എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

ബംഗളൂരൂ ആസ്ഥാനമായുള്ള മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനിയായ പ്രവാഗ് ഡൈനാമിക്സ് എക്സ്റ്റിൻഷൻ Mk1 എന്ന പുതിയ ഇലക്ട്രിക് കാറിന്റെ വിശദാംശങ്ങൾ ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. ഇവി മേഖലയിലേക്ക് കടന്നുവരുന്ന ഇന്ത്യയുടെ ടെസ്‌ലയാവാനാണ് കമ്പനിയുടെ പദ്ധതി.

എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

അടുത്ത മാസത്തോടെ ഇന്ത്യയിൽ ഔദ്യോഗികമായി പരിചയപ്പെടുത്താനിരിക്കുന്ന പ്രവാഗ് എക്സ്റ്റിൻഷൻ Mk1 രണ്ട് ഡോറുകളുള്ള കൂപ്പെ രൂപകൽപ്പനയിലാണ് കൺസെപ്റ്റ് പതിപ്പ് ഒരുങ്ങിയത്. എന്നാൽ പ്രൊഡക്ഷൻ പതിപ്പ് ഫോർ-ഡോർ ഇലക്ട്രിക് സെഡാനായി രൂപമാറ്റം ചെയ്യപ്പെടും.

എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

ചെറിയ സ്ലംഗ് പ്രൊഫൈൽ, പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, നന്നായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, രണ്ട് ഹെഡ്‌ലാമ്പുകളെയും ബന്ധിപ്പിക്കുന്ന സ്ലീക്ക് എൽഇഡി സ്ട്രിപ്പുകൾ, ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന സമാനമായ എൽഇഡി ബാർ, ഫെൻഡറുകളിലെ സൈഡ് ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം വാഹനത്തിന് ലഭിക്കും.

MOST READ: ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

ഇലക്ട്രിക് കാറിന് പിന്നിൽ ‘പ്രവാഗ്' ലെറ്റിംഗും മൾട്ടി സ്‌പോക്ക് അലോയ് വീലുകളും കമ്പനി സമ്മാനിക്കും. ഒന്നിലധികം ഡ്രൈവ് മോഡുകൾ ഉള്ളപ്പോൾ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും എക്സ്റ്റിൻഷൻ Mk1 വാഗ്‌ദാനം ചെയ്യും. റീജനറേറ്റീവ് ബ്രേക്കിംഗ്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച് 96 കിലോവാട്ട്സ് ലി-അയൺ ബാറ്ററി പായ്ക്ക് വഴി പ്രവാഗ് എക്സ്റ്റിൻഷൻ Mk1 കരുത്ത് ഉത്പാദിപ്പിക്കും. 200 bhp-യിൽ കൂടുതൽ പവർ ഔട്ട്പുട്ട് സൃഷ്ടിക്കുന്ന ഇതിന് മണിക്കൂറിൽ 196 കിലോമീറ്റർ വേഗതയും 504 കിലോമീറ്റർ വരെ മൈലേജും ഉണ്ടാകും.

MOST READ: പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ ശ്രേണി ശരിയാണെന്ന് തെളിഞ്ഞാൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും ദൈർഘ്യമേറിയ ഇലക്ട്രിക് കാറായി പ്രവാഗ് എക്സ്റ്റിൻഷൻ Mk1 മാറും.

എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ഇതിലുണ്ടാകും. വ്യത്യസ്ത തലത്തിലുള്ള പെർപോമൻസ് വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ബാറ്ററി പായ്ക്കുകളുള്ള നിരവധി വേരിയന്റുകളിൽ കമ്പനിക്ക് Mk1 അവതരിപ്പിക്കാൻ കഴിയും എന്നതും ശ്രദ്ധേയമാകും.

MOST READ: മാഗ്നൈറ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി നിസാൻ

എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

അടുത്ത വർഷം അവസാനത്തോടെയാകും വിൽപ്പനയ്ക്ക് എത്തുകയെന്ന് കണക്കാക്കുന്നതെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും പ്രവാഗ് ഡൈനാമിക്സ് പ്രഖ്യാപിച്ചിട്ടില്ല. എക്സ്റ്റിൻഷൻ Mk1 പ്രതിവർഷം 250 യൂണിറ്റ് വിൽപ്പനയാണ് ലക്ഷ്യമിടുന്നതും. ഡൽഹിയിലും ബംഗളൂരുവിലും വിൽപ്പനയാരംഭിച്ച് മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് വിൽപ്പന പിന്നീട് വ്യാപിപ്പിക്കും.

എക്സ്റ്റിൻഷൻ Mk1 ഇലക്‌ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

മറ്റ് വാഹന നിർമാതാക്കളെപോലെ പ്രവാഗ് ഡൈനാമിക്സ് ഏതെങ്കിലും ഡീലർഷിപ്പോ ഷോറൂമോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ല. പകരം മെട്രോ നഗരങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള സർവീസ് സ്റ്റേഷനുകൾക്കൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോം വഴി എക്സ്റ്റൻഷൻ Mk1 വിൽക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി.

Most Read Articles

Malayalam
English summary
Pravaig Extinction Mk1 Will Be Revealed By Next Month. Read in Malayalam
Story first published: Monday, November 16, 2020, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X