വെറും 27 മാസം കൊണ്ട് നിർമിച്ചത് ലക്ഷങ്ങൾ! റോബോട്ടുകൾ വരെ പണിയെടുക്കുന്ന മഹീന്ദ്ര പ്ലാന്റിന്റെ നേട്ടം അറിഞ്ഞോ?

ന്ത്യന്‍ വാഹന വിപണിയിലെ കരുത്തരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുണെ ചക്കന്‍ (Chakan) പ്ലാന്റില്‍ നിന്നും 30 ലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ട് സമാനതകളില്ലാത്ത ചരിത്ര നേട്ടം കൈവരിച്ചു. വിപണിയില്‍ തരംഗമായി മാറിയ മഹീന്ദ്രയുടെ പുത്തന്‍ പ്രീമിയം ഇലക്ട്രിക് വാഹനമായ BE 06 പുറത്തിറക്കിയാണ് കമ്പനി ചരിത്ര നാഴികക്കല്ല് താണ്ടിയത്. ചക്കന്‍ പ്ലാന്റില്‍ നിന്ന് ആദ്യ 10 ലക്ഷം (1 Million) വാഹനങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് ഏകദേശം 107 മാസങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തെ 10 ലക്ഷം യൂണിറ്റുകള്‍ വെറും 27 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു.

ഇത് ആദ്യ മില്യണ്‍ യൂണിറ്റ് പ്രൊഡക്ഷന് വേണ്ടി വന്ന സമയത്തേക്കാള്‍ നാലിരട്ടി വേഗത്തിലുള്ള മികച്ച പ്രകടനമാണ് ഇത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്ത് മഹീന്ദ്ര വാഹനങ്ങള്‍ക്കും പ്രത്യേകിച്ച് അവരുടെ ഇലക്ട്രിക് കാറുകള്‍ക്കും ഉണ്ടായ വലിയ ഡിമാന്‍ഡാണ് ഈ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ് BE 06.

mahindra 3 millionth vehicle chakan plant

നിലവില്‍ ചക്കന്‍ പ്ലാന്റില്‍ കമ്പനി ആകെ 19 മോഡലുകളും അവയുടെ 450-ലധികം വ്യത്യസ്ത വേരിയന്റുകളും ഉത്പാദിപ്പിക്കുന്നുണ്ട്. ഐസി എഞ്ചിന്‍ (ICE) വാഹനങ്ങള്‍ക്കും ഇവികള്‍ക്കും പുറമെ മഹീന്ദ്രയുടെ കൊമേഴ്ഷ്യല്‍ ട്രക്കുകളും ഇതേ ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന എസ്‌യുവിയും പിക്കപ്പ് ട്രക്കുകളും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

മികച്ച നിലവാരമുള്ള മഹീന്ദ്ര വാഹനങ്ങള്‍ക്ക് വിദേശ വിപണികളില്‍ ഇപ്പോള്‍ വലിയ രീതിയിലുള്ള ഡിമാന്‍ഡ് അനുഭവമുണ്ട്. അത്യാധുനിക സുഖസൗകര്യങ്ങളും പ്രീമിയം യാത്രാനുഭവവും നല്‍കുന്നത് കൊണ്ടാണ് ആളുകള്‍ മഹീന്ദ്ര വാഹനങ്ങള്‍ ഇഷ്ടപ്പെടാന്‍ കാരണമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റ് ആര്‍ വേലുസാമി വ്യക്തമാക്കുന്നു. ചക്കന്‍ പ്ലാന്റില്‍ നിന്നും 30 ലക്ഷം വാഹനങ്ങള്‍ പുറത്തിറങ്ങിയത് കമ്പനിയുടെ വാഹന നിര്‍മാണ ചരിത്രത്തിലെ സവിശേഷമായ ഒരു ഏടാണ്.

അത്യാധുനിക റോബോട്ടിക്‌സ്, ഇന്‍ഡസ്ട്രി 4.0, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), 5G കണക്റ്റിവിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT) തുടങ്ങിയ ലോകോത്തര സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചാണ് ചക്കന്‍ ഫാക്ടറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ആധുനിക സംവിധാനങ്ങളാണ് ഉയര്‍ന്ന ഗുണനിലവാരമുള്ള വാഹനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിക്കാനും ഇന്ത്യയ്ക്ക് പുറമെ ആഗോള വിപണിയിലേക്ക് അവ കയറ്റി അയക്കാനും ഇത് സഹായിക്കുന്നു.

എസ്യുവി വിഭാഗത്തില്‍ വന്‍ വിപണി വിഹിതമുള്ള മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് വാഹന ഉത്പാദനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുത്തന്‍ 'ബോണ്‍ ഇലക്ട്രിക്' (Born Electric) ശ്രേണി സജീവമാക്കിയത്. ഇതിന്റെ ഭാഗമായി എത്തിയ BE 06, XEV 9e, XEV 9s തുടങ്ങിയ മോഡലുകള്‍ രാജ്യത്ത് വലിയ തരംഗം സൃഷ്ടിക്കുകയാണിപ്പോള്‍

ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ചക്കന്‍ പ്ലാന്റില്‍ 1500-ലധികം അത്യാധുനിക റോബോട്ടുകളാണ് മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ബോഡി ഷോപ്പില്‍ 98 ശതമാനം ഓട്ടോമേഷനും ഉറപ്പാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇവി നിര്‍മ്മാണത്തിനായി ഈ പ്ലാന്റില്‍ 100 ശതമാനം റിന്യൂവബിള്‍ എനര്‍ജിയാണ് (Renewable Energy) ഉപയോഗിക്കുന്നത്. ഈ മാറ്റങ്ങള്‍ കമ്പനിയുടെ കുതിപ്പിന് കൂടുതല്‍ കരുത്ത് പകരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Friday, July 17, 2026, 8:00 [IST]
English summary
Mahindra chakan plant 3 million production milestone be06 ev details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X