽപ്പനയിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സഹായകരമായത്. ഇതിനു പുറമെ ആൾട്രോസ് ഇവിയെ ഈ വർഷം അവസാനത്തോടെ നിരത്തിലെത്തിക്കാനുള്ള പദ്ധതികളും ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Article Published On: Friday, July 8, 2022, 13:49 [IST]
English summary
Nexon to tigor top selling tata cars in june 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X