മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

ആഭ്യന്തര വിപണിയിലെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ കുന്തമുനയാണ് ടിയാഗോ. മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങളുമായി എത്തുന്നതും ബ്രാൻഡിന്റെ തന്ത്രങ്ങളിൽ കാര്യമായ പ്രതിഫലിക്കാറുണ്ട്.

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

ദേ ഇപ്പോൾ അതുപോലൊരു പരിഷ്ക്കാരത്തിന്റെ ഭാഗമായി ടിയാഗോയ്ക്ക് പുതിയൊരു വേരിയന്റിനെ സമ്മാനിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. XT റിഥം എന്നറിയപ്പെടുന്ന പുത്തൻ വേരിയന്റാണ് ഇപ്പോൾ വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

6.45 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കമ്പനി ഇപ്പോൾ പുതിയ ടിയാഗോ XT റിഥം വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നതും. ഹാച്ച്ബാക്ക് നിരയിലെ മിഡ് XT, ടോപ്പ് XZ+ വേരിയന്റുകൾക്ക് ഇടയിലാണ് ഇതിന് സ്ഥാനം നൽകിയിരിക്കുന്നതും. മുമ്പുണ്ടായിരുന്ന വേരിയന്റിനെ അപേക്ഷിച്ച് 30,000 രൂപ കൂടുതലാണ് ഇപ്പോൾ എത്തിയിരിക്കുന്ന വകഭേദത്തിന്.

MOST READ: പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

എന്നാൽ ഈ അധിക വിലയെ ന്യായീകരിക്കുന്നതിനായി ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവുമായാണ് ടിയാഗോ XT റിഥം വേരിയന്റ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ നിലവിലുള്ള നാല് സ്പീക്കറുകളിലേക്ക് നാല് ട്വീറ്ററുകൾ ചേർത്ത് സൗണ്ട് സിസ്റ്റം മികച്ചതാക്കാനും ടാറ്റ തയാറായിട്ടുണ്ട് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

ഇമേജ്, വീഡിയോ പ്ലേബാക്ക് ഉൾപ്പെടെയുള്ള വോയിസ് കമാൻഡുകൾ പിന്തുണയ്ക്കാനും ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രാപ്‌തമാണ്. പുതിയ ടിയാഗോ XT റിഥം വേരിയന്റിനെ മറ്റൊരു ആഡ്-ഓൺ എന്തെന്നാൽ ഡൈനാമിക് മാർഗനിർദ്ദേശങ്ങളോടു കൂടിയ റിവേഴ്സ് പാർക്കിംഗ് ക്യാമറയാണെന്ന് പറയാം.

MOST READ: അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

ഏതാനും ആഴ്ചകൾക്ക് മുമ്പ് ടാറ്റ മോട്ടോർസ് ഹാച്ച്ബാക്കിന്റെ XT വേരിയന്റും പരിഷ്ക്കരിച്ചിരുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളുള്ള 3.5 ഇഞ്ച് ഹർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഫോഗ് ലാമ്പുകൾ എന്നിവയിൽ നിന്ന് മിഡ് വേരിയന്റിന് പ്രയോജനം ലഭിക്കുന്നതാണ് മാറ്റങ്ങൾ. ഇതും 15,000 രൂപയുടെ വില വർധനവിന് കാരണമായിട്ടുണ്ട്.

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

ടാറ്റയെ സംബന്ധിച്ചിടത്തോളം വിപണിയിലെ ഒരു ജനപ്രിയ മോഡലാണ് ടിയാഗോ. വിൽപ്പനയുടെ കാര്യത്തിൽ നെക്സോണിനും പഞ്ചിനും ആൾട്രോസിനും ശേഷം നാലാമനാണെങ്കിലും പ്രതിമാസം മികച്ച നമ്പറുകളാണ് ടിയാഗോ കോംപാക്‌ട് ഹാച്ച്ബാക്ക് കണ്ടെത്തുന്നത്.

MOST READ: കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

നിലവിൽ മൊത്തം 15 വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തുന്ന ടാറ്റ ടിയാഗോയ്ക്ക് 5.40 ലക്ഷം മുതൽ 7.82 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് ഇന്ധന ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, അടുത്തിടെ പുറത്തിറക്കിയ ഐസിഎന്‍ജി എന്നിവയാണ് അവ.

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

1.2 ലിറ്റർ 3 സിലിണ്ടർ റെവട്രോൺ പെട്രോൾ എഞ്ചിൻ 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ യൂണിറ്റാണ്. ഈ എഞ്ചിനൊപ്പും 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ടാറ്റ നൽകുന്നുണ്ട്.

MOST READ: പെർഫോമൻസ് എന്താണെന്ന് കാണാം; Hyundai Venue N Line വേരിയന്റിന്റെ അവതരണം സെപ്റ്റംബർ ആറിന്

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

അതേസമയം സിഎൻജി ഓപ്ഷനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലിലെ അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ റെവൊട്രോൺ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോ i-CNG വേരിയന്റിനും കരുത്തേകുന്നത്.

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

ഇത് പരമാവധി 72 bhp കരുത്തിൽ പരമാവധി 95 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതിന്റെ മൈലേജാവട്ടെ കിലോഗ്രാമിന് ഏകദേശം 30-35 കിലോമീറ്ററോളം ആയിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പുകൾക്ക് 6.09 ലക്ഷം മുതൽ 7.52 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

ഇനി സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി നൽകുമ്പോൾ കോർണർ സ്റ്റെബിലിറ്റി കൺട്രോൾ ഡേ-നൈറ്റ് IRVM റിയർ പാർക്കിംഗ് ക്യാമറ പ്രിടെൻഷനറുകളുള്ള സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാം ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ ഭാഗമാകുന്നുണ്ട്.

മാറ്റങ്ങൾ പലവിധം, ടിയാഗോയ്ക്ക് പുതിയ XT Rhythm വേരിയന്റ് സമ്മാനിച്ച് Tata Motors

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയതും ടിയാഗോയുടെ മേൻമയാണ്. ഇതിനോടകം തന്നെ ഈ കോംപാക്‌ട് ഹാച്ച്ബാക്കിന് 4 ലക്ഷത്തിൽ കൂടുതൽ ഉപഭോക്താക്കളാണുള്ളത്. അടുത്ത വർഷത്തോടെ ഇത് 5 ലക്ഷം യൂണിറ്റാകുമെന്നാണ് ടാറ്റയുടെ കണക്കുകൂട്ടൽ.

Article Published On: Saturday, August 20, 2022, 9:59 [IST]
English summary
Tata motors launched the new tiago xt rhythm variant in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X