ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

Written By:

ദൈനംദിന ജീവിതത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഘടകമായി കാര്‍ യാത്ര മാറി കഴിഞ്ഞു. സ്വന്തമായി ഡ്രൈവ് ചെയ്ത് ഓഫീസില്‍ പോയി വരുന്നവരായിരിക്കും നമ്മളില്‍ ഭൂരിപക്ഷവും. തിങ്ങി നിറഞ്ഞ ട്രാഫിക്കില്‍ മുമ്പിലും, പിമ്പിലും, വശങ്ങളിലും ഒരുപോലെ കണ്ണെത്തിച്ച് ഡ്രൈവ് ചെയ്യുക ഒരല്‍പം ശ്രമകരവുമാണ്.

To Follow DriveSpark On Facebook, Click The Like Button
ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

വര്‍ധിച്ച് വരുന്ന ട്രാഫിക്ക് ഗതാഗതത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ ഒട്ടേറെ ശാരീരിക അസ്വസ്ഥതകളിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്.

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

തെറ്റായ ഡ്രൈവിംഗ് പൊസിഷനും, സീറ്റിംഗ് ക്രമീകരണവുമാണ് ഡ്രൈവര്‍മാര്‍ നേരിടുന്ന ശാരീരിക അസ്വസ്ഥതകള്‍ക്കുള്ള കാരണങ്ങളില്‍ ഒന്ന്. കാറില്‍ ശരിയായ ഡ്രൈവിംഗ് പൊസിഷന്‍ എങ്ങനെയെന്ന് പരിശോധിക്കാം —

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

ശരിയായ സീറ്റ് ക്രമീകരണം

ആദ്യം ഡ്രൈവിംഗ് സീറ്റില്‍ നിലയുറപ്പിക്കുന്നതിന് മുമ്പ് സീറ്റ് പൂര്‍ണമായും പുറകിലേക്ക് തള്ളുക.

Trending On DriveSpark Malayalam:

കാറുകളെ, ജീവനക്കാര്‍ക്ക് മാത്രം ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

തുടര്‍ന്ന് ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് അനുയോജ്യമായ രീതിയില്‍ സീറ്റ് മുന്നിലേക്ക് ക്രമീകരിക്കുക. 30-40 ഡിഗ്രി ചരിവില്‍ ബാക്ക് റെസ്റ്റ് ക്രമീകരിക്കുന്നതാണ് ശരിയായ ഡ്രൈവിംഗ് രീതിക്ക് ഉത്തമം.

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

അടുത്തതായി റോഡ് പൂര്‍ണമായും കാണുവാന്‍ സാധിക്കുന്ന വിധം സീറ്റ് ഉയരം നിജപ്പെടുത്തുക. കൂടാതെ ഇടുപ്പും കാല്‍ മുട്ടും ഒരേ ഉയരത്തില്‍ സ്ഥിതി ചെയ്യണം.

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

ഇനി നിങ്ങള്‍ക്ക് ഉയരം തീരെ കുറവാണെങ്കില്‍ കുഷ്യന്‍ ഉപയോഗിക്കാം. കുഷ്യന്‍ ഉപയോഗിക്കുക വഴി റോഡില്‍ നിന്നുമുള്ള വൈബ്രേഷന്‍ തോത് നിങ്ങളില്‍ എത്തുന്നത് കുറയ്ക്കാം. ശാരീരിക അസ്വസ്ഥതകള്‍ക്കുള്ള കാരണങ്ങളില്‍ ഒന്ന് വൈബ്രേഷനാണ്.

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

ഇനി സ്റ്റീയറിംഗ് വീല്‍ ക്രമീകരിക്കാം. ആദ്യം സ്റ്റീയറിംഗ് വീല്‍ പൂര്‍ണമായും താഴ്ത്തുക. തുടര്‍ന്ന് സ്റ്റീയറിംഗ് വീല്‍ ഉചിതമായ അകലത്തില്‍ ക്രമീകരിക്കുക.

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

കൈമുട്ട് മുന്നോട്ടേക്ക് ആഞ്ഞ് ഡ്രൈവ് ചെയ്യേണ്ട വിധത്തില്‍ സ്റ്റീയറിംഗ് വീല്‍ ക്രമീകരിക്കരുത്. സ്റ്റീയറിംഗ് വീലിലേക്ക് കയ്യെത്തി പിടിക്കുന്ന സാഹചര്യം കഴുത്ത് വേദനയ്ക്ക് കാരണമാകും.

Recommended Video
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

സ്റ്റീയറിംഗ് വീല്‍ പിടിക്കേണ്ടത് എങ്ങനെ?

സ്റ്റീയറിംഗ് വീല്‍ പിടിക്കേണ്ടതിനും ഉണ്ട് ചില രീതികള്‍. 9 o'clock, 3 o'clock പൊസിഷനിലാണ് സ്റ്റീയറിംഗ് വീലില്‍ നിലയുറപ്പിക്കേണ്ടത്. ഈ രീതി നിങ്ങളുടെ ഷോള്‍ഡര്‍ മസിലുകളില്‍ സമ്മര്‍ദ്ദം കുറയ്ക്കും.

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

ഇനി റിയര്‍ വ്യൂ മിറര്‍ ക്രമീകരിക്കാം. സെന്‍ട്രല്‍ റിയര്‍-വ്യൂ മിററില്‍ കാറിന്റെ റിയര്‍ വിന്‍ഡ് സ്‌ക്രീനിനെ കാണത്തക്കവിധം ഒരുക്കുന്നതാണ് ശരിയായ രീതി.

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

തലയ്ക്ക് പകരം കണ്ണുകള്‍ ചലിപ്പിച്ച് പിന്‍ഭാഗത്ത് എന്ത് സംഭവിക്കുന്നു എന്ന് ഡ്രൈവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാകണം സെന്‍ട്രല്‍ റിയര്‍-വ്യൂ മിററിന്റെ സ്ഥാനം.

ഡ്രൈവിംഗ് സീറ്റിലുള്ള നിങ്ങളുടെ ഇരുത്തം ശരിയാണോ?

സൈഡ് റിയര്‍-വ്യൂ മിറര്‍ ക്രമീകരിക്കുന്നതിന് മുമ്പ്, തലയുയര്‍ത്തി ശരിയാംവണ്ണം ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുക. തുടര്‍ന്ന് വലത് സൈഡ് മിററില്‍, കാറിന്റെ പിന്‍വശം ഏറ്റവും കുറവുള്ള രീതിയില്‍ കാണാന്‍ ശ്രമിക്കുക.

കൂടുതല്‍... #auto tips #hatchback
English summary
Ergonomic Tips For Driving. Read in Malayalam.
Story first published: Tuesday, October 31, 2017, 16:41 [IST]
Please Wait while comments are loading...

Latest Photos