രാജ്യം കാത്തിരുന്ന നിമിഷം, 665 KM റേഞ്ചുള്ള ടാറ്റ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങി! ആദ്യ ഉടമയെ കണ്ടോ

ഇലക്‌ട്രിക് വാഹന വിപണിയിൽ തങ്ങൾക്ക് എതിരാളികളില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ടാറ്റ മോട്ടോർസ് കാഴ്ച്ചവെക്കുന്നത്. പെട്രോളിലും ഡീസലിലും വലിയ വിജയം കാഴ്ച്ചവെച്ച നെക്സോൺ, പഞ്ച്, ടിയാഗോ, ഹാരിയർ തുടങ്ങിയ മോഡലുകളെയെല്ലാം വൈദ്യുതീകരിച്ച് പുറത്തിറക്കിയപ്പോഴും ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തൊണ്ണൂറുകളെ വിസ്‌മയിപ്പിച്ച ടാറ്റയുടെ ആദ്യകാല എസ്‌യുവിയായ സിയറയും ഇക്കഴിഞ്ഞ ദിവസം ബാറ്ററി ഹൃദയവുമായി രംഗത്തെത്തിയിരുന്നു. അതും കിടിലൻ വില നിർണയവും അന്യായ റേഞ്ചും ലൈഫ് ടൈം ബാറ്ററി വാറണ്ടിയുമെല്ലാമായി എത്തിയ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

ലോഞ്ച് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴേക്കും ടാറ്റ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് സിയറ ഇവിയുടെ വിതരണം ആരംഭിച്ചിരിക്കുകയാണ് കമ്പനി. അഹമ്മദാബാദിലെ ആദ്യത്തെ ടാറ്റ സിയറ ഇവി ഉടമ വാഹനം കൈയിൽ കിട്ടിയ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഡിസൈനിൽ ICE മോഡലിന്റെ അതേ രൂപമാണ് ഇവിയും ആവാഹിച്ചിരിക്കുന്നത്. ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലും ചെറുതായി പരിഷ്ക്കരിച്ച ഫ്രണ്ട് ഫാസിയയുമാണ് പ്രധാന വ്യത്യസ്തമുള്ളത്.

New Tata Sierra EV Deliveries Begin In India

നൈറ്റ് സാബർ ബൈ-എൽഇഡി ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, വൃത്തിയുള്ള ഫ്രണ്ട് ബമ്പർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, ഫുൾ-വിഡ്ത്ത് കണക്റ്റിംഗ് എൽഇഡി ലൈറ്റ് ബാർ, ഡ്യുവൽ-ഫംഗ്ഷൻ എൽഇഡി ഡിആർഎൽ, എയറോഡൈനാമിക് ഇൻസേർട്ടുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, സ്ലീക്ക് എൽഇഡി ടെയിൽ ലാമ്പുകൾ, റീഡിസൈൻ ചെയ്ത റിയർ ബമ്പർ എന്നിവയാണ് സിയറ ഇവിയുടെ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാലും കാര്യങ്ങൾ അടിപൊളിയാണ്. സിയറ ഇവിയിൽ ടാറ്റയുടെ ഹൊറൈസൺ വ്യൂ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം തന്നെയാണ് എറിച്ചുനിൽക്കുന്നത്. ഡിസ്‌പ്ലേകളിൽ ഒന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും മറ്റ് രണ്ടെണ്ണം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേകളായും പ്രവർത്തിക്കുന്നു. ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെഗ്‌മെന്റിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫ് തുടങ്ങിയ മോഡേൺ ഫീച്ചറുകളും വാഹനത്തിൽ കുത്തിനിറച്ചിട്ടുണ്ട്.

New Tata Sierra EV Deliveries Begin In India

ഇതുകൂടാതെ ഡോൾബി അറ്റ്‌മോസുള്ള 12-സ്പീക്കർ ജെബിഎൽ ബ്ലാക്ക് ഓഡിയോ സിസ്റ്റം, ഇന്റഗ്രേറ്റഡ് എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ 6-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, അഡ്ജസ്റ്റബിൾ അണ്ടർ-തൈ സപ്പോർട്ട്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ടാറ്റയുടെ 540-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം എന്നിവ പോലുള്ള അത്യാധുനിക സവിശേഷതകളും ഇലക്ട്രിക് എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്.

ഇന്റലിജന്റ് സ്പീഡ് അസിസ്റ്റ് (ISA), മൾട്ടി-കളർ HUD, ഓട്ടോ പാർക്ക് അസിസ്റ്റ്, സമ്മൺ മോഡ്, ഡിജിറ്റൽ കീ തുടങ്ങിയ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ലെവൽ 2+ ADAS ടെക് എന്നിവയും സിയറ ഇവിയിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ബൂസ്റ്റ് മോഡും ടാറ്റയുടെ അൾട്രാ ഗ്ലൈഡ് സസ്പെൻഷനും ഉൾപ്പെടുന്നതിനാൽ യാത്രകൾ അതിഗംഭീരമായിരിക്കും. യാത്രാ സുഖം വർധിപ്പിക്കുന്നതിനായി ഫ്രീക്വൻസി ഡിപൻഡന്റ് ഡാമ്പിംഗ് (FDD) ഉള്ള 5-ലിങ്ക് റിയർ സസ്പെൻഷനും മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

New Tata Sierra EV Deliveries Begin In India

ടാറ്റ സിയറ ഇവിയുടെ AWD വേരിയന്റിൽ നോർമൽ, ഗ്രാസ്/സ്നോ, മഡ് റട്ട്സ്/ഗ്രാവൽ, സാൻഡ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ 6 ടെറൈൻ മോഡുകളും ഉണ്ട്. 6 എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, പാർക്ക് അസിസ്റ്റ്, റിയർ വൈപ്പറും വാഷറും, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, ഇബിഡി ഉള്ള എബിഎസ്, ESP, AVAS, TPMS എന്നിവ പോലുള്ള പ്രധാന സുരക്ഷാ ഫീച്ചറുകളും ഇവിലുണ്ട്.

63kWh, 75kWh എന്നീ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് എസ്‌യുവി വാങ്ങാനാവുക. സിംഗിൾ ചാർജിൽ ഇവ യഥാക്രമം 565 കിലോമീറ്റർ, 665 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എക്സ്പ്രസ് ചാർജിംഗിന്റെ സഹായത്തോടെ വെറും 15 മിനിറ്റിനുള്ളിൽ 250 കിലോമീറ്റർ വരെ റേഞ്ച് കൈവരിക്കാൻ സഹായിക്കുന്ന രീതിയിൽ ചാർജ് ചെയ്യാനും സാധിക്കുന്നതാണ്. ഇലക്ട്രിക് എസ്‌യുവിക്ക് 5.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുണ്ട്. 18.79 ലക്ഷം മുതൽ 26.48 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Article Published On: Friday, July 17, 2026, 16:17 [IST]
English summary
New tata sierra ev deliveries begin in india 665 km range on a single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X