ഹാമിൽട്ടന് ഏഴാം ഫോര്‍മുല വണ്‍ ലോക കിരീടം; ഷൂമാക്കറിന്റെ റെക്കോഡിനൊപ്പം

ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ ചരിത്രം രചിച്ച് മെർസിഡീസിന്റെ ലൂയിസ് ഹാമിൽട്ടൺ. ഏഴാമത് ഫോർമുല വൺ ലോകകിരീടം നേടി ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ റെക്കോഡിനൊപ്പമെത്താനും ഈ ബ്രിട്ടീഷുകാരന് സാധിച്ചു.

ഹാമിൽട്ടന് ഏഴാം ഫോര്‍മുല വണ്‍ ലോക കിരീടം; ഷൂമാക്കറിന്റെ റെക്കോഡിനൊപ്പം

തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം ലോക കിരീടം സ്വന്തമാക്കിയത്. സീസണിൽ മൂന്ന്​ ഗ്രാൻപ്രി മത്സരങ്ങൾ ബാക്കിനിൽക്കെയാണ്​ ഹാമിൽട്ടണിന്റെ കിരീടനേട്ടമെന്നതും ശ്രദ്ധേയമാണ്.

ഹാമിൽട്ടന് ഏഴാം ഫോര്‍മുല വണ്‍ ലോക കിരീടം; ഷൂമാക്കറിന്റെ റെക്കോഡിനൊപ്പം

2008, 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലാണ് ഹാമില്‍ട്ടന്റെ ഫോര്‍മുല വണ്‍ കിരീടം നേട്ടങ്ങൾ. നേരത്തെ പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെ ഷൂമാക്കറുടെ 91 ഗ്രാന്‍ഡ്പ്രീ വിജയങ്ങളെന്ന റെക്കോര്‍ഡും താരം മറികടന്നിരുന്നു.

MOST READ: എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

ഹാമിൽട്ടന് ഏഴാം ഫോര്‍മുല വണ്‍ ലോക കിരീടം; ഷൂമാക്കറിന്റെ റെക്കോഡിനൊപ്പം

കൂടാതെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയിൽ നിലവിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) എന്നിവയുൾപ്പടെ നിരവധി റെക്കോർഡുകളും മെർസിഡീസിന്റെ ബ്രിട്ടീഷ് താരത്തിന്റെ പേരിലുണ്ട്.

MOST READ: ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

ഹാമിൽട്ടന് ഏഴാം ഫോര്‍മുല വണ്‍ ലോക കിരീടം; ഷൂമാക്കറിന്റെ റെക്കോഡിനൊപ്പം

മഴയും മോശം കാലാവസ്‌ഥയും ഇസ്‌താംബൂള്‍ റേസിങ്‌ ട്രാക്കില്‍ വില്ലനായി. ലാൻസ് സ്‌ട്രോളും സെർജിയോ പെരസും മത്സരത്തിന്റെ ആദ്യ പകുതിയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ മുറുകെ പിടിച്ചു. പ്രതികൂല കാലാവസ്‌ഥയില്‍ ബുദ്ധിപൂര്‍വം കാറോടിച്ചതാണ് വിജയത്തിന് പിന്നിലെ രഹസ്യം.

ഹാമിൽട്ടന് ഏഴാം ഫോര്‍മുല വണ്‍ ലോക കിരീടം; ഷൂമാക്കറിന്റെ റെക്കോഡിനൊപ്പം

ഏഴിനെ ഒരു സംഖ്യ മാത്രമായി കാണുന്നതെന്ന് പറഞ്ഞ ലോകചാമ്പ്യൻ ഷൂമാക്കറിനെപ്പോലുള്ള ഇതിഹാസത്തിനൊപ്പമാകുന്നതിന്റെ സന്തോഷം വേറെയാണെന്നും മത്സരശേഷം പറഞ്ഞു. എന്നാൽ അടുത്ത സീസണിൽ മെർസിഡീസിനൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിൽ നിന്നും ബ്രിട്ടീഷ് താരം ഒഴിഞ്ഞുമാറിയത് ആശ്ചര്യമായി.

MOST READ: 'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

Most Read Articles

Malayalam
English summary
Lewis Hamilton Wins Seventh F1 World Titles. Read in Malayalam
Story first published: Monday, November 16, 2020, 14:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X