ഒറ്റ പ്ലാറ്റ്‌ഫോമിൽ 4 ഫ്യുവൽ ഓപ്ഷന്‍സ്! ഇന്ത്യയിലെ ആദ്യ മൾട്ടി എനർജി പ്ലാറ്റ്‌ഫോമുമായി വിപണി പിടിക്കാൻ എംജി
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വിപ്ലവകരമായ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ അത്യാധുനിക മള്‍ട്ടി ന്യൂ എനര്‍ജി വെഹിക്കിള്‍ പ്ലാറ്റ്ഫോമായ 'എംജി അഡാപ്റ്റ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്ന് (2026 ജൂലൈ 16) ഹരിയാനയിലെ ഗുരുഗ്രാമില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് കമ്പനി ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി ന്യൂ എനര്‍ജി വാഹന പ്ലാറ്റ്‌ഫോം രാജ്യത്തിന് മുന്നില്‍ ആദ്യമായി പരിചയപ്പെടുത്തിയത്.അഡ്വാന്‍സ് ഡ്രൈവ് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോം ടെക്നോളജി എന്നതിന്റെ ചുരുക്കപ്പേരാണ് അഡാപ്റ്റ് (ADAPT).
ഫുള്‍ ഇലക്ട്രിക് വാഹനങ്ങള്‍ (EV), ഹെബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (HEV), പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV), റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഇലക്ട്രിക് വാഹനങ്ങള്‍ (REEV) എന്നിവയെല്ലാം ഒരൊറ്റ ഫ്രെയിമില്‍ നിര്‍മ്മിക്കാന്‍ ഇതിലൂടെ സാധിക്കും. ഒരേ ഇന്റലിജന്റ് ആര്‍ക്കിടെക്ചറില്‍ തന്നെ ഒന്നിലധികം എനര്‍ജി. ഓപ്ഷനുകള്‍ വിജയകരമായി സമന്വയിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് കമ്പനി ഇവിടെ അവതരിപ്പിച്ചത്.

മികച്ച മെക്കാനിക്കല്‍ സവിശേഷതകളാണ് ഈ പുതിയ ആര്‍ക്കിടെക്ചറിന്റെ പ്രധാന കരുത്ത്. ഇന്ത്യയിലെ ആദ്യത്തെ സവിശേഷമായ '10-ഇന്‍-1' ഇന്റലിജന്റ് ഇലക്ട്രിക് ഡ്രൈവ് യൂണിറ്റാണ് ഇതില്‍ കമ്പനി നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ലോകത്തിലെ ആദ്യത്തെ അത്യാധുനിക ഇലക്ട്രോമാഗ്‌നറ്റിക് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാന്‍സ്മിഷന്‍ സംവിധാനവും ഇതിലുണ്ട്.
ഇതിലെ പ്രത്യേക ഹൈബ്രിഡ് എഞ്ചിനും കരുത്തുറ്റ ബാറ്ററി സിസ്റ്റവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത ഉറപ്പാക്കും. വാഹനത്തിന്റെ ഇന്റലിജന്റ് എനര്‍ജി മാനേജ്മെന്റ് സിസ്റ്റം വ്യത്യസ്ത ഡ്രൈവിംഗ് സാഹചര്യങ്ങള്‍ സ്വയം വിശകലനം ചെയ്ത് പ്രവര്‍ത്തിക്കുന്നു. ഇതിനായി നാല് പ്രധാന ഓട്ടോമാറ്റിക് ഡ്രൈവ് മോഡുകളാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്യുവര്‍ ഇലക്ട്രിക് ഡ്രൈവ്, സീരീസ് ഹൈബ്രിഡ് ഡ്രൈവ്, പാരലല്‍ ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിന്‍ ഡയറക്ട് ഡ്രൈവ് എന്നിവയാണവ.

ഇത് ഉയര്‍ന്ന ഇന്ധനക്ഷമതയോടൊപ്പം വളരെ സുഗമവും സുഖകരവുമായ ഡ്രൈവിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും. മികച്ച റേഞ്ച് നല്‍കുന്നതിനൊപ്പം ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടും എംജി അഡാപ്റ്റ് പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷതയാണ്. നഗരങ്ങളിലെ ദൈനംദിന യാത്രകള്‍ക്കും ദീര്‍ഘദൂര ഹൈവേ ഡ്രൈവിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ലേഔട്ട്.
സുരക്ഷയ്ക്ക് വലിയ മുന്‍ഗണന നല്‍കുന്ന ഈ അത്യാധുനിക പ്ലാറ്റ്ഫോം വാഹനത്തിന്റെ നിയന്ത്രണവും സുഖസൗകര്യങ്ങളും ഗണ്യമായി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ പ്ലാറ്റ്ഫോമില്‍ വരുന്ന റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഇലക്ട്രിക് വെഹിക്കിള്‍ (REEV) സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ഇതില്‍ പ്രധാന ഇലക്ട്രിക് മോട്ടോര്‍ മാത്രമാണ് വീലുകള്‍ക്ക് ആവശ്യമായ കരുത്ത് പകരുന്നത്.

അതേസമയം, പെട്രോള്‍ എഞ്ചിന്‍ ഒരു ജനറേറ്ററായി മാത്രം പ്രവര്‍ത്തിച്ച് ആവശ്യാനുസരണം റീചാര്‍ജ് ചെയ്യുന്നു. ഇത് ദീര്‍ഘദൂര യാത്രകളിലെ റേഞ്ച് ഉത്കണ്ഠ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ലൈഫ്‌സ്‌റ്റൈലിന് ഏറ്റവും അനുയോജ്യമായ മികച്ച എനര്‍ജി ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് ഇതിലൂടെ നല്‍കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര വ്യക്തമാക്കി.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണി ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ ഈ അത്യാധുനിക പ്ലാറ്റ്ഫോമിന് സാധിക്കും. ഭാവിയില്‍ പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ നെക്‌സ്റ്റ് ജെന്‍ ന്യൂ എനര്‍ജി മോഡലുകളുടെ ശക്തമായ സാങ്കേതിക അടിത്തറയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അഡാപ്റ്റ് ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കി വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാഹന നിര വിപുലീകരിക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
2026-27 സാമ്പത്തിക വര്‍ഷത്തോടെ പുതിയ രണ്ട് മോഡലുകള്‍ വിപണിയില്‍ എത്തും. ഇതില്‍ ഒരു ഫുള്‍ ഇലക്ട്രിക് വാഹനവും (EV) ഒരു അത്യാധുനിക പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനവും (PHEV) ഉണ്ടാകും. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് ഇതിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ കമ്പനി പുറത്തുവിടുന്നതായിരിക്കും. എംജിയുടെ പുതിയ പരിസ്ഥിതി സൗഹൃദ സാങ്കേതിക മുന്നേറ്റം മറ്റ് ബ്രാൻഡുകളും ഏറ്റുപിടിക്കുമെന്ന് കരുതാം.


Click it and Unblock the Notifications