Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

ഈ മാസത്തിന്റെ തുടക്കത്തിലാണ്, ടൊയോട്ട തങ്ങളുടെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കുന്നത്. മാരുതിയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു പുതിയ എസ്‌യുവിയാണിത്.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

ഇന്ത്യയിലുടനീളമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ടൊയോട്ട തങ്ങളുടെ കര്‍ണാടകയിലെ ബിദാദി പ്ലാന്റിലാണ് എസ്‌യുവി നിര്‍മ്മിക്കുന്നത്.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

ടൊയോട്ട എസ്‌യുവിയുടെ വില അടുത്ത മാസം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഡെലിവറിയും അടുത്ത മാസങ്ങളില്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന് മുന്നോടിയായി ഇപ്പോള്‍, ടൊയോട്ട പുതിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിയുടെ ഔദ്യോഗിക പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

MOST READ: ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

ഏകദേശം 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ടൊയോട്ട ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍, ഹൈബ്രിഡ് ജീവിതശൈലി നയിക്കുന്ന ഒരു വ്യക്തിയുമായി ഹൈറൈഡറിനെ താരതമ്യം ചെയ്യുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

അവന്‍ മറ്റേതൊരു വ്യക്തിയെയും പോലെ പ്രവര്‍ത്തിക്കുന്നു, അതേ സമയം അവന്റെ അഭിനിവേശം പിന്തുടരുന്നു. ഹൈറൈഡറും വീഡിയോയിലെ വ്യക്തിയെപ്പോലെയാണ്. എസ്‌യുവിക്ക് ഒരു സാധാരണ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു, അതേ സമയം തന്നെ ഇതിന് ശക്തമായ ഹൈബ്രിഡ് സംവിധാനമുണ്ട്, ഇത് ഡ്രൈവര്‍ക്ക് ഇവി പോലുള്ള അനുഭവം നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

MOST READ: Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇവി പോലുള്ള ബാറ്ററികള്‍ ഉടമ റീചാര്‍ജ് ചെയ്യേണ്ടതില്ല. പെട്രോള്‍ മോഡില്‍ കാര്‍ ഓടിക്കുമ്പോള്‍ അവ ഓട്ടോമാറ്റിക്കലി ചാര്‍ജ് ചെയ്യും. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ സെഗ്മെന്റിലെ മറ്റ് എസ്‌യുവികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

വിദേശത്ത് വില്‍ക്കുന്ന ടൊയോട്ട എസ്‌യുവികളെ ഓര്‍മ്മിപ്പിക്കുന്ന ചില ഡിസൈന്‍ ഘടകങ്ങള്‍ ഇതിന് ലഭിക്കുന്നു. ഡ്യുവല്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍, പ്രൊജക്ടര്‍ എല്‍ഇഡി ലൈറ്റുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, മസ്‌കുലാര്‍ ബമ്പര്‍, ക്രോം ഗാര്‍ണിഷോടുകൂടിയ അതുല്യമായ ക്രിസ്റ്റല്‍ അക്രിലിക് ഫ്രണ്ട് ഗ്രില്‍ എന്നിവയുമായാണ് ഇത് വരുന്നത്.

MOST READ: റേഞ്ചിന്റെ കാര്യത്തില്‍ വീണ്ടും കമ്പനിയെ ഞെട്ടിച്ച് S1 പ്രോ; പൂര്‍ണ ചാര്‍ജില്‍ ഓടിയത് 303 കിലോമീറ്റര്‍

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോള്‍, എസ്‌യുവിക്ക് ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ ലഭിക്കുന്നു, മൊത്തത്തിലുള്ള ഡിസൈന്‍ ഇതിന് ഒരു എസ്‌യുവി ലുക്ക് നല്‍കുന്നു. ഹൈറൈഡറിന് 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ ലഭിക്കുന്നു, അത് സൈഡ് പ്രൊഫൈലിനെ മനോഹരമാക്കുകയും ചെയ്യുന്നു.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

പിന്‍ഭാഗത്ത്, കാറിന് സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് ലഭിക്കുന്നത്. കൂടാതെ ടെയില്‍ ലാമ്പില്‍ ഒരു ക്രോം ആപ്ലിക്കും ചേരുന്നു. റിവേഴ്‌സ് ലാമ്പും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബമ്പറില്‍ ലംബമായി സ്ഥാപിച്ചിരിക്കുന്നു.

MOST READ: യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് വാങ്ങി സിഎന്‍ജി കിറ്റ് ഘടിപ്പിക്കാവുന്ന പ്രീമിയം മോഡലുകള്‍ ഇതാ

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

അകത്തേക്ക് വരുമ്പോള്‍, ടൊയോട്ട ഹൈറൈഡറില്‍ ക്യാബിന്‍ പ്രീമിയം ആയി കാണപ്പെടുന്നു. ഡാഷ്ബോര്‍ഡിലും ഡോര്‍ പാഡുകളിലും സോഫ്റ്റ് ടച്ച് മെറ്റീരിയലുണ്ട്. എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകളും ഈ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍-ടോണ്‍ ലെതര്‍ സീറ്റ്, മുന്‍വശത്ത് വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ കാറിന് ലഭിക്കുന്നു.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

മൊത്തത്തില്‍, കാറിന്റെ ഉള്ളില്‍ വളരെ പ്രീമിയം ഫീലാണ് കമ്പനി നല്‍കുന്നത്. ഈ ഫീച്ചറുകളോടെ, സെഗ്മെന്റില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് തുടങ്ങിയ കാറുകളോട് ഹൈറൈഡര്‍ മത്സരിക്കും.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുള്ള അര്‍ബന്‍ ക്രൂയിസ് ഹൈറൈഡറിനെ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ശക്തമായ ഹൈബ്രിഡ് പതിപ്പും മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനുമാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തുക.

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

ഹൈറൈഡറിന്റെ ശക്തമായ ഹൈബ്രിഡ് പതിപ്പില്‍ 1.5 ലിറ്റര്‍ TNGA അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിന്‍ (92 Ps & 122 Nm) ഉപയോഗിക്കുന്നു. ഈ എഞ്ചിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു (79 Ps & 141 Nm ).

Urban Cruiser HyRyder-നെ അടുത്തറിയാം; പരസ്യ വീഡിയോയുമായി Toyota

ഇലക്ട്രിക് മോട്ടോറിനൊപ്പം എഞ്ചിന്‍ 115 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. ടൊയോട്ടയുടെ ഇ-ഡ്രൈവ് ട്രാന്‍സ്മിഷനില്‍ ഇത് ലഭ്യമാണ്. അടുത്തത് നിയോ ഡ്രൈവ് എഞ്ചിനാണ്, ഇത് അടിസ്ഥാനപരമായി മാരുതി സുസുക്കിയില്‍ നിന്നുള്ള 1.5 ലിറ്റര്‍ K15C എഞ്ചിനാണ്. ഇത് മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ആണ്, ഇതിന് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുണ്ട്.

Article Published On: Friday, July 15, 2022, 8:30 [IST]
English summary
Toyota released urban cruiser hyryder tvc read to find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X