Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 12 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 12 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 13 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
രാജ്യസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് 2 വോട്ട് കുറയും, ജോണ്‍ ബ്രിട്ടാസും സിപിഎം പരിഗണയില്‍
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎംഡബ്ല്യു S 1000 RR, ഹോണ്ട CBR1000RR-R മോഡലുകള്‍ സ്വന്തമാക്കി ജോണ്‍ എബ്രഹാം
ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് വാഹനങ്ങളോടുള്ള കമ്പം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതാണ്. വാഹന ശേഖരത്തിലേക്ക് പുതിയ മോഡലുകളെ എത്തിച്ച് ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ബിഎംഡബ്ല്യുവിന്റെ S 1000 RR, ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ് മോഡലുകളെയാണ് താരം തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. ജോണ്‍ എബ്രഹാം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ബിഎംഡബ്ല്യു മോട്ടോര്‍റാഡ് ആഗോളതലത്തില്‍ പുതിയ 2021 S 1000 R പുറത്തിറക്കിയത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യമാണ് നേക്കഡ് റോഡ്സ്റ്റര്‍ മുമ്പോട്ടുകൊണ്ടുപോകുന്നത്.
MOST READ: നിസാന്‍ മാഗ്നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

ഇന്ത്യയില്‍ ഏകദേശം 18.5 ലക്ഷം രൂപ മുതല്‍ 22.95 ലക്ഷം രൂപ വരെയാണ് ബൈക്കിന് വില. 2021 ബിഎംഡബ്ല്യു S 1000 R-ല്‍ വരുത്തിയ പ്രധാന ഡിസൈന്‍ മാറ്റങ്ങളിലൊന്നാണ് പുതിയ സിംഗിള്‍ പീസ് എല്‍ഇഡി ഹെഡ്ലാമ്പാണ്.

അതിന്റെ നടുക്കായി എല്‍ഇഡി ഡിആര്‍എല്ലും ഇടംപിടിച്ചിരിക്കുന്നു. ഇതിനൊപ്പം പുതിയ മോട്ടോര്‍സൈക്കിള്‍ ട്വീക്ക്ഡ് ഫ്യൂവല്‍ ടാങ്ക് ഡിസൈന്‍, ക്വാര്‍ട്ടര്‍ ഫെയറിംഗ്, എക്സ്ഹോസ്റ്റ്, ടെയില്‍ സെക്ഷന്‍ എന്നിവയും ബ്രാന്‍ഡ് പരിചയപ്പെടുത്തുന്നുണ്ട്.
MOST READ: ഥാറിന് വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ മഹീന്ദ്ര

ഹോണ്ടയുടെ പുതിയ CBR1000RR-R ഫയര്‍ബ്ലേഡിന് വിപണിയില്‍ ഏകദേശം 34 ലക്ഷം രൂപയാണ് എക്സ്ഷോറും വില. CBU റൂട്ട് വഴി എത്തുന്ന ബൈക്കിന്റെ വില്‍പ്പന നടക്കുന്നത് രാജ്യത്തുടനീളമുള്ള ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ്.

2020 ഫയര്‍ബ്ലേഡിന് കാര്യമായ ചില അപ്ഡേറ്റുകള് നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന്റെ സ്റ്റൈലിംഗ് മുമ്പത്തേതിനേക്കാള്‍ ഷാര്‍പ്പാണ്, എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
MOST READ: 72 മണിക്കൂറിനുള്ളിൽ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മാരുതി ജിംനി

ബിഎംഡബ്ല്യുവില്‍ നിന്ന് നിരത്തിലെത്തുന്ന സ്പോര്‍ട്സ് ബൈക്കായ BMW S 1000 RR-ന് 999 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ വാട്ടര്‍/ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് കരുത്തേകുന്നത്. ഈ എഞ്ചിന് 203 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡില്‍ 1000 സിസി ഫോര്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് DOHC എഞ്ചിനാണ് കരുത്തേകുന്നത്. ഈ എഞ്ചിന് 214 bhp കരുത്തും 113 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ജോടിയാക്കിയിരിക്കുന്നത്.
MOST READ: സ്പോര്‍ട്ടി ഭാവവുമായി ഹോണ്ട ഹോര്‍നെറ്റ് 2.0; ആദ്യ ഡ്രൈവ് റിവ്യൂ

ഈ രണ്ട് ബൈക്കുകള്‍ക്ക് പുറമെ, കവസാക്കി നിഞ്ച ZX-14R, അപ്രില RSV4-RF, യമഹ YFZ-R1, ഡ്യുക്കാട്ടി പാനിഗാലെ V4 തുടങ്ങിയ മോഡലുകളും താരത്തിന്റെ ഗ്യാരേജിലുണ്ട്.