ഥാറിന് വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ മഹീന്ദ്ര

2020 മഹീന്ദ്ര ഥാറിന് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് വിലയ സ്വീകരണമാണ് ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000-ല്‍ അധികം യൂണിറ്റുകളുടെ ബുക്കിംഗ് നേടിയെടുക്കാനും വാഹനത്തിന് സാധിച്ചു.

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

നിലവില്‍ ചില നിര്‍ദ്ദിഷ്ട വേരിയന്റുകള്‍ക്കായി കാത്തിരിപ്പ് കാലയളവ് 7 മാസം വരെ കമ്പനി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഥാറിന്റെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് സംഭവിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല.

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

'2020 ഡിസംബര്‍ 1 മുതല്‍ ഥാര്‍ വിലനിര്‍ണ്ണയം പുതുക്കും. ഇതിനകം ബുക്ക് ചെയ്തവര്‍ക്കുള്ള വില പരിരക്ഷ എക്‌സ്‌ഷോറൂമിലെ ഡിസ്‌കൗണ്ടും ആര്‍ടിഒ റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയിലെ ചെറിയ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടില്ല.

MOST READ: ഒറ്റ തവണപോലും ബ്രേക്ക്ഡൗണായിട്ടില്ല; 77 വർഷം പിന്നിട്ട് ഒരു റോൾ റോയ്സ്

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

പുതിയ ആമുഖ വില നിശ്ചയിക്കാന്‍ 2020 നവംബര്‍ 30 വരെ പുതിയ ഥാര്‍ ബുക്ക് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ലഭ്യമാണ്. നിലവിലുള്ള ബുക്കിംഗിലെ ഏത് മാറ്റവും മാറ്റ തീയതി മുതല്‍ പുതിയ ഓര്‍ഡറായി പരിഗണിക്കും. പുതിയ വിലകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

2020 ഡിസംബര്‍ 1 -ന് ഥാര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ പുതിയ വിലകള്‍ ബാധകമാകൂ. അതായത്, നിലവിലെ വിലയ്ക്ക് ഥാര്‍ ലഭിക്കുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന് (30-11-20) പുതിയ വിലകള്‍ നാളെ (1-12-20) മുതല്‍ ബാധകമായേക്കുമെന്നും സൂചനകളുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ എത്തിയാല്‍ മാത്രമേ എത്ര രൂപ വരെയാണ് മോഡലിന് വര്‍ധിക്കു എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്‍ വ്യക്തത വരു.

MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

മോഡലുമായി ബന്ധപ്പെട്ട അനുബന്ധ വാര്‍ത്ത പരിശോധിക്കുകയാണെങ്കില്‍, അടുത്തിടെയാണ് വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് ഥാര്‍ സ്വന്തമാക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന അംഗീകാരവും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി.

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ് ഥാര്‍ 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനാണ് ഥാര്‍. അതേസമയം ഥാറിന്റെ സ്‌കോര്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യൂറാസ് പറഞ്ഞു.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി പുതിയ മഹീന്ദ്ര ഥാര്‍ 17-ല്‍ 12.52 പോയിന്റ് നേടി. കുട്ടികളുടെ സംരക്ഷണത്തിനായി 49-ല്‍ 41.11 പോയിന്റുകള്‍ നേടാനും കഴിഞ്ഞു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ്എസ്‌യുവി ക്രാഷ് ടെസ്റ്റിന് വിധേയമായത്.

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

9.80 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് 2020 മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില. നിരവധി മാറ്റങ്ങളോടെയാണ് പുതുതലമുറ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഥാറിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; വര്‍ധനവ് ഡിസംബര്‍ 1 മുതല്‍

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 132 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളും ഇടംപിടിക്കുന്നു.

Most Read Articles

Malayalam
English summary
Mahindra Planning To Increase Thar Price From 1st December. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X