കുറഞ്ഞ വിലയില്‍ 'മിനി സിയറ'യുമായി ടാറ്റ? ഇനി മാരുതി കുറച്ച് കഷ്ടപ്പെടും

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കാര്‍ വിഭാഗങ്ങളില്‍ ഒന്നാണ് സബ്-4 മീറ്റര്‍ എസ്‌യുവികളുടേത്. ഈ വിഭാഗത്തില്‍ കാറുകള്‍ പുറത്തിറക്കിയതിന് പിന്നാലെ സ്‌കോഡ പോലുള്ള കമ്പനിയുടെ തലവര മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെക്കോഡ് വില്‍പ്പനയാണ് സ്‌കോഡ കൈലാക്ക് എന്ന സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വരവോടെ നേടിയത്. ഈ വിഭാഗത്തില്‍പ്പെട്ട കാറുകളുടെ വില്‍പ്പന കൂടാന്‍ കാരണം ഇവയ്ക്ക് താരതമ്യേന വില കുറവാണ് എന്നതാണ്. 4 മീറ്ററില്‍ താഴെയുള്ള എസ്‌യുവികള്‍ക്ക് നികുതി കുറയുന്നതിനാല്‍ ഇവ കുറഞ്ഞ വിലയില്‍ വില്‍പ്പനക്ക് വെയ്്ക്കാന്‍ സാധിക്കുന്നു.

Also Read: സിനിമ സ്റ്റൈലിൽ 1.83 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങാനെത്തി നിർമാതാവ്, കൂട്ടിന് അംഗരക്ഷകരും

അതുകൊണ്ട് തന്നെ പല മുന്‍നിര കമ്പനികളും ഈ വിഭാഗത്തില്‍ പുതിയ കാറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന് ഈ വിഭാഗത്തില്‍ നെക്‌സോണ്‍ എന്ന പോരാളിയുണ്ട്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ കഴിയുന്ന ഏക കാറാണ് നെക്‌സോണ്‍. ഏറെ കാലം ഈ സെഗ്‌മെന്റ് ഭരിച്ച് കൊണ്ടിരുന്ന ഒരു മോഡല്‍ കൂടിയാണ് നെക്‌സോണ്‍.

tata sierra ev

ഇപ്പോള്‍ നെക്‌സോണിന് കൂട്ടായി ഈ വിഭാഗത്തില്‍ പുതിയ കാര്‍ കൂടി അവതരിപ്പിക്കാന്‍ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഓട്ടോകാര്‍ ഇന്ത്യയാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റ മോട്ടോര്‍സ് പുത്തന്‍ കാറിനെ 'സ്‌കാര്‍ലറ്റ്' (Tata Scarlet) എന്നാണ് കോഡ് നാമം നല്‍കിയിരിക്കുന്നത്. 7 പുതിയ കാറുകള്‍ 2030 ആകുമ്പോഴേക്കും വിപണിയിലെത്തിക്കാന്‍ ടാറ്റ പദ്ധതിയിടുന്നുണ്ട്. അതില്‍ ഒന്നായിരിക്കും സ്‌കാര്‍ലറ്റ്.

ടാറ്റയുടെ വരാന്‍ പോകുന്ന 7 മോഡലുകളില്‍ ഒന്നാണ് സിയറ എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. സിയറയെ പോലെ സ്‌കാര്‍ലറ്റിനും ബോക്‌സി ഡിസൈന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത് മിനി സിയറ ആവാനുള്ള സാധ്യതകളും കാണുന്നു. ആവശ്യമെങ്കില്‍ സ്‌കാര്‍ലറ്റ് മോഡലിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റ മോട്ടോര്‍സ് പുറത്തിറക്കും. ഐസി എഞ്ചിനും, ഇലക്ട്രിക് പവര്‍ട്രെയിനുകളെ പിന്തുണയ്ക്കുന്ന ഒരു മോണോകോക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും ടാറ്റ സ്‌കാര്‍ലറ്റ് നിര്‍മ്മിക്കുക.എന്നാല്‍ ഇതിന്റെ സാങ്കേതിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

tata nexon

ഒരു കാര്‍ പുറത്തിറക്കുമ്പോള്‍ അതിനെ എവിടെ പ്രതിഷ്ഠിക്കുന്നു എന്ന കാര്യത്തിന് ഏറെ പ്രാധാന്യം ഉണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ സബ് 4 മീറ്റര്‍ എസയുവി വിഭാഗത്തില്‍ ടാറ്റ മോട്ടോര്‍സ് ഇതിനോടകം നെക്‌സോണ്‍ എന്ന മോഡല്‍ വില്‍ക്കുന്നുണ്ട്. അതേ വിഭാഗത്തില്‍ മറ്റൊരു പുതിയ കാര്‍ വന്നാല്‍ ടാറ്റ നെക്‌സോണിന്റെ വില്‍പന കുറയാന്‍ സാധ്യതയുണ്ട്. വേലി തന്നെ വിളതിന്നുന്ന ഈ ഒരു സാഹചര്യം ഒഴിവാക്കാനായിരിക്കും ടാറ്റയുടെ ശ്രമം.

Also Read: ഫോർച്യൂണർ തീരും, കൊലകൊമ്പൻ 7-സീറ്റർ എസ്‌യുവി പുറത്തിറക്കാൻ സമയം കുറിച്ച് എംജി! വരുന്നത് മജസ്റ്റർ

ഈ പ്രശ്‌നം ഒഴിവാക്കാന്‍ ടാറ്റ സ്‌കാര്‍ലറ്റിനെ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി വിഭാഗത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. അതിനാല്‍ സബ്-4 മീറ്റര്‍ കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ ഒരു ലൈഫ് സ്‌റ്റൈല്‍ കാര്‍ പ്രതീക്ഷിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സ്‌കാര്‍ലറ്റിലൂടെ കഴിഞ്ഞേക്കും. അതോടൊപ്പം ടാറ്റ നെക്‌സോണിന്റെ വില്‍പ്പന കുറയാതെ നോക്കാനും സാധിക്കും. പുതിയ ടാറ്റ കാറിന്റെ വരവ് മാരുതി സുസുക്കി ബ്രെസ പോലുള്ള ഇന്ത്യയിലെ ജനപ്രിയ സബ്-4 മീറ്റര്‍ കോംപാക്ട് എസ്‌യുവികള്‍ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.

tata sierra ev

സബ്-4 മീറ്റര്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍പ്പെടുന്നതിനാല്‍ ടാറ്റ സ്‌കാര്‍ലറ്റിന് കുറഞ്ഞ വിലയായിരിക്കും നല്‍കിയേക്കുക. എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് നിലനില്‍ക്കുന്നതിനാല്‍ സ്‌കാര്‍ലറ്റിന്റെ വരവ് ടാറ്റയുടെ മൊത്തം വില്‍പ്പന കൂട്ടാന്‍ സഹായിക്കുമെന്നാണ് കണക്ക്കൂട്ടല്‍. വരും മാസങ്ങളില്‍ ഏതായാലും ടാറ്റ ഈ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതായിരിക്കും. അവ ഞങ്ങള്‍ നിങ്ങളിലേക്ക് കൃത്യമായി എത്തിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Monday, July 7, 2025, 19:29 [IST]
English summary
Tata scarlet sub 4m suv under works positioning as lifestyle focused model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X