കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

Written By:

കാറും സിഗരറ്റും ഒരിക്കലും ഒത്ത് പോകില്ല. കാറില്‍ സിഗരറ്റ് വലിക്കുക, വലിക്കാന്‍ അനുവദിക്കുക എന്നത് അതത് ഉടമസ്ഥരുടെ ചിന്താഗതിയെ ആശ്രയിച്ചിരിക്കും. എന്നാല്‍ കാറില്‍ തങ്ങി നില്‍ക്കുന്ന സിഗരറ്റ് മണം പൊതുവെ സുഖകരമായ അനുഭവമല്ല.

To Follow DriveSpark On Facebook, Click The Like Button
കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

കാര്‍ എത്ര പുതിയതായാലും പഴയതായാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമുള്ള യാത്രകളില്‍ ഈ സിഗരറ്റ് മണം ദുരനുഭവങ്ങളേകാം. സിഗരറ്റ് മണം മാറ്റുന്നതിന് വേണ്ടി കാറില്‍ എയര്‍ഫ്രഷ്‌നര്‍ പ്രയോഗിക്കുന്നത് ഇന്ന് പതിവാണ്.

കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

എന്നാല്‍ ഇത് കൊണ്ട് മാത്രം കാര്യമുണ്ടോ? കാറില്‍ നിന്നും ഫലപ്രദമായി സിഗരറ്റ് മണം കളയേണ്ടത് എങ്ങനെയെന്ന് പരിശോധിക്കാം.

Trending On DriveSpark Malayalam:

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

1. ആദ്യം ക്യാബിന്‍ വൃത്തിയാക്കുക

സിഗരറ്റിന്റെ ചാരമാണ് ഈ വിഷയത്തില്‍ പ്രധാന വില്ലന്‍. അതിനാല്‍ കാര്‍പറ്റ് ക്ലീനര്‍ ഉപയോഗിച്ച് മാറ്റുകള്‍ വൃത്തിയാക്കിയതിന് ശേഷം വാക്വം ക്ലീനര്‍ കൊണ്ട് മാറ്റുകള്‍ വൃത്തിയാക്കുക.

കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

2. കാര്‍ ആഷ്‌ട്രെയ് വൃത്തിയാക്കുക

ആഷ്‌ട്രെയ് വൃത്തിയാക്കണമെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമില്ല. ആഷ്‌ട്രെയ് വൃത്തിയാക്കിയതിന് ശേഷം ആഷ്‌ട്രെയ്ക്കുള്ളില്‍ എയര്‍ ഫ്രഷ്‌നര്‍ പ്രയോഗിക്കുക.

കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

തുടര്‍ന്ന് ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ആഷ്‌ട്രെയ് തുടയ്ക്കുക. ഈ നടപടി ആഷ്‌ട്രെയില്‍ നിന്നുള്ള സിഗരറ്റിന്റെ മണത്തെ പ്രതിരോധിക്കും.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

3. എസി വെന്റില്‍ എയര്‍ ഫ്രഷ്‌നര്‍ ഉപയോഗിക്കുക

എസി വെന്റില്‍ എയര്‍ ഫ്രഷ്‌നര്‍ ഉപയോഗിക്കുക വഴി ക്യാബിനുള്ളില്‍ തളം കെട്ടിക്കിടക്കുന്ന സിഗരറ്റിന്റെ മണത്തെ പ്രതിരോധിക്കാം.

കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

4. കാറിലെ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് 30 മിനുട്ടോളം വായു റീസര്‍ക്കുലേറ്റ് ചെയ്യുക

വൃത്തിയാക്കുന്ന വേളയില്‍ ഡോറുകള്‍ തുറന്ന്, ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കാറിനുള്ളിലേക്ക് വായു റീസര്‍ക്കുലേറ്റ് ചെയ്യിക്കുക. കാറില്‍ നിന്നും സിഗരറ്റ് മണം മാറ്റുന്നതിന് ഒപ്പം ശുദ്ധവായു ക്യാബിനുള്ളിലേക്ക് കടക്കുന്നതിനും ഈ നടപടി കാരണമാകും.

Recommended Video
[Malayalam] 2017 Hyundai Verna Launched In India - DriveSpark
കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

  • കെമിക്കല്‍ ക്ലീനറുകള്‍ ഉപയോഗിച്ച് സിഗരറ്റ് മണം എങ്ങനെ മാറ്റാം —

1. ഫാബ്രിക്, അപ്‌ഹോള്‍സ്റ്ററി ക്ലീനറുകള്‍ ഉപയോഗിക്കുക

സിഗരറ്റ് മണത്തെ പ്രതിരോധിക്കുന്നതില്‍ ഫാബ്രിക്, അപ്‌ഹോള്‍സ്റ്ററി ക്ലീനറുകളും മികച്ച ഒരു ഓപ്ഷനാണ്. സീറ്റുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, സീറ്റ് ബെല്‍റ്റുകള്‍ ഉള്‍പ്പെടെയുള്ള ഫാബ്രിക്കുകളില്‍ കെമിക്കല്‍ ക്ലീനറുകള്‍ പ്രയോഗിച്ച് സിഗരറ്റ് മണം മാറ്റാന്‍ സാധിക്കും.

കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

2. ഡ്രയര്‍ ഷീറ്റുകള്‍

കാറില്‍ പുതുമയാര്‍ന്ന മണം നിലനിര്‍ത്താന്‍ ഡ്രയര്‍ ഷീറ്റുകളെ ഉപയോഗിക്കാം. സൂര്യനില്‍ നിന്നുമുള്ള ചൂട് താപമേല്‍ക്കുമ്പോള്‍ ഡ്രയര്‍ ഷീറ്റുകള്‍ പുതുമയാര്‍ന്ന സുഗന്ധം പരത്തും.

കാറില്‍ നിന്നും സിഗരറ്റ് മണം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

എയര്‍ ഫ്രഷ്‌നറുകളെക്കാളും ചെലവ് കുറവായതിനാല്‍ തന്നെ ഇന്ന് ഡ്രയര്‍ ഷീറ്റുകള്‍ക്ക് പ്രചാരമേറി വരികയാണ്.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൂടുതല്‍... #auto tips #hatchback
English summary
How to Get Rid of Tobacco Odors in Cars. Read in Malayalam.
Story first published: Saturday, November 11, 2017, 16:23 [IST]
Please Wait while comments are loading...

Latest Photos