ഭാവിയില്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ എങ്ങനെയിരിക്കും?

ഹ്യൂണ്ടായ് ഇന്‍ട്രാഡോ ഒരു എസ്‌യുവി കണ്‍സെപ്റ്റാണ്. ഇപ്പോള്‍ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍ട്രാഡോയെ. ഈ കണ്‍സെപ്റ്റ് ഹ്യൂണ്ടായിയെ സംബന്ധിച്ച് നിര്‍ണായകമാകുന്നതിന് കാരണമുണ്ട്. ഹ്യൂണ്ടായ് കാറുകളുടെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇന്‍ട്രാഡോയുടെ ഡിസൈന്‍!

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളാണ് ഹ്യൂണ്ടായ് ഇന്‍ട്രാഡോയ്ക്ക് ഊര്‍ജ്ജം പകരുന്നത്. ഇവിടെ ഒരു സന്ദേഹമുയര്‍ന്നേക്കാം. ഹൈഡ്രജനാണോ ഭാവിയുടെ ഇന്ധനം. ഇതൊരു തര്‍ക്കവിഷയമായി കണ്ട് നമുക്ക് തല്‍ക്കാലം മാറ്റിവെക്കുക. ഹ്യൂണ്ടായിയുടെ ഭാവി വാഹനസങ്കല്‍പം നേരില്‍ക്കാണാം.

ഭാവിയില്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ എങ്ങനെയിരിക്കും?

ഇതൊരു കോംപാക്ട് യൂട്ടിലിറ്റിയാണ്. വലിപ്പത്തില്‍ നമ്മുടെ ഇക്കോസ്‌പോര്‍ടിനും ഡസ്റ്ററിനുമെല്ലാം ചുറ്റുപാട് നില്‍ക്കും ഹ്യൂണ്ടായ് ഇന്‍ട്രാഡോ.

ഭാവിയില്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ എങ്ങനെയിരിക്കും?

കാറിന്റെ റെയ്ഞ്ച് 600 കിലോമീറ്ററാണെന്ന് പറയുന്നു കമ്പനി. ഹൈഡ്രജന്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെപ്പോലെ ഇന്‍ട്രാഡോയും എക്‌സോസ്റ്റിലൂടെ പുകയല്ല, വെള്ളമാണ് പുറത്തുവിടുക.

ഭാവിയില്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ എങ്ങനെയിരിക്കും?

കമ്പനിയുടെ ഫ്‌ലൂയിഡിക് ശില്‍പതത്വത്തിന്റെ ആര്‍ഭാടപൂര്‍ണമായ ഉപയോഗം ഈ വാഹനത്തില്‍ കാണാവുന്നതാണ്. ആധുനികസംവിധാനങ്ങളുപയോഗിച്ച് നിര്‍മിച്ച വളരെ ഭാരം കുറഞ്ഞ ഉരുക്ക് കൊണ്ടാണ് ബോഡി പാനലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഭാവിയില്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ എങ്ങനെയിരിക്കും?

കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച ഫ്രെയിം ഉറപ്പേറിയതും ഭാരം കുറഞ്ഞതുമാണ്. ഹ്യൂണ്ടായിയുടെ യൂറോപ്യന്‍ റിസര്‍ച്ച് സെന്ററിലെ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മിക്കപ്പെട്ടതാണ് ഇന്‍ട്രാഡോ എസ്‌യുവി

Most Read Articles

Malayalam
കൂടുതല്‍... #hyundai #concept #geneva motor show
English summary
Hyundai unveiled its SUV concept, the Hyundai Intrado, at the Geneva Motor Show yesterday.
Story first published: Thursday, March 6, 2014, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X