ഉലകം ചുറ്റും വാലിബന്മാർക്കായി നിംബസ് മൈക്രോ ബസ്സ്!

Written By:

ഇന്ധനത്തിന്റെ സ്വഭാവത്തിൽ മൗലികമായി മാറ്റം വരുമ്പോൾ വാഹനങ്ങളുടെ ഡിസൈനിലും മാറ്റങ്ങൾ ദൃശ്യമായിത്തുടങ്ങും. ഭൗമ ഇന്ധനങ്ങളിൽ നിന്ന് ഇലക്ട്രിസിറ്റിയിലേക്ക് വാഹനങ്ങൾ മാറുന്ന സവിശേഷമായ ഒരു മാതൃകാപരിണാമം നടക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഈ ഇന്ധനപരമായ പരിണാമം വാഹനങ്ങളുടെ ഡിസൈനിനെയും ബാധിച്ചിട്ടുള്ളത് വളരെ പ്രകടമായ കാര്യമാണ്. ഭാവിയിൽ നിരത്തുകളിൽ നാം കാണാനിരിക്കുന്ന കാറുകൾ അതിശയിപ്പിക്കുന്ന ശിൽപഭംഗിയിലായിരിക്കും വരിക.

ഭാവിയില്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ എങ്ങനെയിരിക്കും?

നിംബസ് എന്ന ഈ കൺസെപ്റ്റ് ഡിസൈൻ പകരുന്ന കൗതുകം ചില്ലറയല്ല. പൂർണമായും ഹൈബ്രിഡ് സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഈ വാഹനം സാധാരണ കൺസെപ്റ്റുകളെപ്പോലെ അപ്രായോഗികതയിൽ പടുത്തുയർത്തിയ ഒന്നല്ല. നിരത്തിലിറക്കാൻ സർവ യോഗ്യതയും തികഞ്ഞൊരു വാഹനമാണിത്. നമുക്ക് നിംബസ്സിലേക്ക് ഒന്നു കയറിനോക്കാം.

ഉലകം ചുറ്റും വാലിബന്മാർക്കായി

പരിസ്ഥിതി സൗഹാർദം പുലർത്തുന്ന ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളോടെ ജീവിക്കുന്ന ബ്രസീലിയൻ കലാകാരനാണ് എഡ്വാർഡോ ഗാൽവാനി. ഇദ്ദേഹം ഭാവിവാഹനങ്ങളുടെ ഡിസൈൻ രൂപപ്പെടുത്തുന്നതിൽ വ്യാപൃതനാണ്. നിംബസ് ഇ കാർ എന്ന നമ്മുടെ ചർച്ചാവിഷയമായ കൺസെപ്റ്റ് രൂപപ്പെടുത്തിയത് ഗാൽവാനിയാണ്.

ഉലകം ചുറ്റും വാലിബന്മാർക്കായി

ലോകം ചുറ്റാനാഗ്രഹിക്കുന്ന വാലിബന്മാർക്കായി ഡിസൈൻ ചെയ്തതാണ് ഈ മൈക്രോബസ്സ്. യാത്രകളിഷ്ടപ്പെടുന്നവർക്ക് (ഇവർ മിക്കവാറും ഒടുക്കത്തെ അളവിൽ കാൽപനികത മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും) ഗാൽ‌വാനിയുടെ ഡിസൈൻ ഇഷ്ടപ്പെടുമെന്നതിൽ സന്ദേഹത്തിന് വഴിയില്ല.

ഉലകം ചുറ്റും വാലിബന്മാർക്കായി

130 കിലോവാട്ട് ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോറാണ് നിംബസ്സിലുള്ളത്. ഇതിന് ഊർജം പകരുന്നത് ലിതിയം അയേൺ ബാറ്ററിയാണ്. ഒരു ജനറേറ്ററും വാഹനത്തിൽ ചേർത്തിട്ടുണ്ട്.

ഉലകം ചുറ്റും വാലിബന്മാർക്കായി

ഇതിനെല്ലാം പുറമെ റൂഫിൽ ഘടിപ്പിച്ചിട്ടുള്ള സോളാർ പാനലുകൾ വഴിയും ഊർജം സ്വീകരിക്കാൻ വാഹനത്തിനാകും. യാത്രകളിൽ ഇലക്ട്രിസിറ്റിക്കായി തെണ്ടേണ്ടി വരില്ല എന്നർത്ഥം. ഇതുകൂടാതെ റീജനറേറ്റീവ് ബ്രേക്ക് മെക്കാനിസം വഴിയും നിംബസ്സ് ഊർജശേഖരണം നടത്തും.

ഉലകം ചുറ്റും വാലിബന്മാർക്കായി

കാർബൺ ഫൈബർ, ടൈറ്റാനിയം, അലൂമിനിയം എന്നീ ഭാരക്കുറവും ഗുണനിലവാരവുമുള്ള ദ്രവ്യങ്ങളുപയോഗിച്ചാണ് നിംബസ്സിന്റെ ബോഡി നിർമിച്ചിരിക്കുന്നത്.

ഉലകം ചുറ്റും വാലിബന്മാർക്കായി

ആകാശക്കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിൽ കൂടുതൽ ചില്ലുപാളികൾ ഉപയോഗിച്ചിരിക്കുന്നു വാഹനത്തിൽ.

ഉലകം ചുറ്റും വാലിബന്മാർക്കായി

അത്യാധുനികമായ എല്ലാ സജ്ജീകരണങ്ങളും വാഹനത്തിനകത്തുണ്ട്. സെന്റർ കൺസോളിൽ ഘടിപ്പിച്ചിട്ടുള്ള 7 ഇഞ്ച് ടാബ്‌ലറ്റ് വാഹനത്തെ സംബന്ധിച്ച സകല ഡാറ്റയും തന്നുകൊണ്ടിരിക്കും. അഞ്ചു പേർക്ക് സുഖമായിരുന്ന സഞ്ചരിക്കാൻ പാകത്തിനാണ് അകം സജ്ജീകരിച്ചിരിക്കുന്നത്.

കൂടുതൽ കൺസെപ്റ്റുകൾ

കൂടുതൽ കൺസെപ്റ്റുകൾ

യു കണ്‍സെപ്റ്റ്: ബജാജിന്റെ രണ്ടാം കാര്‍ പരിശ്രമം

പരിസ്ഥിതിസ്‌നേഹമുള്ള യുവാവേ, ഇതാ നിന്റെ വണ്ടി

ഫൂട്പാത്തുകളില്‍ നിറയുവാന്‍ ടൊയോട്ട വിങ്‌ലെറ്റ്

സിറ്റി സെയ്ലര്‍ എന്ന ഭാവിയുടെ ബൈക്ക്

മകരന്ദിന്റെ മഹീന്ദ്ര കൊമോഡോ കണ്‍സെപ്റ്റ്

English summary
Futuristic Nimbus E Car is a cute hybrid microbus.
Story first published: Tuesday, October 20, 2015, 12:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark