Magnite റെഡ് എഡിഷന്‍ അവതരിപ്പിച്ച് Nissan; വിലയും ഫീച്ചറുകളും അറിയാം
നിസാന്‍ എന്ന ബ്രാന്‍ഡിന് ഇന്ത്യന്‍ വിപണിയില്‍ പുതുജീവന്‍ സമ്മാനിച്ച ഒരു മോഡലാണ് മാഗ്നൈറ്റ്. കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീയമാകാനും വാഹനത്തിന് സാധിച്ചു.

ഇപ്പോഴിതാ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍, മാഗ്‌നൈറ്റിന് റെഡ് എഡിഷന്‍ എന്നൊരു പതിപ്പിനെ സമ്മാനിച്ചിരിക്കുകയാണ്. നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്റെ വില 7,86,500 രൂപയില്‍ ആരംഭിക്കുകയും ചെയ്യുന്നു.

എസ്‌യുവിയുടെ XV വേരിയന്റിനെ അടിസ്ഥാനമാക്കി മൂന്ന് ട്രിം തലങ്ങളിലാണ് നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്.
MOST READ: പരീക്ഷണയോട്ടവുമായി Toyota Land Cruiser LC300; കൂടുതല്‍ വിവരങ്ങള്‍ ഇതാ

നിസാന്‍ മാഗ്നൈറ്റ് MT XV റെഡ് എഡിഷന്റെ വില 7,86,500 രൂപയാണ്. മാഗ്നൈറ്റ് ടര്‍ബോ XV റെഡ് എഡിഷന്റെ വില 9,24,500 രൂപയും ടോപ്പ്-സ്‌പെക്ക് നിസാന്‍ മാഗ്നൈറ്റ് ടര്‍ബോ CVT XV റെഡ് എഡിഷനാണ് മൂന്ന് റെഡ് എഡിഷന്‍ വേരിയന്റുകളില്‍ ഏറ്റവും ചെലവേറിയത് 9,99,900 രൂപ. വിലകളെല്ലാം എക്‌സ്‌ഷോറൂം വിലകളാണെന്നും കമ്പനി അറിയിച്ചു.

നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്‍, മാഗ്നൈറ്റിന്റെ സാധാരണ പതിപ്പുകളില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ സഹായിക്കുന്ന കുറച്ച് ഡിസൈന്‍ ട്വീക്കുകള്‍ അവതരിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്‍ സ്പോര്‍ട്സ് റെഡ് ഗ്രില്ലിലും ഫ്രണ്ട് ബമ്പറിനും വീല്‍ ആര്‍ച്ചുകള്‍ക്കും ഡോറുകള്‍ക്കുമുള്ള ക്ലാഡിംഗില്‍ ഹൈലൈറ്റ് ചെയ്യുന്നു. നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന് ടെയില്‍ ഡോര്‍ ഗാര്‍ണിഷും ഒരു പ്രമുഖ റെഡ് എഡിഷന്‍ ബാഡ്ജും സഹിതം കുറച്ച് ഫങ്കി ഗ്രാഫിക്‌സും ലഭിക്കുകയും ചെയ്യുന്നു.

ഈ പതിപ്പിന്റെ ഇന്റീരിയറിലേക്ക് വന്നാല്‍, നിങ്ങള്‍ക്ക് കുറച്ച് റെഡ് ട്വീക്കുകള്‍ കാണാന്‍ സാധിക്കും. റെഡ് തീമിലുള്ള ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിനുള്ള റെഡ് ഇന്‍സെര്‍ട്ടുകള്‍, ഡോര്‍ സൈഡ് ആംറെസ്റ്റ്, സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഫോഗ് ലാമ്പുകളും പുറത്ത് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉള്‍പ്പെടെ നിരവധി സവിശേഷതകളാല്‍ നിറഞ്ഞതാണ് നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്.

എസ്‌യുവിക്കുള്ളില്‍, 7.0 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും കാണാന്‍ സാധിക്കും. റിയര്‍ വ്യൂ ക്യാമറ, എല്‍ഇഡി സ്‌കഫ് പ്ലേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, PM 2.5 എയര്‍ ഫില്‍ട്ടര്‍ എന്നിവയാണ് മറ്റ് ഓപ്ഷനുകള്‍.
MOST READ: Passion Xtec-നെ അടുത്തറിയേണ്ടേ?; ഫീച്ചറുകള്‍ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് Hero

മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, വെഹിക്കിള്‍ ഡൈനാമിക്സ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകളാല്‍ നിറഞ്ഞതാണ് നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്.

ഈ പതിപ്പിന്റെ എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 999 സിസി, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഇത് നാച്ചുറലി ആസ്പിരേറ്റഡ്, ടര്‍ബോചാര്‍ജ്ഡ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു.

അതിന്റെ അടിസ്ഥാന നോണ്‍-ടര്‍ബോ രൂപത്തില്‍, എഞ്ചിന്‍ 71 bhp കരുത്തും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു.

എഞ്ചിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പ് 99 bhp കരുത്തും 160 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ടര്‍ബോചാര്‍ജ്ഡ് 1.0-ലിറ്റര്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയ്ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

'ബിഗ്, ബോള്‍ഡ്, ബ്യൂട്ടിഫുള്‍ നിസാന്‍ മാഗ്നൈറ്റ്, ലോഞ്ച് ചെയ്തതിനുശേഷം 1 ലക്ഷത്തിലധികം ബുക്കിംഗുകളുമായി രാജ്യവ്യാപകമായി നിരവധി വീടുകളില്‍ അവിസ്മരണീയമായ കൂട്ടിച്ചേര്‍ക്കലാണിതെന്ന് ലോഞ്ച് വേളയില്‍ സംസാരിച്ച നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

പുതിയ നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്‍, യുവാക്കളെയും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിസാന്‍ മാഗ്നൈറ്റിന് ഇതിനകം തന്നെ ശക്തമായ ഡിമാന്‍ഡാണ് വിപണിയില്‍ ഉള്ളത്.

റെഡ് എഡിഷന്റെ ഏറ്റവും മികച്ച സെഗ്മെന്റ് ഫീച്ചറുകള്‍ തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് വലിയ, ബോള്‍ഡ് ഉള്ള മനോഹരമായ വിഷ്വല്‍ അപ്ഡേറ്റുകളും സൗകര്യങ്ങളും വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ള ജാപ്പനീസ് എസ്‌യുവിയുടെ 1 ലക്ഷം ബുക്കിംഗുകള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിസാന്‍, മാഗ്‌നൈറ്റിന് റെഡ് എഡിഷന്‍ സമ്മാനിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഡിസൈന്‍ ട്വീക്കുകള്‍ക്കൊപ്പം, നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്‍ കുറച്ച് ഡിസൈന്‍ ട്വീക്കുകളും അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു, ഒരു മാഗ്നൈറ്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു ജനപ്രിയ ഓപ്ഷനായിരിക്കുമെന്ന് വേണം പറയാന്‍.


Click it and Unblock the Notifications








