വേരുകളിലേക്ക് ഒരു തിരിച്ചുപോക്ക്, കുഷാഖിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് ലോങ്ങ് ഡ്രൈവ്

ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലെ തൻ്റെ വേരുകളിലേക്ക് സ്‌കോഡ കുഷാഖിൽ (Skoda Kushaq) ഒരു യാത്ര പോവുകയാണ് നിമിഷ. നമുക്ക് അവർക്കൊപ്പം ചേരാം. കേരളത്തിന്റെ പ്രകൃതി ഭംഗിയിൽ അലിഞ്ഞു ചേർന്നുള്ള ആ യാത്രയിൽ, അവർ എങ്ങനെ തന്റേതായ ഓർമ്മകളിലൂടെയും സ്ഥലങ്ങളിലൂടെയും സ്വന്തം വേരുകളെ തിരിച്ചറിയുന്നുവെന്നും സ്‌കോഡയുമായുള്ള അവരുടെ കുടുംബത്തിന്റെ ദീർഘകാല ബന്ധത്തെ അയവിറക്കുന്നുവെന്നും നമുക്ക് കാണാം. പണ്ടുമുതലേ സ്കോഡ കാറുകൾ മാത്രം ഉപയോഗിക്കുന്ന വലിയൊരു ഫാമിലിയാണ് നിമിഷയുടേത്. ഫാബിയയിൽ തുടങ്ങിയ ഈ ബന്ധം പിന്നീട് റാപ്പിഡിലേക്കും ഒക്‌ടാവിയയിലേക്കും കുഷാഖിലേക്കും എത്തുകയായിരുന്നു.

ഫാമിലി യൂസിനും സ്ത്രീകൾക്കും പറ്റിയ വാഹനമാണ് നമ്മുടെ സ്കോഡ കുഷാഖ്. സ്മൂത്തായ സ്റ്റിയറിംഗും ബഹളങ്ങളൊന്നുമില്ലാതെ നല്ല പെർഫോമൻസ് തരുന്ന ഓട്ടോമാറ്റിക് ഗിയർബോക്‌സുമെല്ലാം ഈ മിഡ്-സൈസ് എസ്‌യുവിയുടെ പ്രത്യേകതയാണ്. ആവശ്യത്തിന് ഇന്ധനക്ഷമത കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്. പിന്നെ സേഫ്റ്റി നോക്കുന്നവർക്ക് കണ്ണുംപൂട്ടി ഈ സുന്ദരനെ കൂടെക്കൂട്ടാനുമാവും.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ സേഫ്റ്റി സ്കോർ നേടിയ എസ്‌യുവിയായാണ് സ്കോഡ കുഷാഖ് അറിയപ്പെടുന്നത് തന്നെ. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് നിമിഷയുടെ പക്കലുള്ളത്. ഇതിന്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 150 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ വാഹനത്തിനാവും.

ഇന്ധനക്ഷമത ഉറപ്പു വരുത്തുന്നതിനായി ടിഎസ്ഐ ഓപ്ഷനിൽ ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ വേഗത കുറഞ്ഞ സമയങ്ങളിൽ ഇസിയു ഇന്ധനം ലാഭിക്കാൻ എഞ്ചിന്റെ രണ്ട് സിലിണ്ടറുകൾ സ്വമേധയ പ്രവർത്തന രഹിതമാകും. 95 ശതമാനത്തിലധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിലാണ് കുഷാഖ് ഒരുങ്ങിയിരിക്കുന്നത്. ആയതിനാൽ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ ഉൽപ്പന്നത്തിന്റെ ഗമയും വാഹനത്തിലുണ്ടാവും.

Skoda Kushaq Road Trip To God s Own Country Kerala

സ്കോഡയുടെ മുഖമുദ്രയായ ഗംഭീര നിർമാണ നിലവാരവും സ്റ്റെബിലിറ്റിയും അതേപടി നിലനിർത്തിയാണ് കുഷാഖ് പണികഴിപ്പിച്ചിരിക്കുന്നത്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ തികച്ചും യൂറോപ്യൻ രൂപഭംഗിയിലാണ് വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. സ്കോഡ കരോക്ക്, കോഡിയാക് എന്നീ എസ്‌യുവി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപം ആദ്യ കാഴ്ച്ചയിൽ നിന്നും തന്നെ മനസിലാക്കാനും സാധിക്കും.

സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ,ഫോഗ് ലാമ്പുകൾ എന്നിവയാണ് കുഷാഖിന്റെ ഭംഗി എടുത്തു കാണിക്കുന്ന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അകത്തേക്ക് കയറിയാലും ആരേയും കൊതിപ്പിക്കുന്ന അകത്തളമാണ് എസ്‌യുവിലുള്ളത്. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇൻ-കാർ വൈ-ഫൈ, കണക്റ്റഡ് കാർ ടെക്നോളജി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, സൺറൂഫ് തുടങ്ങിയ സവിശേഷതകളെല്ലാം ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, September 25, 2024, 11:28 [IST]
English summary
Skoda kushaq road trip to gods own country kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X