50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ഓണം എന്നാല്‍ മലയാളികളുടെ ദേശീയ ഉത്സവം മാത്രമല്ല അത് ഏറ്റവും വലിയ ഷോപ്പിങ് മഹോത്സവം കൂടിയാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ കേരളത്തില്‍ തിമിര്‍ത്ത് പെയ്യുന്ന മഴ പോലെ തന്നെ ഓഫറുകളുടെ പെരുമഴ തന്നെ ഒരുക്കി കാത്തിരിക്കുകയാണ് വിപണി.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വാഹന നിര്‍മാതാക്കളെല്ലാം ഓഫറുകളും നിരക്കിളവുകളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ബജറ്റ് കാറുകളിലൂടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇക്കുറിയും വന്‍ ഓഫറുകളുമായി ഉത്സവ സീസണില്‍ മാറ്റുരക്കുന്നുണ്ട്.

MOST READ:ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ഈ വര്‍ഷം റെനോയ്ക്ക് മൂന്ന് മോഡലുകള്‍ മാത്രമായിരുന്നു രാജ്യത്ത് വില്‍പ്പനയ്ക്കുണ്ടായിരുന്നത്. A-സെഗ്മെന്റ് ഹാച്ച്ബാക്ക് ക്വിഡ്, സബ് 4 മീറ്റര്‍ എംപിവി ട്രൈബര്‍, സബ് 4 മീറ്റര്‍ എസ്യുവി കൈഗര്‍ എന്നിവയാണ് അവ. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഫെസ്റ്റീവ് സ്‌പെഷ്യല്‍ എഡിഷന്‍ വാഹനങ്ങളുടെ ബുക്കിങ് ആരംഭിച്ചു.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ഇപ്പോള്‍ ഉത്സവ സീസണില്‍ ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബര്‍ എംപിവി, കൈഗര്‍ കോംപാക്ട് എസ്യുവി എന്നീ മോഡലുകള്‍ക്ക് റെനോ ഇന്ത്യ 50,000 രൂപ വരെ വിലക്കിഴിവുകളും ഓഫറും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച വിലയിലും ഓഫറിലും സ്വന്തമാക്കാനാകുക ട്രൈബര്‍ എംപിവിയാണ്.

MOST READ:സ്വന്തം കമ്പനിയുടെ എസ്‌യുവികൾ മതി, ആനന്ദ് മഹീന്ദ്രയുടെ കാർ ശേഖരം ഇങ്ങനെ

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ട്രൈബര്‍

റെനോ ട്രൈബറിന് പരമാവധി 50,000 രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ സാധിക്കും. 15000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 15000 രൂപ എക്സ്ചേഞ്ച് ബോണസും 10000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഇന്ത്യയിലെ കര്‍ഷകര്‍, സര്‍പഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്കായി പുതിയ റൂറല്‍ പ്രോഗ്രാമിന് കീഴില്‍ 5000 രൂപ വരെ വിലക്കിഴിവുകളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ഇന്ത്യന്‍ വിപണിയില്‍ സബ്-4 മീറ്റര്‍ കോംപാക്ട് എംപിവി വാഹനമാണ് ട്രൈബര്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനിലെത്തുന്ന മോഡലിന് 72 bhp പവറില്‍ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

MOST READ: C5 Aircross ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഉടന്‍; ടീസര്‍ വീഡിയോ പങ്കുവെച്ച് Citroen

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

അടുത്തിടെ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 35000 രൂപ വരെ ഓഫറുകള്‍ ലഭിക്കും. ഇത് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം ലഭിക്കുക. എന്നാല്‍ മാനുവല്‍, AMT ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമാകും. ഇതോടൊപ്പം ഈസി കെയര്‍ സെര്‍വീസ് പ്ലാനില്‍ 10 ശതമാനം കിഴിവും നല്‍കുന്നുണ്ട്.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ക്വിഡ്

വിപണിയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഹാച്ച്ബാക്കുകളില്‍ ഒന്നാണ് റെനോ ക്വിഡ്.

ഈ ഓണക്കാലത്ത് 35000ത്തിനടുത്ത് രൂപ വിലക്കിഴിവില്‍ വാഹനം സ്വന്തം പോര്‍ച്ചിലെത്തിക്കാനാണ് റെനോ അവസരമൊരുക്കുന്നത്.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ഇതില്‍ 10000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 5000 രൂപയുടെ റൂറല്‍ ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടുന്നു. കൂടാതെ, ഇതിന് 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 10000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

MOST READ:ഇന്ത്യൻ വിപണിയ്ക്കായി കച്ചകെട്ടി Mahindra; അണിയറയിൽ ഒരുങ്ങുന്നത് 7 മോഡലുകൾ

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

2019-ല്‍ മുഖം മിനുക്കി എത്തിയതോടെ റെനോയുടെ ബജറ്റ് ഹാച്ച്ബാക്കിന് വിപണിയില്‍ നിന്നും മികച്ച പ്രതികരണം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ക്വിഡ് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്.

അതില്‍ യഥാക്രമം 68 bhp കരുത്ത് നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍, 54 bhp പവര്‍ വികസിപ്പിക്കുന്ന ഒരു 800 സിസി എഞ്ചിന്‍ ഓപ്ഷന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. പുതിയ ക്വിഡ് വാങ്ങുകയാണെങ്കിലും ഈസി കെയര്‍ സെര്‍വീസ് പ്ലാനില്‍ 10 ശതമാനം കിഴിവ് ലഭിക്കും.

Renault Cash Discount Exchange Bonus + Corporate Discount
Triber ₹15000 + ₹5000 (Rural Offer) ₹15000 + ₹10000
Kwid ₹10000 + ₹5000 (Rural) ₹15000 + ₹10000
Kiger ₹5000 (Rural) ₹10000 + ₹10000

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

കൈഗര്‍

കൈഗറിനിപ്പോള്‍ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ലഭ്യമല്ല. എങ്കിലും ഉപയോക്താക്കള്‍ക്ക് 10000 രൂപ എക്സ്ചേഞ്ച് ബോണസിന് പുറമെ 5000 രൂപയുടെ റൂറല്‍ ഡിസ്‌കൗണ്ട് ഓഫറും ലഭിക്കും.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

രാജ്യത്തെ ഉപയോക്താക്കള്‍ക്കായി 10000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവുകളും ഓഫര്‍ ചെയ്യുന്നുണ്ട്.

2022 മാര്‍ച്ചില്‍ പുറത്തിറക്കിയ നവീകരിച്ച കോംപാക്ട് എസ്യുവി 100 bhp, 1.0 ടര്‍ബോ-പെട്രോള്‍, 72 bhp, 1.0 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. നിസാന്‍ മാഗ്‌നൈറ്റ്, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മാരുതി ബ്രെസ്സ തുടങ്ങിയവയാണ് വിപണിയില്‍ കൈഗറിന്റെ എതിരാളികള്‍.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ഓരോ മാസവും വില്‍പ്പന കൂട്ടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുമായി റെനോ നിരവധി ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാറുണ്ട്. കഴിഞ്ഞ മാസം ഫ്രീഡം കാര്‍ണിവല്‍ ഓഫറിനൊപ്പം ക്യാഷ് ഡിസ്‌കൗണ്ടുകള്‍, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍, എക്സ്ചേഞ്ച് ബോണസുകള്‍ എന്നിവ റെനോ ഒരുക്കിയിരുന്നു. കൂടാതെ സ്‌പെഷ്യല്‍ ഫ്രീഡം കാര്‍ണിവല്‍ ഓഫറിന് കീഴില്‍ 5,000 രൂപയുടെ ആക്സസറികളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കി.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

2022 ജൂലൈ മാസത്തില്‍ വില്‍പനയില്‍ ഇടിവാണ് നേരിട്ടതിനെ തുടര്‍ന്ന് കമ്പനി പോര്‍ട്ട്‌ഫോളിയോയിലെ ചില മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ നല്‍കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയുടെ പരിമിതമായ പതിപ്പുകളാണ് വില്‍പ്പന ഇടിയാന്‍ കാരണമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു നീക്കം.

50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

ഇതോടെയാണ് കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നിവയുടെ റെനോ ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷന്‍ ബുക്കിങ് എടുക്കാന്‍ കമ്പനി തുടങ്ങിയത്. സെപ്റ്റംബര്‍ രണ്ട് മുതലാണ് ബുക്കിങ് തുടങ്ങിയത്. റെനോ കൈഗര്‍, ട്രൈബര്‍ എന്നിവയുടെ RXZ ട്രിമ്മുകളില്‍ മാത്രമേ ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷന്‍ ശ്രേണി ലഭ്യമാകൂ. ക്വിഡിന്റെ ക്ലൈംബര്‍ വേരിയന്റിന് മാത്രമേ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ലഭ്യമാകൂ.

More from DriveSpark

Article Published On: Monday, September 5, 2022, 11:45 [IST]
English summary
Renault cars festive discounts in september 2022 offers on kiger kwid triber details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X