സാധാരണക്കാരുടെ പ്രിയപ്പെട്ട 'റഫ് & ടഫ്' എസ്‌യുവിക്ക് വില കൂടി; മഹീന്ദ്ര ബൊലേറോ നിയോയുടെ പുതിയ വില
രാജ്യത്തെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോഡലായ ബൊലേറോ നിയോയുടെ വില വർധിപ്പിച്ചു. സാധാരണക്കാരായ ഉപഭോക്താക്കളുടെ എക്കാലത്തെയും പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ബൊലേറോ നിയോക്ക് ഏറ്റവും പുതിയ പരിഷ്കാരത്തിലൂടെ30000 രൂപയിൽഅധികമാണ് വില വർദ്ധിച്ചത്. ഇതിലൂടെ കാറിന്റെ ഓൺ റോഡ് വിലയിലും വൻ മാറ്റമുണ്ടാകും. ഈ മാസം ആദ്യം തന്നെ പാസഞ്ചർ വാഹന നിരയിലൊട്ടാകെ നടപ്പിലാക്കിയ വില വർധനവിന്റെ ഭാഗമായാണ് ബൊലേറോ നിയോയ്ക്കും നിലവിൽ നിരക്ക് ഉയർത്തിയത്. വാഹനങ്ങളുടെ നിർമ്മാണച്ചെലവ് കുത്തനെ കൂടിയതാണ്
ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊള്ളാൻ കമ്പനിയെ നിർബന്ധിതരാക്കിയതെന്നാണ് ഇൻഡസ്ട്രിയിൽ നിന്നുള്ള വിവരം.
മഹീന്ദ്ര നേരത്തെ അറിയച്ചുവെങ്കിലും വാഹനം വാങ്ങിനിരുന്നവർക്ക് നിരാശയുണ്ടായേക്കാം. ബൊലേറോ നിയോയുടെ പുതിയ വില പരിശോധിക്കുമ്പോൾ എൻട്രി ലെവൽ N4 ഡീസൽ ടർബോ വേരിയന്റിനാണ് ഏറ്റവും കുറഞ്ഞ വില വർധനവ് വന്നിട്ടുള്ളത് എന്ന് കാണാം. ഇതിന് ഉപഭോക്താക്കൾ 14,500 രൂപയാണ് കൂടുതലായി നൽകേണ്ടത്. അതേസമയം N8 ഡീസൽ ടർബോ ട്രിമ്മിന് പഴയ വിലയേക്കാൾ 19,000 രൂപ ഇനി മുതൽ അധികം മുടക്കേണ്ടി വരും.

N10 ആർ ഡീസൽ ടർബോ വേരിയന്റിനും മികച്ച ഫീച്ചറുകളുള്ള N10 ഒ മോഡലിനും 29,500 രൂപ വീതം കൂടിയിട്ടുണ്ട്. എന്നാൽ ഏറ്റവും ഉയർന്ന N11 ഡീസൽ ടർബോ പതിപ്പിനാണ് ഉയർന്ന വർധനവുള്ളത്. ഇതിന് ഉപഭോക്താക്കൾ 30,500 രൂപ കൂടുതൽ കൈയിൽ കരുതേണ്ടി വരും. ഇതിൻ്റെ 9 സീറ്റർ മോഡലായ ബൊലേറോ നിയോ പ്ലസിനും പുതുക്കിയ വില നടപ്പിലാക്കിയിട്ടുണ്ട്.
ബൊലേറോ നിയോയുടെ വിലയിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും മെക്കാനിക്കൽ
വശം കമ്പനി യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ല. മികച്ച കരുത്തുള്ള 1.5 ലിറ്റർ ത്രീ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാണ് ബൊലേറോ നിയോയ്ക്ക് തുടർന്നും തുടിപ്പേകുക. ഈ കരുത്തുറ്റ എഞ്ചിൻ 100 bhp പവറും 260 Nm പീക്ക് ടോർക്കും നൽകുന്ന തരത്തിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

റിയർ വീൽ ഡ്രൈവ് സിസ്റ്റമുള്ള ഈ വാഹനം മികച്ച ഡ്രൈവിംഗ് അനുഭവം നൽകാൻ പ്രാപ്തമാണ്. ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭ്യമല്ലെങ്കിലും ഓഫ് റോഡ് യാത്രകൾക്കും ദുർഘടമായ പാതകൾക്കും വളരെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ കരുത്തുറ്റ ഷാസിയും മറ്റ് മെക്കാനിക്കൽ സംവിധാനങ്ങളും കമ്പനി ഡിസൈൻ ചെയ്തിട്ടുള്ളത്.
ബൊലേറോ നിയോയുടെ ഫീച്ചർ പട്ടികയിലും കമ്പനി മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. നിലവിലുള്ള മികച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, സുരക്ഷക്കായി നൽകിയ മികച്ച എയർബാഗുകളും, എബിഎസ് സംവിധാനവും അതുപോലെ തന്നെ കാറിൽ തുടരുന്നു. യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം നൽകുന്ന മികച്ച സീറ്റുകളും അടിസ്ഥാനപരമായ മറ്റ് സൗകര്യങ്ങളും യാതൊരു മാറ്റവുമില്ലാതെ പൂർണ്ണമായി നിലനിർത്തിയിട്ടുണ്ട്.

വിപണിയിൽ ഐതിഹാസിക എസ്‌യുവിയായ സ്കോർപിയോ ക്ലാസിക്കിന് തൊട്ടു താഴെയായാണ് ബൊലേറോ നിയോയ്ക്ക് മഹീന്ദ്ര നിശ്ചയിച്ചത്. മികച്ച കരുത്തുള്ള ലാഡർ ഫ്രെയിം ഷാസിയിൽ നിർമ്മിച്ച എസ്‌യുവികളിൽ ഏറ്റവും താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന മോഡലുകളിൽ ഒന്നാണ്. വില വർധനവിന് ശേഷവും ബൊലേറോ നിയോ ഇന്ത്യൻ വാഹന വിപണിയിൽ തലയുയർത്തി തന്നെ ധൈര്യമായി നിലകൊള്ളുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications