പഞ്ചിന് പോലും പറ്റിയില്ല, ടോപ്പ് സെല്ലിംഗ് പെട്രോൾ കാർ പദവി മാരുതിയുടെ സ്വന്തം പെപ്പിക്കുട്ടിക്ക്

പുത്തനൊരു കാർ വാങ്ങാൻ പോവുന്ന ഭൂരിഭാഗം ആളുകളുടേയും ഫസ്റ്റ് ചോയ്‌സാവും മാരുതി സുസുക്കി. ഡീസൽ കാറുകളോട് വിടപറഞ്ഞുവെങ്കിലും പെട്രോളിലും സിഎൻജിയിലും വിസ്‌മയം തീർത്തുകൊണ്ട് മാരുതി കുതിച്ചുപായുകയാണ്. പെട്രോൾ വിപണിയിൽ മാരുതി സുസുക്കിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റൊരു ബ്രാൻഡിനുമാവില്ലെന്നതാണ് സത്യം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കുകൾ ഇതിന് അടിവരയിടുക കൂടിയാണ്. 2026 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 25 കാറുകളുടെ പട്ടികയിൽ 9 എണ്ണവും മാരുതിയുടേതാണ് എന്നതാണ് രസകരമായ കാര്യം. അതിൽ നമ്പർ വൺ ആയത് ഇന്ത്യക്കാരുടെ സ്വന്തം പെപ്പിക്കുട്ടിയായ സ്വിഫ്റ്റാണ്.

2026 സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും വിറ്റഴിക്കപ്പെട്ട പെട്രോൾ കാർ എന്ന പദവി സ്വിഫ്റ്റ് നേടിയെടുത്തത് ബലേനോ, ഫ്രോങ്ക്‌സ്, ബ്രെസ പോലുള്ള സഹോദരങ്ങളെ പിന്തള്ളിയാണ്. പിന്നാലെ ക്രെറ്റയും പഞ്ചുമുണ്ടെങ്കിലും ബഹുദൂരം പിന്നിലാണെന്നതാണ് യാഥാർഥ്യം. ഫോർ സിലിണ്ടർ പെട്രോളിൽ നിന്നും ത്രീ സിലണ്ടർ എഞ്ചിനേക്ക് ചേക്കേറിയെങ്കിലും കോംപാക്‌ട് ഹാച്ച്ബാക്കിനുള്ള ജനപിന്തുണയ്ക്ക് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ലെന്ന് സാരം.

Maruti Suzuki Swift Becomes India s Best-Selling Petrol Car In FY2026

ഇപ്പോഴും എല്ലാമാസവും പതിനായരത്തിന് മുകളിൽ വിൽപ്പന സ്വിഫ്റ്റിനെ തേടിയെത്തുന്നുണ്ട്. LXI, VXI, VXI, ZXI, ZXI+ എന്നീ വേരിയുന്റുകളിൽ വിപണിയിലെത്തുന്ന കാറിന് 5.78 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. താങ്ങാനാവുന്ന വില, നല്ല റീസെയിൽ വാല്യു, മോഡേൺ ഡിസൈൻ, പെപ്പി എഞ്ചിൻ, കിടിലൻ മൈലേജ്, കുറഞ്ഞ മെയിന്റനെൻസ് എന്നിവയെല്ലാം സ്വിഫ്റ്റിനെ എക്കാലവും വേറിട്ടുനിർത്തുന്ന സംഗതികളാണ്.

പുതുതലമുറയിലേക്ക് ചേക്കേറിയപ്പോൾ 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 80 bhp പവറിൽ പരമാവധി 112 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. പെട്രോൾ മാനുവലിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമതയും എഎംടി വേരിയന്റിന് 25.75 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്.

Maruti Suzuki Swift Becomes India s Best-Selling Petrol Car In FY2026

ഇത്രപോരെ കഴിഞ്ഞ സാമ്പത്തിക വർഷവും ടോപ്പ് സെല്ലിംഗ് പെട്രോൾ കാറായി മാറാൻ. പെട്രോളിന് പുറമെ സ്വിഫ്റ്റ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിലും തെരഞ്ഞെടുക്കാനാവും. സിഎൻജിയിൽ ഓടുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും അന്യായ മൈലേജാണ് സ്വിഫ്റ്റ് സിഎൻജി നൽകുന്നത്. കിലോഗ്രാമിന് 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സ്വിഫ്റ്റിൽ കമ്പനി പറയുന്നത്. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഹാച്ച്ബാക്കിന് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ഏതൊരു സാധാരണക്കാരനും കണ്ണുംപൂട്ടി വാങ്ങാം.

സേഫ്റ്റിയുടെ കാര്യത്തിൽ മുൻഗാമികളേക്കാൾ കൂടുതൽ മിടുക്കനാവാൻ ന്യൂജനറേഷൻ സ്വിഫ്റ്റിന് സാധിച്ചിട്ടുണ്ടെന്നതും വലിയൊരു പ്ലസ് പോയിന്റാണ്. 6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും പോലുള്ള സേഫ്റ്റി ഫീച്ചറുകൾ മാരുതിയുടെ ഹാച്ച്ബാക്കിലുണ്ട്.

Maruti Suzuki Swift Becomes India s Best-Selling Petrol Car In FY2026

യാത്രകൾ കൂടുതൽ ആസ്വാദ്യകരമാക്കുവാൻ 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, കീലെസ് എൻട്രി പോലുള്ള മോഡേൺ ഫീച്ചറുകളും മാരുതി സുസുക്കി സ്വിഫ്റ്റിൽ ഒരുക്കിവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ് കേട്ടോ.

ഏറ്റവും പുതിയ സ്വിഫ്റ്റിന് 3,860 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,520 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും ഉണ്ടെന്നതിനാൽ 5 പേരടങ്ങുന്ന ഫാമിലിക്ക് സുഖമായി സഞ്ചരിക്കാനും കഴിയും. ഒപ്പം ആവശ്യത്തിന് ലഗേജ് സ്പേസുമുള്ളതിനാൽ ആളുകൾ ഇപ്പോഴും സ്വിഫ്റ്റിനെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 പോലുള്ള മോഡലുകളോടാണ് സ്വിഫ്റ്റിന്റെ നേരിട്ടുള്ള മത്സരമെങ്കിലും ഒരേ വില നിലവാരത്തിൽ വരുന്നതിനാൽ ടാറ്റ പഞ്ച് പോലുള്ള എസ്‌യുവികളും വെല്ലുവിളിയാണ്.

Article Published On: Thursday, May 7, 2026, 9:07 [IST]
English summary
Maruti suzuki swift becomes indias best selling petrol car in fy2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X