500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും!

Written By:

വേഗത എന്ന വാക്കിന് കാര്‍ ലോകത്ത് ഒരു അര്‍ത്ഥമേയുള്ളൂ, അത് ഫ്രഞ്ച് നിര്‍മ്മാതാക്കളായ ബുഗാട്ടിയാണ്. വെയ്‌റോണിലൂടെയും പിന്നീടെത്തിയ ഷിറോണിലൂടെയും വേഗസങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കാന്‍ ബുഗാട്ടിക്ക് സാധിച്ചു.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

മണിക്കൂറില്‍ 420 കിലോമീറ്ററാണ് ബുഗാട്ടി ഷിറോണിന്റെ പരമാവധി വേഗത. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ഷിറോണിനെ 420 കിലോമീറ്റര്‍ വേഗതയില്‍ ബുഗാട്ടി തളിച്ചിട്ടു എന്നതാണ് വാസ്തവം.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തിയ 500 കിലോമീറ്റര്‍ എന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ ഷിറോണിന് സാധിക്കുമോ? സാധിക്കുമെന്നത് പകല്‍ പോലെ വ്യക്തമാണ്.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

പിന്നെ എന്തേ മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗം മാന്ത്രിക വേഗം ഷിറോണിന്റെ റോഡ് പതിപ്പില്‍ ബുഗാട്ടി നല്‍കുന്നില്ല. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

സുരക്ഷ മുന്‍നിര്‍ത്തിയാണ് വേഗപരിധി വെച്ചിട്ടുള്ളതെങ്കിലും യഥാര്‍ത്ഥ കാരണം ഷിറോണിന്റെ ടയറുകളാണ്!

Trending On DriveSpark Malayalam:

കാറുകളെ, ജീവനക്കാര്‍ക്ക് മാത്രം ഫെരാരി വില്‍ക്കില്ല; നിരോധനത്തിന് പിന്നിലെ കാരണം ഇത്

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

കേട്ടത് ശരിയാണ്, ടയറുകള്‍ കാരണമാണ് മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബുഗാട്ടി ഷിറോണിന് സാധിക്കാത്തത്.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയ്ക്ക് മേലെ സഞ്ചരിക്കാന്‍ പ്രാപ്തമായ പ്രൊഡക്ഷന്‍ ടയറുകള്‍ ഇന്ന് വിപണിയില്‍ ഇല്ല. സാധാരണ റോഡില്‍ ഈ വേഗത കൈവരിക്കുന്ന പക്ഷം ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

അതിനാലാണ് ഷിറോണിന്റെ പരമാവധി വേഗത മണിക്കൂറില്‍ 420 കിലോമീറ്ററായി ബുഗാട്ടി നിജപ്പെടുത്തിയത്. പ്രശസ്ത മാസിക പോപുലര്‍ മെക്കാനിക്‌സിനോട് ബുഗാട്ടി ടെസ്റ്റ് ഡ്രൈവര്‍ ആന്‍ഡി വാലെയ്‌സ് പറഞ്ഞതും ഇത് തന്നെയാണ്.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

ആന്‍ഡി വാലെയ്‌സിനെ അറിയില്ലേ? വേഗ കാറുകളെ റെക്കോര്‍ഡിലേക്ക് നയിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ പലപ്പോഴും ആന്‍ഡി വാലെയ്‌സിന്റെ സഹായമാണ് തേടാറ്.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

മക്‌ലാരന്‍ F1, ജാഗ്വാര്‍ XJ220 എന്നിവയില്‍ ആന്‍ഡി വാലെയ്‌സ് കുറിച്ച അതിവേഗ റെക്കോര്‍ഡിന്റെ തിളക്കം ഇന്നും മാഞ്ഞിട്ടില്ല.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

1458.7 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 8.0 ലിറ്റര്‍ W16 ക്വാഡ്-ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് ഷിറോണില്‍ ബുഗാട്ടി ഒരുക്കിയിരിക്കുന്നത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഷിറോണില്‍ ഇടംപിടിക്കുന്നതും.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഷിറോണിന് വേണ്ടത് കേവലം 2.5 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 460 കിലോമീറ്റര്‍ എന്ന വേഗത വേഗപ്പൂട്ടില്ലാതെ ഷിറോണ്‍ പിന്നിട്ടതായുള്ള അഭ്യൂഹം കാര്‍ ലോകത്ത് ശക്തമാണ്.

500 കിലോമീറ്റര്‍ വേഗത പിന്നിടാൻ ബുഗാട്ടി ഷിറോണിന് സാധിക്കില്ല; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ബുഗാട്ടി ഇന്ന് വരെയും കൂട്ടാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ടയറുകളിലേക്ക് വരുമ്പോള്‍, ഷിറോണിന്റെ കരുത്തിനോട് നീതി പുലര്‍ത്തുന്ന ടയറുകളെ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നിര്‍മ്മാതാക്കളായ മിഷലിനും.

കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
The Reason Why The Bugatti Chiron Can't Cross 500 Km/h. Read in Malayalam.
Story first published: Wednesday, November 1, 2017, 8:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark