Just In
- 3 min ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 1 hr ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 3 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 4 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- Sports
ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്
- Finance
ആവേശക്കുതിപ്പ് തുടരുന്നു; സെന്‍സെക്സില്‍ 465 പോയിന്റ് നേട്ടം; നിഫ്റ്റി 17,500-നും മുകളില്‍
- News
നിതീഷ് ഉടക്കിയാല്‍ ബിജെപി വീഴുമോ? ബിഹാറിലെ കണക്കുകള്‍ ഇങ്ങനെ... കലഹ സാധ്യത
- Movies
അമ്പിളി ചേട്ടൻ പകർന്ന് തന്ന വലിയ പാഠമാണത്; ജഗതി ശ്രീകുമാറിനെ കുറിച്ച് വാചാലനായി പ്രേംകുമാർ
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Lifestyle
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
പുത്തൻ ഫീച്ചറുകളുമായി മിനുങ്ങിയെത്തി 2023 Toyota RAV4 എസ്‌യുവി, ഇന്ത്യയും കാത്തിരിക്കുന്നു
യൂറോപ്യൻ വിപണിയിൽ ജനപ്രിയമായ ടൊയോട്ട RAV4 എസ്‌യുവിയെ കാത്ത് നമ്മുടെ ഇന്ത്യൻ നിരത്തുകളും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. പരീക്ഷണയോട്ടമൊക്കെ പൂർത്തിയാക്കിയെങ്കിലും വാഹനത്തിന്റെ അവതരണത്തെ കുറിച്ച് ജാപ്പനീസ് ബ്രാൻഡ് ഇതുവരെ ഒരുകാര്യവും വ്യക്തമാക്കിയിട്ടില്ല.

ഇതിനിടയിൽ യൂറോപ്യൻ വിപണിക്കായി ടൊയോട്ട പുതുക്കിയ RAV4 എസ്‌യുവിയെ പുറത്തിറക്കിയിരിക്കുകയാണ്. 2018-ൽ അവതരിപ്പിച്ച നിലവിലെ മോഡലിലേക്ക് കഴിഞ്ഞ വർഷം അവസാനം മാത്രമാണ് ഒരു ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി അവതരിപ്പിച്ചത്. എന്നാൽ ഇത്തവണ എന്റർടെയ്ൻമെന്റ്, അസിസ്റ്റൻസ്, സേഫ്റ്റി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുതിയ നവീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

ഏറ്റവും പുതിയ കണക്റ്റഡ് ഫീച്ചറുകൾ, പുതിയ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതുക്കിയ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് എന്നിവയോടുകൂടിയ വലിയ 10.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് 2023 ടൊയോട്ട RAV4 വരുന്നത്.

ആഗോളതലത്തിൽ വിൽക്കുന്ന ഏറ്റവും പുതിയ ടൊയോട്ട മോഡലുകളായ കൊറോള ക്രോസ്, കൊറോള എന്നിവയിൽ നിന്നും കടമെടുത്ത ഈ എച്ച്‌ഡി ടച്ച്‌സ്‌ക്രീന് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സ്റ്റാൻഡേർഡായി ലഭിക്കുന്നുമുണ്ട്. പുതിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിലെ മറ്റ് ഹൈലൈറ്റുകളിൽ ലൈവ് ട്രാഫിക് ഡാറ്റയുള്ള ക്ലൗഡ് അധിഷ്‌ഠിത നാവിഗേഷൻ ശേഷിയും പാർക്ക് സ്ഥല ലഭ്യതയുമാണുള്ളത്.

ക്ലൈമറ്റ് റിപ്പോർട്ടുകൾ, ലോ എമിഷൻ സോൺ അലേർട്ടുകൾ, ഹൈവേ സൈൻ റെക്കഗ്നിഷൻ മുതലായവ ഒരു ഓപ്ഷനായി 2023 ടൊയോട്ട RAV4 എസ്‌യുവി വാങ്ങുന്നയാൾക്ക് തെരഞ്ഞെടുക്കാനും കഴിയും. സ്മാർട്ട് സർവീസ് പായ്ക്കേജ് ഒരു ആപ്പ് ഉപയോഗിച്ച് അധിക കണക്റ്റിവിറ്റി ഫീച്ചറുകളും റിമോട്ട് ഫംഗ്‌ഷനുകളും പ്രവർത്തനക്ഷമമാക്കുന്നു.

ഇങ്ങനെ ഇന്റീരിയറിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ലഭിച്ചിരിക്കുന്നതിനാൽ വാഹനം കൂടുതൽ പ്രീമിയം ഫീലാണ് യാത്രകളിൽ ഒരുക്കുക. ഒടിആർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന പായ്ക്കേജ് നാല് വർഷത്തേക്കാണ് സബ്‌സ്ക്രിപ്ഷൻ വാഗ്‌ദാനം ചെയ്യുന്നത്. RAV4 എസ്‌യുവിയുടെ ബേസ് വേരിയന്റിൽ മാത്രം ഏഴ് ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ ലഭിക്കുമ്പോൾ മറ്റ് വേരിയന്റുകളിൽ 12.3 ഇഞ്ച് യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്.

ടഫ്, സ്‌പോർട്, സ്‌മാർട്ട്, കാഷ്വൽ എന്നിങ്ങനെ നാല് മോഡുകളും മൂന്ന് വ്യത്യസ്ത ലേഔട്ടുകളും 2023 ടൊയോട്ട RAV4 എസ്‌യുവിയുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുണ്ട്. ഇത് ഉടമകളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്യാനും അനുവദിക്കും.

ഇനി സേഫ്റ്റി പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ടി ജംഗ്‌ഷനുകളിലെ സുരക്ഷിതമായ തിരിവുകൾക്കുള്ള ഇന്ററാക്ഷൻ സപ്പോർട്ടോടുകൂടിയ പ്രീ-കൊളീഷൻ ടെക്കോടുകൂടിയാണ് വരുന്നത്. കൂടാതെ PHEV വേരിയന്റിൽ ട്രാഫിക്ക് ലെയിനിൽ എതിരെ വരുന്ന വാഹനങ്ങളെ കണ്ടെത്താൻ ഇതിന് കഴിയും.

എമർജൻസി സ്റ്റിയറിംഗ് അസിസ്റ്റും പുതിയ RAV4 എസ്‌യുവിക്കൊപ്പമുണ്ട്. ദൃശ്യപരമായ മാറ്റങ്ങളൊന്നുമില്ലാതെ 2023 ടൊയോട്ട RAV4 ഒരു പുതിയ പ്ലാറ്റിനം വൈറ്റ് പേൾ, മിഡ്‌നൈറ്റ് ബ്ലാക്ക് മെറ്റാലിക് റൂഫുള്ള ടു-ടോൺ ഓപ്ഷൻ എന്നിവയോടെയാണ് വാഹനം വിപണിയിൽ എത്തുന്നത്.
MOST READ: Volkswagen Virtus സ്വന്തമാക്കി നടൻ അർജുൻ അശോക്; ചിത്രങ്ങൾ പങ്കുവെച്ച് താരം

പുതിയ RAV4 മോഡലിന്റെ ഉത്പാദനം ഈ വർഷം അവസാനത്തോടെ ആരംഭിക്കും. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം ഹൈബ്രിഡ് സംവിധാനമുള്ള അതേ 2.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ ഫ്രണ്ട്-വീൽ ഡ്രൈവിലും ഓൾ-വീൽ ഡ്രൈവ് പതിപ്പുകളിലും യഥാക്രമം 218 bhp, 222 bhp കരുത്തോടെയാണ് വരുന്നതും.

അതേസമയം AWD കോൺഫിഗറേഷനിൽ മാത്രമായി വിപണിയിൽ എത്തുന്ന 2023 ടൊയോട്ട RAV4 PHEV വേരിയന്റ് 306 bhp പവർ വരെ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. കഴിഞ്ഞ വർഷമാണ് ജനപ്രിയ RAV4 മിഡ്-സൈസ് ഹൈബ്രിഡ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ ടൊയോട്ട പുറത്തുവിട്ടത്. 2,500 യൂണിറ്റ് ക്വാട്ട പ്രയോജനപ്പെടുത്തിക്കൊണ്ട് കമ്പനി ഒരു സിബിയു ഉൽപ്പന്നമായി ഇറക്കുമതി ചെയ്യാനാണ് സാധ്യത.

ഒരു സിബിയു ഇറക്കുമതിയാകുമ്പോൾ വാഹനത്തിനായുള്ള വിലകളും വളരെ ഉയർന്നതായിരിക്കുമെന്നാണ് സൂചന. ഇക്കാര്യം വിപണിയിൽ എങ്ങനെ പ്രതിബാധിക്കുമെന്ന വിലയിരുത്തലിലാവാം ജാപ്പനീസ് ബ്രാൻഡ്. RAV4 ഫോർച്യൂണറിനേക്കാൾ ചെറുതായതിനാൽ ആഗോള നിരയിൽ വില കുറവാണ്. എന്നാൽ ഇന്ത്യയിൽ ഇറക്കുമതിയായി എത്തുമ്പോൾ ഇത് നേരെ തിരിച്ചായിരിക്കുമെന്നതിനാൽ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് വ്യക്തമല്ല.