മാഗ്‌നൈറ്റിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷമെന്ന് നിസാന്‍

സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്‌നൈറ്റിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിസാന്‍. ഡിസംബര്‍ രണ്ടിന് വാഹനം എത്തുമെന്ന് ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.

നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

ഡിസംബര്‍ രണ്ടിന് വാഹനത്തിന്റെ വില പ്രഖ്യാപനവും ഉണ്ടായേക്കും. ഒക്ടോബറില്‍ കണ്‍സെപ്റ്റ് പതിപ്പില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഏറെ ആകാംഷയോടെ എസ്‌യുവി പ്രേമികള്‍ കാത്തിരിക്കുന്ന മോഡല്‍ കൂടിയാണ് മാഗ്‌നൈറ്റ്.

നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

മാഗ്‌നൈറ്റിന്റെ എല്ലാ സവിശേഷതകളും നിസാന്‍ ഇതിനകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനിലും 11,000 രൂപയ്ക്ക് ബുക്കിഗും നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. വാഹനത്തിനായുള്ള ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ രണ്ടു മുതല്‍ ആരംഭിക്കും.

MOST READ: ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

2021 ജനുവരി മുതല്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറി തുടങ്ങുമെന്നും ചില ഡീലര്‍മാര്‍ വ്യക്തമാക്കി. XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുക.

നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട്, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ജെബിഎല്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളുമായിട്ടാണ് വാഹനം വിപണിയില്‍ എത്തുക.

MOST READ: ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓഫറിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ അവതരിപ്പിക്കുന്ന എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, മാഗ്‌നൈറ്റ് പെട്രോള്‍ മാത്രമുള്ള മോഡലായിരിക്കും.

നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

ട്രൈബറില്‍ നിന്നുള്ള 1.0 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ പുതിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും. ആദ്യത്തേത് 5 സ്പീഡ് മാനുവലില്‍ മാത്രം ജോടിയാക്കുമെങ്കിലും, രണ്ടാമത്തേത് 5 സ്പീഡ് എംടി അല്ലെങ്കില്‍ സിവിടി എന്നിവയുമായി ജോടിയാക്കും.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ സിവിടിയില്‍ 100 bhp കരുത്തും 152 Nm torque ഉം ഉത്പാദിപ്പിക്കും. എംടി സജ്ജീകരിച്ച വേരിയന്റുകളുടെ ടോര്‍ക്ക് ഔട്ടപുട്ട് 160 Nm ആണ്.

നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

സിവിടി ഗിയര്‍ബോക്‌സ് ഫീച്ചര്‍ ചെയ്യുന്ന ഏക സബ്-4 എസ്‌യുവി മാഗ്‌നൈറ്റ് ആയിരിക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 5.5 ലക്ഷം മുതല്‍ 9.5 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. കിയ സോനെറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Test Drives To Begin From December 2. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X