ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Written By:

സംസ്ഥാന-ദേശീയ പാതകളില്‍ എത്തിയാല്‍ ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്താന്‍ അല്ലെങ്കില്‍ ത്രോട്ടിലില്‍ പിടിമുറുക്കാന്‍ മിക്കവര്‍ക്കും പ്രത്യേക ആവേശമാണ്. കാരണം എന്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; തെളിഞ്ഞ ആകാശത്തിന് കീഴെയുള്ള നീണ്ട ദേശീയ പാതകള്‍ വേഗതയ്ക്കുള്ള ലഹരിയായി മാറിക്കഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

റോഡ് യാത്രകളിലൂടെ ഇന്ത്യയെ കണ്ടെത്താനിറങ്ങുന്ന പുതിയ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിന് പ്രചോദനമേകുന്നതും മനോഹരമായ ഇതേ തുറന്ന പാതകളാണ്. എന്നാല്‍ ഇന്ത്യന്‍ റോഡുകളെ കുറിച്ച് എന്തുമാത്രം കാര്യങ്ങള്‍ നമ്മുക്കറിയാം?

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ലോകത്തെ ഏറ്റവും വലിയ റോഡ് ശൃഖലകളില്‍ ഇന്ത്യ രണ്ടാമതാണ്. 4,320,000 കിലോമീറ്ററുകള്‍ നീളുന്നതാണ് ഇന്ത്യന്‍ റോഡ് ശൃഖല. ഇതില്‍ 1,000 കിലോമീറ്റര്‍ നീളുന്ന എക്‌സ്പ്രസ്‌വേകളും, 79,243 കിലോമീറ്റര്‍ നീളുന്ന ദേശീയ പാതകളും, 1,31,899 കിലോമീറ്റര്‍ നീളുന്ന സംസ്ഥാന പാതകളും ഉള്‍പ്പെടും.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഏറ്റവും നീളമേറിയ ദേശീയപാത

79,243 കിലോമീറ്ററാണ് ഇന്ത്യന്‍ ദേശീയ പാത പിന്നിടുന്നത്. NH 44 ആണ് ഇന്ത്യയില്‍ ഏറ്റവും നീളമേറിയ ദേശീയ പാത. 3,745 കിലോമീറ്റര്‍ നീളമുള്ള NH 44, ജമ്മു-കശ്മീരിലെ ശ്രീനഗറില്‍ നിന്നും ആരംഭിച്ച് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് അവസാനിക്കുന്നത്.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹരിയാന, ദില്ലി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ 11 സംസ്ഥാനങ്ങളിലൂടെയാണ് NH 44 കടന്നു പോകുന്നതും.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

മികച്ച ദേശീയ എക്‌സ്പ്രസ്‌വേ

അഹമ്മദാബാദ് വഡോദര എക്‌സ്പ്രസ്‌വേയാണ് ഏറ്റവും മികച്ച എക്‌സ്പ്രസ്‌വേയായി ഇന്ത്യയില്‍ അറിയപ്പെടുന്നത്.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ദേശീയ എക്‌സ്പ്രസ്‌വേ 1 എന്നും ഈ പാതയ്ക്ക് പേരുണ്ട്. അഹമ്മദാബാദിനെയും വഡോദരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ എക്‌സ്പ്രസ്‌വേയ്ക്ക് 95 കിലോമീറ്ററാണ് നീളം.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഏറ്റവും വലിയ ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ച്

ചെന്നൈയിലെ കഥിപ്പാറ ജംങ്ഷനാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്ലോവര്‍ലീഫ് ഫ്‌ളൈഓവര്‍. ഗ്രാന്‍ഡ് സതേണ്‍ ട്രങ്ക് റോഡ്, ഇന്നര്‍ റിങ് റോഡ്, പൂനമാലി റോഡ്, അണ്ണാശാലൈ റോഡുകള്‍ കൂട്ടിമുട്ടുന്നത് കാഥിപ്പാറ ജംങ്ഷനിലാണ്.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഏറ്റവും വലിയ അര്‍ബന്‍ ഫ്‌ളൈഓവര്‍

ബംഗളൂരുവിലെ ഹെബ്ബാള്‍ ഫ്‌ളൈഓവറാണ് ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ബന്‍ ഫ്‌ളൈഓവറായി അറിയപ്പെടുന്നത്. 5.23 കിലോമീറ്ററാണ് ഹെബ്ബാള്‍ ഫ്‌ളൈഓവറിന്റെ ആകെ നീളം.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച സിവില്‍ എഞ്ചിനീയറിംഗ് കരവിരുത് കൂടിയാണ് ഹെബ്ബാള്‍ ഫ്‌ളൈഓവര്‍.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

Recommended Video
[Malayalam] Tata Tiago XTA AMT Launched In India - DriveSpark
ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഏറ്റവും നീളമേറിയ റോഡ് തുരങ്കം

'പട്‌നിടോപ്' തുരങ്കം എന്നറിയപ്പെടുന്ന ചെനാനി-നഷ്‌രി തുരങ്കമാണ് രാജ്യത്തെ ഏറ്റവും നീളമേറിയ റോഡ് തുരങ്കം. കശ്മീര്‍ താഴ്‌വരയെയും ജമ്മുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കം എല്ലാ കാലാവസ്ഥയിലും സഞ്ചാരയോഗ്യമാണ്. 9.2 കിലോമീറ്ററാണ് ഇതിന്റെ നീളം.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഏറ്റവും വലിയ മേല്‍പാലം

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേല്‍പാലങ്ങളില്‍ ഒന്നാണ് കാന്‍പൂര്‍ മേല്‍പ്പാലം. ഇത്താവയില്‍ നിന്നും കാന്‍പൂര്‍ നഗരത്തിലേക്ക് കടക്കവെ ദേശീയപാത രണ്ടിലാണ് കാന്‍പൂര്‍ മേല്‍പാലം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

12 കിലോമീറ്റർ നീളമുള്ള കാന്‍പൂര്‍ മേല്‍പാലത്തില്‍ പന്ത്രണ്ടു ലെയ്‌നുകളിലായാണ് വാഹനഗതാഗതം.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഏറ്റവും നീളമേറിയ നദീ മേല്‍പാലം

ബ്രഹ്മപുത്ര നദിക്ക് കുറുകെ 9.15 കിലോമീറ്റര്‍ നീളമേറിയ ധോള-സദിയ പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളമേറിയ നദീ മേല്‍പ്പാലം. തിന്‍സൂഖിയ ജില്ലയിലെ ധോള-സദിയ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

കിഴക്കന്‍ അരുണാചലുമായി വടക്കന്‍ അസമിനെ കോര്‍ത്തിണക്കുന്ന ഈ പാലം പ്രതിരോധ ഭൂപടത്തില്‍ ഏറെ നിര്‍ണായകമാണ്.60 ടണ്‍ ഭാരമേറിയ യുദ്ധ ടാങ്കറുകളെ വരെ വഹിക്കാന്‍ ഈ പാലത്തിന് ശേഷിയുണ്ട്.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഏറ്റവും നീളമേറിയ കടല്‍പാലം

ബാന്ദ്ര വേര്‍ളി കടല്‍പാതയാണ് ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പാലമായി അറിയപ്പെടുന്നത്. പ്രസിദ്ധമായ പാമ്പന്‍ പാലമാണ് രാജ്യത്തെ ഏറ്റവും നീളമേറിയ രണ്ടാമത്തെ കടല്‍പാലം.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ദേശീയ പാതകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങള്‍

  • ഇന്ത്യന്‍ റോഡുകളില്‍ 1.7 ശതമാനം മാത്രമാണ് ദേശീയ പാതകള്‍ കൈയ്യടക്കുന്നത്. എന്നാല്‍ രാജ്യത്തെ 40 ശതമാനം റോഡ് ഗതാഗതം അരങ്ങേറുന്നത് ഇതേ ദേശീയ പാതകളിലാണ്.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

  • എറണാകുളത്ത് നിന്നും കൊച്ചി തുറമുഖം വരെ നീളുന്ന NH 47A ആണ് ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത. കേവലം 6 കിലോമീറ്റാണ് ഈ ദേശീയ പാതയുടെ നീളം.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

പാതയോരത്ത് സ്ഥാപിച്ച മൈല്‍ക്കുറ്റികളാണ് ദേശീയ-സംസ്ഥാന പാതകളെ തമ്മില്‍ വേര്‍തിരിക്കുന്നത്.

  1. മഞ്ഞ-വെള്ള നിറത്തില്‍ കാണുന്ന മൈല്‍ക്കുറ്റികള്‍ ദേശീയ പാതകളെ സൂചിപ്പിക്കുന്നു.
  2. പച്ച-വെള്ള നിറത്തിലുള്ള മൈല്‍ക്കുറ്റികള്‍ സംസ്ഥാനപാതകളെ സൂചിപ്പിക്കുന്നു.
  3. കറുപ്പ്-വെള്ള മൈല്‍ക്കുറ്റികള്‍ നഗരപാതകളെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഇതിന് പുറമെ 'പ്രധാനമന്ത്രി ഗ്രാം സദക്ക് യോജനയ്ക്ക്' കീഴില്‍ നിര്‍മ്മിച്ച പാതകളില്‍ ഓറഞ്ച്-വെള്ള നിറത്തിലുള്ള മൈല്‍ക്കുറ്റികളാണ് ഇടംപിടിക്കുന്നത്.

കൂടുതല്‍... #off beat #hatchback
English summary
Amazing Facts About The Indian Road Network. Read in Malayalam.
Story first published: Wednesday, November 29, 2017, 19:17 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark