റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; പിന്നെ സംഭവിച്ചത്

Written By:

റോഡ് നിയമം തെറ്റിക്കുക എന്നത് പലര്‍ക്കും ഒരു വിനോദമാണ്. നിയമം പാലിച്ച് വാഹനമോടിക്കുന്നവരെ അക്ഷരാര്‍ത്ഥത്തില്‍ വിഢികളാക്കി കൊണ്ടുള്ള ഇത്തരക്കാരുടെ പെരുമാറ്റം മിക്കപ്പോഴും ചോദ്യം ചെയ്യപ്പെടാറുമില്ല.

To Follow DriveSpark On Facebook, Click The Like Button
റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; വീഡിയോ

ആരും ചോദിക്കാന്‍ വരില്ല എന്ന ഇതേ ധൈര്യത്തിലാണ് ഭോപാലില്‍ കഴിഞ്ഞ ദിവസം ഒരു മധ്യവയസ്‌കന്‍ മഹീന്ദ്ര ഥാറുമായി റോഡിന്റെ എതിര്‍ ദിശയിലേക്ക് കടന്നു കയറിയത്.

റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; വീഡിയോ

റോഡ് നിയമങ്ങള്‍ തനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന മട്ടില്‍ സഞ്ചരിച്ച ഥാര്‍ ഡ്രൈവര്‍ക്ക് പക്ഷെ പിഴച്ചു. തെറ്റായി റോഡിലേക്ക് കടന്നു കയറിയ മഹീന്ദ്ര ഥാറിന് വഴിമാറി കൊടുക്കാന്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ച ബൈക്ക് യാത്രികന്‍ തയ്യാറായില്ല.

റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; വീഡിയോ

വഴിമാറാന്‍ ഥാര്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി കൊണ്ട് ബൈക്ക് യാത്രികന്‍ കുറുകെ നിന്നു.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; വീഡിയോ

സമീപത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയാണ് സംഭവദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിയത്. തുടര്‍ച്ചയായി ഥാര്‍ ഡ്രൈവര്‍ നടത്തിയ അസഭ്യവര്‍ഷത്തിലും ശാന്തത കൈവിടാതെ നിയമം പാലിക്കാന്‍ ആവശ്യപ്പെടുന്ന ബൈക്ക് യാത്രികനെയാണ് ക്യാമറ വെളിപ്പെടുത്തുന്നതും.

റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; വീഡിയോ

ഏറെ നേരം കാത്ത് നിന്നിട്ടും ബൈക്ക് യാത്രികന്‍ പിന്മാറാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഥാറില്‍ നിന്നും പുറത്തിറങ്ങിയ ഡ്രൈവര്‍, ബൈക്കിന്റെ നമ്പര്‍ ഫോണില്‍ പകര്‍ത്താനെന്ന വ്യാജേന ബൈക്ക് യാത്രികനെ കൈയ്യേറ്റം ചെയ്യുന്നതാണ് പിന്നെ കണ്ടത്.

Recommended Video
[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; വീഡിയോ

അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം പകച്ചെങ്കിലും സുശക്തമായി തിരിച്ചടിക്കുന്ന ബൈക്ക് യാത്രികനെയും വീഡിയോ വെളിപ്പെടുത്തുന്നുണ്ട്.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ജനങ്ങള്‍ ഒത്ത് കൂടിയതിനെ തുടര്‍ന്ന് മറ്റ് വഴിയില്ലാതെ ഥാര്‍ പിന്നിലോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. എന്തായാലും സംഭവത്തില്‍ ഥാര്‍ ഡ്രൈവര്‍ക്ക് എതിരെ പൊലീസ് സ്റ്റേഷനില്‍ ബൈക്ക് യാത്രികന്‍ പരാതി നല്‍കി.

റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; വീഡിയോ

പൊതുയിടത്തുള്ള അപമര്യാദയായ പെരുമാറ്റം, കൈയ്യേറ്റം, ട്രാഫിക്ക് നിയമം ലംഘനം എന്നിവ മുന്‍നിര്‍ത്തി ഥാര്‍ ഡ്രൈവര്‍ക്ക് എതിരെ പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി.

റോഡ് നിയമം തെറ്റിച്ച് ഥാര്‍ ഡ്രൈവര്‍, ധീരമായി ചോദ്യം ചെയ്ത് ബൈക്ക് യാത്രികന്‍; വീഡിയോ

സംഭവദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ബൈക്ക് യാത്രികന് നായകപരിവേഷം ലഭിച്ചിരിക്കുകയാണ്. നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് കേവലം പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന ചിന്താഗതി മാറ്റി വെയ്ക്കണമെന്നും, നിയമലംഘനങ്ങള്‍ക്ക് എതിരെ ദൃഢമായ നിലപാടുകള്‍ എടുക്കണമെന്നും സമൂഹമാധ്യമങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു.

കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Biker Stops Mahindra Thar Driver. Read in Malayalam.
Please Wait while comments are loading...

Latest Photos