ദുരൂഹതകൾ ബാക്കിയാക്കി മുങ്ങിപ്പോയ കപ്പലുകൾ

By Santheep

കേവുഭാരത്തിലൊതുങ്ങാത്ത സ്വപ്നങ്ങൾ മനുഷ്യർക്കുണ്ട്. ഭാരം താങ്ങാനാവാതെ ഇടയ്ക്ക് മുങ്ങിപ്പോകുന്നത് ഇതുകൊണ്ടാണ്. മനുഷ്യർ ജലയാത്രകൾ തുടങ്ങിയ ചരിത്രാതീത കാലം തൊട്ടിന്നുവരെ എത്രയെത്ര ജലയാനങ്ങളാണ് മുങ്ങിപ്പോയിട്ടുള്ളത്. പിന്നീടാർക്കും കണ്ടുപിടിക്കാൻ സാധിക്കാത്ത വിധത്തിൽ മുങ്ങിപ്പോയവയും നൂറ്റാണ്ടുകൾക്കു ശേഷം കണ്ടെടുക്കപ്പെട്ടവയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ കണ്ടെടുക്കപ്പെട്ടവയടക്കമുള്ള കപ്പലുകളെക്കുറിച്ചാണ് ഇവിടെ ചർച്ച.

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനികള്‍

ഓരോ കപ്പൽച്ഛേദവും നിരവധി ചരിത്രരഹസ്യങ്ങളെയാണ് കടലിനടിയിലേക്ക് താഴ്ത്തുന്നത്. കാലമേറെക്കഴിഞ്ഞ് മനുഷ്യർക്ക് കണ്ടെടുക്കാൻ പാകത്തിന് അവ കടലിനടിയിൽ സൂക്ഷിക്കപ്പെടുന്നു. വായിക്കുക.

ഫ്രിഗേറ്റ് 356

ഫ്രിഗേറ്റ് 356

സോവിയറ്റ് യൂണിയൻ നിർമിച്ചെടുത്ത കപ്പലാണിത്. ശീതയുദ്ധകാലത്ത് നിർമിച്ചത്. 1984ൽ നിർമിക്കപ്പെട്ട ഈ കപ്പൽ ക്യൂബൻ നേവിക്ക് വിറ്റു യുഎസ്എസ്ആർ. ക്യൂബയിൽ നിന്ന് ഈ കപ്പലിനെ കെയ്മാൻ ദ്വീപ് സർക്കാർ വാങ്ങി. ഇവരുടെ ഉദ്ദേശ്യം വിചിത്രമായിരുന്നു. കപ്പൽ തങ്ങളുടെ കടലിൽ മുക്കിയിട്ട് വിദേശ സഞ്ചാരികളെ ആകർഷിക്കുക! ടൂറിസ്റ്റുകൾക്ക് ഡൈവ് ചെയ്തു ചെന്ന് ഈ കപ്പൽ കാണാൻ കഴിയും.

1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍
ഡോട്ടി

ഡോട്ടി

യുഎസ്സിലെ മിഷിഗൺ തടാകത്തിലാണ് ഈ കപ്പൽ മുങ്ങിക്കിടക്കുന്നത്. 1898ൽ സംഭവിച്ച ഒരു കടൽക്ഷോഭത്തെ നേരിടാനാവാതെ മുങ്ങിപ്പോവുകയായിരുന്നു. ഈ ദുരന്തത്തിൽ നിരവധി കപ്പലുകൾ പെട്ടിരുന്നു. അവയിലൊന്നു മാത്രമാണ് ഡോട്ടി. ഈ ആവിക്കപ്പലിനെ നീണ്ട 115 വർഷങ്ങൾക്കു ശേഷം 2010ലാണ് കണ്ടെത്തിയത്. മരംകൊണ്ട് നിർമിച്ചതാണ് ഈ കപ്പലെന്നറിയുക.

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം!

പേരില്ലാത്തൊരു യാനം

പേരില്ലാത്തൊരു യാനം

ഈജിപ്ഷ്യൻ ചെങ്കടലിലാണ് ഈ ചെറു ജലയാനം കിടക്കുന്നത്. എങ്ങനെയാണിത് മുങ്ങിപ്പോയതെന്ന് ആർക്കും പിടിയില്ല. ആരുടെ കപ്പലാണെന്നും ധാരണയില്ല. 2002ൽ മുങ്ങിപ്പോയ ഒരു അമേരിക്കൻ ജലയാനമാണിതെന്ന് ചിലർ പറയുന്നു. അതല്ല, ഇതൊരു ആസ്ട്രേലിയൻ കപ്പലാണെന്നും ചിലർ പറയുന്നു.

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ പണി പൂര്‍ത്തിയാകുന്നു
എസ്എസ് പ്രസിഡണ്ട് കൂളിഡ്ജ്

എസ്എസ് പ്രസിഡണ്ട് കൂളിഡ്ജ്

ദക്ഷിണ പസിഫിക്കിലാണ് ഈ കപ്പൽ മുങ്ങിക്കിടക്കുന്നത്. ജന്മംകൊണ്ട് ആഡംബരക്കപ്പലായ പ്രസിഡണ്ട് കൂളിഡ്ജിന് പക്ഷെ കർമം യുദ്ധമുഖങ്ങളിലായിരുന്നു. 1941ൽ ഇതൊരു യുദ്ധക്കപ്പലായി മാറി. 1942ൽ പട്ടാളക്കാരുമായി പോവുകയായിരുന്ന ഈ കപ്പൽ മൈൻ ആക്രമണത്തിൽ തകർന്നു. കപ്പലിലുള്ള എല്ലാവരെയും രക്ഷിക്കാൻ കഴിഞ്ഞു. കപ്പൽ മുങ്ങിപ്പോയി. ഇന്ന് ആളുകൾക്ക് മുങ്ങാംകുഴിയിട്ടു ചെന്ന് കാണാവുന്ന കപ്പലുകളിൽ ഏറ്റവും വലിയതെന്ന ഖ്യാതി കൂളിഡ്ജ് പേറുന്നു.

സ്വീപ്സ്റ്റേക്ക്സ്

സ്വീപ്സ്റ്റേക്ക്സ്

1897ൽ കൽക്കരി നീക്കത്തിനായി ഉപയോഗിച്ചിരുന്നതാണ് ഈ കനേഡിയൻ പായ്ക്കപ്പൽ. പതിനെട്ട് വർഷത്തോളം നന്നായി ഓടിക്കൊണ്ടിരുന്ന ഈ കപ്പലിന് ഗുരുതരമായ ചില തകരാറുകൾ സംഭവിച്ചു. കാനഡയിലെ ഓന്റാരിയോ പ്രവിശ്യയിലെ ടോബെർമെറിയിലേക്ക് കപ്പലിനെ വലിച്ചുകൊണ്ടു വരികയായിരുന്നു. കാലെ ചെന്നപ്പോൾ കപ്പൽ വെള്ളത്തിനടിയിലായി. ഇപ്പോഴും തെളിഞ്ഞ വെള്ളത്തിൽ ഈ കപ്പലിനെ പുറത്തുനിന്ന് കാണാം.

അംബ്രിയ

അംബ്രിയ

ഡൈവിങ് താൽപര്യമുള്ളവരെ വൻതോതിൽ ആകർഷിക്കുന്ന കപ്പലാണിത്. 1911ൽ ഉല്ലാസക്കപ്പലായി നീറ്റിലിറങ്ങിയ അംബ്രിയയെ ഇറ്റലി വാങ്ങുകയായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് 360,000 ബോംബുകളും മറ്റ് നിരവധി ആയുധങ്ങളും നിറച്ച് ഇറ്റാലിയൻ കോളനിയായിരുന്ന എരിത്രിയയിലേക്ക് സഞ്ചരിക്കുകയായിരുന്നു ഈ കപ്പൽ. 1940 ജൂൺ മൂന്നാം തിയ്യതി അംബ്രിയ വടക്കൻ ഈജിപ്തിലെ പോർട്ട് സെയ്ദിൽ എത്തിച്ചേർന്നു. ബ്രിട്ടീഷ് നേവിയുടെ നിയന്ത്രണത്തിലായിരുന്നു ഈ തുറമുഖം. അതുവരെയും ഇറ്റലി യുദ്ധപ്രഖ്യാപനം നടത്തിയിരുന്നില്ല. എന്നാൽ, ഇറ്റലിയുടെ യുദ്ധപ്രവേശം ഉടനെ നടക്കുമെന്ന് ബോധ്യപ്പെട്ട ബ്രിട്ടിഷ് അധികാരികൾ കപ്പലിനെ തുറമുഖം വിടാൻ അനുവദിച്ചില്ല. രണ്ടാംലോകയുദ്ധത്തിൽ തങ്ങളും പങ്കാളികളാവുന്നു എന്ന മുസ്സോളിനിയുടെ പ്രഖ്യാപനം റേഡിയോ വഴി കേട്ട അംബ്രിയയുടെ കപ്പിത്താൻ സ്പോട്ടിൽ കപ്പലങ്ങ് മുക്കിക്കളഞ്ഞു. സ്വന്തം രാജ്യത്തിനെതിരെ സഖ്യകക്ഷികൾ തങ്ങളുടെ തന്നെ ആയുധങ്ങൾ പ്രയോഗിക്കുന്നത് തടയുകയായിരുന്നു ദേശസ്നേഹിയായ കപ്പിത്താൻ.

റഷ്യൻ വ്രെക്ക്

റഷ്യൻ വ്രെക്ക്

ദക്ഷിണ ഈജിപ്ഷ്യൻ ചെങ്കടലിലാണ് ഈ കപ്പൽ കിടക്കുന്നത്. സോവിയറ്റ് റഷ്യയ്ക്കുവേണ്ടി ചാരപ്പണികൾ ചെയ്തുവന്ന കപ്പലാണിത്. മീൻപിടിത്ത കപ്പൽ എന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിലാണ് റഷ്യൻ വ്രെക്ക് പ്രവർത്തിച്ചിരുന്നത്. 1982നു മുമ്പെന്നോ ആണ് ഈ കപ്പൽ തകർന്നിരിക്കുക എന്നാണ് അനുമാനിക്കപ്പെടുന്നത്. പേര് ആർക്കും അറിയില്ല.

കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍
ബിയാൻക സി

ബിയാൻക സി

കരിബിയൻ കടലിന്റെ ടൈറ്റാനിക് എന്നാണ് ബിയാൻക അറിയപ്പെടുന്നത്. 1961ലാണ് ഈ കപ്പൽ തകർന്നത്. എൻജിൻ റൂമിൽ നടന്ന ഒരു പൊട്ടിത്തെറിയോടെ ബിയാൻകയുടെ അവസാനം തുടങ്ങുകയായിരുന്നു. ധൃതിപ്പെട്ടു നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ഫലം ചെയ്തു. ഇപ്പോഴും ഗ്രനേഡയിലെ സെന്റ് ജോർജ് തുറമുഖത്തിൽ ബിയാൻക കിടപ്പുണ്ട്.

യുഎസ്എസ് ഉട്ട

യുഎസ്എസ് ഉട്ട

1909ൽ ലോകയുദ്ധകാലത്താണ് യുഎസ്എസ് ഉട്ട നിർമിക്കപ്പെടുന്നത്. ഇതൊരു യുദ്ധക്കപ്പലാണ്. പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ വിഖ്യാതമായ ടോർപിഡോ ആക്രമണമാണ് യുഎസ്എസ് ഉട്ടയെ മുക്കിക്കളഞ്ഞത്. കപ്പലിലുണ്ടായിരുന്ന ആറ് ഓഫീസർമാരടക്കം 58 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിന്നീടുണ്ടായ അമേരിക്കയുടെ ആണവായുധ പ്രയോഗത്തിനും മറ്റും കാരണമായിത്തീർന്ന പേൾ ഹാർബർ സംഭവത്തിന്റെ സ്മാരകമായി യുഎസ്എസ് ഉട്ട ഇപ്പോഴും മുങ്ങിയിടത്തു തന്നെ കിടക്കുന്നു.

ഡിഫിയൻസ്

ഡിഫിയൻസ്

1854ൽ മുങ്ങിപ്പോയതാണ് ഈ കപ്പൽ. കൊടുതണുപ്പുള്ള വെള്ളത്തിൽ കാര്യമായ കേടുപാടുകളില്ലാതെ കിടക്കുകയാണ് ഡിഫിയൻസ്.

ഏറ്റവും വലിയ ആഡംബരക്കപ്പലിനെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്‌

പി29

പി29

ഇതൊരു നേവി പട്രോൾ ബോട്ടാണ്. മാൾട്ടയുടെ കടലിലാണ് മുങ്ങിക്കിടക്കുന്നത്. 2007ൽ അധികൃതർ മുക്കിക്കളയുകയായിരുന്നു ഇതിനെ. ഡൈവിങ് തൽപരരെ ആകർഷിക്കാൻ ഈ ബോട്ടിന് സാധിക്കുന്നുണ്ട്.

അഴിമതി ഒരു 'കര'യെ ശവപ്പറമ്പാക്കിയ കഥ
ആർഎംഎസ് റോൺ

ആർഎംഎസ് റോൺ

ഒരു കൊടുങ്കാറ്റിൽ തകർന്നു പോയതാണ് ഈ കപ്പൽ. 1867ലാണിത് സംഭവിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ ചെയ്യാറുള്ളതുപോലെ കപ്പലിലെ യാത്രക്കാർ പലയിടങ്ങളിൽ തങ്ങളെ സ്വയം ബന്ധിച്ചു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. വെറും 21 പേർ മാത്രമാണ് രക്ഷപെട്ടത്.

രാമേശ്വരം - ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും
ഗോസ്റ്റ് ഷിപ്പ്

ഗോസ്റ്റ് ഷിപ്പ്

2003ലാണ് ഈ കപ്പലിനെ കണ്ടെത്തുന്നത്. രണ്ടാംലോക യുദ്ധത്തിൽ വെടിവെച്ചിടപ്പെട്ട സ്വീഡിഷ് വിമാനത്തിനു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഈ കപ്പലിനെ കിട്ടിയത്. 1650ൽ നിർമിക്കപ്പെട്ടതാണ് ഈ കപ്പലെന്ന് പിന്നീട് കണ്ടെത്തി. ഉപ്പിന്റെ സാന്നിധ്യം കൂടുതലാണ് ബാൾട്ടിക് കടലിൽ. ഇക്കാരണത്താലാവണം കാര്യമായ കേടുപാടുകളിലാതെ കപ്പൽ ഇത്രയും കാലം കിടന്നത്.

ഈ റെയിൽപാതകൾ നിങ്ങളെ പേടിപ്പിക്കും!!

യുഎസ്എസ് അരിസോണ

യുഎസ്എസ് അരിസോണ

ഇതു ജാപ്പനീസ് ആക്രമണത്തിന്റെ സ്മാരകമാണ്. പേൾ ഹാർബർ ആക്രമണത്തിനു പിന്നാലെ അമേരിക്ക നടത്തിയ വിനാശകരമായ ആണവ ആക്രമണത്തെ സ്വന്തം നാട്ടിൽ ന്യായീകരിക്കുന്നത് ഇത്തരം സ്മാരകങ്ങളെ പൊലിപ്പിച്ചു കാട്ടിയാണ്. 608 അടി നീളമുണ്ട് ഈ കപ്പലിന്.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര
ജിയന്നിസ് ഡി

ജിയന്നിസ് ഡി

ഈജിപ്ഷ്യൻ ചെങ്കടലിലെ പ്രശസ്തമായൊരു ഡൈവ് സൈറ്റാണിത്. ജപ്പാനിൽ നിർമിക്കപ്പെട്ട ഷോയോ മാരു എന്ന കപ്പൽ ഇവിടെ മുങ്ങിക്കിടക്കുന്നു. 1969ൽ നിർമിക്കപ്പെട്ടതാണ് ഈ കപ്പൽ. കൈമാറ്റം ചെയ്യപ്പെട്ട് ഒരു ഗ്രീക്ക് കമ്പനിയുടെ പക്കലെത്തിയപ്പോഴാണ് കപ്പലിന്റെ പേര് ജിയന്നിസ് ഡി എന്നായത്. 1983ൽ ക്രൊയേഷ്യയിൽ നിന്ന് ജിദ്ദയിലേക്ക് പോകുമ്പോൾ ഷോയോ മാരു മുങ്ങിപ്പോവുകയായിരുന്നു.

ടഗ്ബോട്ട് റോസി

ടഗ്ബോട്ട് റോസി

കപ്പലുകളെ വലിച്ചുകൊണ്ടു വരുന്ന പണികൾ ചെയ്തിരുന്ന കപ്പലാണിത്. റോസി എന്നു പേര്. 1992ൽ ഇതിനെ മുക്കിക്കളയുകയായിരുന്നു. ടൂറിസം ആവശ്യത്തിനായി മുക്കിയതാണ്. ടൂറിസം പ്രധാന വരുമാനമാർഗമായ മാൾട്ടയുടെ കടലിലാണ് കപ്പൽ കിടക്കുന്നത്.

മലയാളി സെലിബ്രിറ്റികളുടെ ആഡംബരക്കാറുകള്‍
പ്രിൻസ് ആൽബർട്ട്

പ്രിൻസ് ആൽബർട്ട്

1987ൽ മുക്കിക്കളഞ്ഞതാണ് ഈ കപ്പലിനെ. ഹോണ്ടുറാസിലെ കോക്കോ വ്യൂ റിസോർട്ടിന്റെ ഉടമയാണ് ഈ പണി ചെയ്തത്. ടൂറിസ്റ്റുകളെ ആകർഷിക്കുക തന്നെ ലക്ഷ്യം. റോട്ടാനിൽ ഒരു യുദ്ധകാലത്ത് ഈ കപ്പൽ വലിയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോട്ടാനിൽ നിന്നുള്ള അഭയാർഥികളെ പ്രിൻസ് ആൽബർട്ടിലാണ് മാറ്റിയിരുന്നത്.

മഹാരാജാസ്: ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി
വാസ

വാസ

സ്വീഡനിലെ സ്റ്റോക്ഹോമിൽ സ്ഥിതി ചെയ്യുന്ന വാസ മ്യൂസിയത്തിലാണ് ഈ പുരാതന കപ്പൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്നേവരെ കണ്ടെടുക്കപ്പെട്ട കപ്പലുകളിൽ ഏറ്റവും ആകർഷകമായത് എന്ന് ഈ കപ്പലിനെ വിശേഷിപ്പിക്കാം. 1626നും 1628നും ഇടയ്ക്ക് നിർമിക്കപ്പെട്ടതാണിതെന്ന് പരിശോധനകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഗുസ്താവസ് അഡോൽഫസ് രാജാവ് നിർമിച്ച ആഡംബരക്കപ്പലാണിത്. ആദ്യത്തെ യാത്രയിൽത്തന്നെ കപ്പൽ മുങ്ങിപ്പോയി. 1950ലാണ് പിന്നീട് കണ്ടെത്തുന്നത്.

ആർഎംഎസ് ടൈറ്റാനിക്

ആർഎംഎസ് ടൈറ്റാനിക്

ഈ അത്യാഡംബരക്കപ്പലിനെക്കുറിച്ച് അധികമൊന്നും പറയേണ്ട കാര്യമില്ലല്ലോ? 1912ൽ ഒരു മഞ്ഞുമലയിലിടിച്ച് ആദ്യയാത്രയിൽ തന്നെ തകർന്നുപോയി ഈ ബ്രിട്ടീഷ് കപ്പൽ. 1985ൽ ന്യൂഫൗണ്ട്‌ലാൻഡിനടുത്ത് 3.6 കിലോമീറ്റർ ആഴത്തിൽ കണ്ടെടുക്കുകയായിരുന്നു ടൈറ്റാനിക്കിനെ.

ടൈറ്റാനിക്കിന്റെ യാത്ര മുഴുമിപ്പിക്കാന്‍ 'ടൈറ്റാനിക് 2'

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ തീവണ്ടികള്‍

മോട്ടോര്‍വണ്ടികളും മലയാളസിനിമാഗാനങ്ങളും

ലോകത്തിലെ ഏറ്റവും ചെലവുചുരുങ്ങിയ വിമാന സര്‍വീസുകള്‍

More from DriveSpark

Article Published On: Tuesday, November 10, 2015, 14:09 [IST]
English summary
Most Incredible Sunken Ships on Earth.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X