ബ്രൂണൈ സുൽത്താന് കാറുകൾ 7000; ഓരോ മാസവും ഓരോ കാറുകൾ!!

ഓരോ മാസത്തിലും പുതിയ കാറുകൾ ചേർത്തുകൊണ്ടിരിക്കുന്നതിനാൽ കൃത്യമായ കണക്ക് രാജാവിന്റെ പക്കൽ പോലുമില്ല എന്നതാണ് സത്യം!

By Super Admin

അൽപ്പത്തരത്തെ അവധിയില്ലാതെ വളർത്തുന്നവർ സ്വേച്ഛാധിപധികളായി പരിണമിക്കുന്നത് നമുക്ക് അനുഭവത്തിലുള്ള കാര്യമാണ്. അവർ മിന്നുന്നതിനോടെല്ലാം വലിയ അടുപ്പം കാണിക്കും. അത് പൊന്നാവട്ടെ, കാമറ ഫ്ലാഷാവട്ടെ! ബ്രൂണെയിലെ സുൽത്താൻ ഹാജി ഹസ്സാനാൽ ബോൾകിയ മുഇസ്സദ്ദിൻ സദ്ദാഉല ഇബ്നി അൽ മർഹും സുൽത്താൻ ഹാജി ഒമർ അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാദ്ദീൻ എന്ന ഭരണാധികാരി ലോകത്തിലെ തിളക്കമുള്ളവയോടെല്ലാം അടുപ്പം സൂക്ഷിക്കുന്നയാളാണ്. ഇദ്ദേഹത്തിന്റെ കാർ‌ കലക്ഷൻ ലോകവിഖ്യാതമാണ്. ഏകദേശം 7000 കാറുകളാണ് ബ്രൂണെ സുൽത്താന്റെ ഗാരേജിലുള്ളത്. ഓരോ മാസത്തിലും പുതിയ കാറുകൾ ചേർത്തുകൊണ്ടിരിക്കുന്നതിനാൽ കൃത്യമായ കണക്ക് രാജാവിന്റെ പക്കൽ പോലുമില്ല എന്നതാണ് സത്യം!

മലേഷ്യയിലെ ഇബ്റാഹീം സുൽത്താന്റെ ആഡംബര ട്രക്ക്

ബ്രൂണെ സുൽത്താന്റെ കാർ കലക്ഷനിൽ ഉൾപെട്ടാത്തവ വളരെ ചുരുക്കമാണ് നമ്മുടെ നിരത്തുകളിൽ. ആഡംബരകാറുകളും മോഡിഫൈ ചെയ്യപ്പെട്ട കാറുകളും വിന്റേജ് കാറുകളുമെല്ലാം ഇതിലുൾപെടും. ഇവ കൂടാതെയാണ് സ്വർണം പൂശിയ കാറുകൾ. ബ്രൂണെ സുൽ‌ത്താന്റെ കാർ കലക്ഷനെപ്പറ്റി ഒരേകദേശധാരണ വരാൻ ഈ ലേഖനം സഹായിച്ചേക്കും.

7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

2008ൽ ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പു പ്രകാരം സുൽത്താന്റെ ആസ്തി 20 ബില്യൺ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുൾപെടുന്നു. ലോകത്തിലുള്ള മിക്കവാറും ആഡംബരകാറുകൾ ഇദ്ദേഹത്തിന്റെ പക്കലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

ഫെരാരികൾ, ലാമ്പോർഗിനികൾ, റോൾസ് റോയ്സുകൾ, മെഴ്സിഡിസ്സുകൾ എന്നിങ്ങനെ ലോകത്തിലെ എല്ലാ പ്രമുഖ കാർനിർമാതാക്കളുടെയും വിവിധ മോഡലുകൾ ഒന്നൊഴിയാതെ വാങ്ങുവെക്കാൻ സുൽത്താൻ ശ്രദ്ധിക്കാറുണ്ട്. നിരവധി കാറുകൾ 24 കാരറ്റ് സ്വർണം പൂശിയവയാണ്.

കന്നഡ നടൻ ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

604 റോൾസ് റോയ്സ് കാറുകൾ ഇദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്. 574 മെഴ്സിഡിസ് കാറുകളും 452 ഫെരാരികളും ബ്രൂണെയുടെ പക്കലുണ്ട്.

ബിജൂ രമേശ് സഞ്ചരിക്കുന്നത് ഒന്നരക്കോടിയുടെ കാറില്‍?
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

ബ്രൂണെയുടെ പക്കലുള്ള ബെൻലെ കാറുകളുടെ എണ്ണം 382 ആണ്. 209 ബിഎംഡബ്ല്യു കാറുകളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. 179 ജാഗ്വറുകളും 134 കോയെനിഗ്സെഗ്ഗ് കാറുകളും ഇദ്ദേഹം സ്വന്തമാക്കി വെച്ചിരിക്കുന്നു.

ഫോക്സ്‌വാഗൺ സംഭവം സിനിമയാക്കാൻ ഡികാപ്രിയോ
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

21 ലാമ്പോർ‌ഗിനികളാണ് ബ്രൂണെ സുൽത്താന്റെ പക്കലുള്ളത്. 11 ആസ്റ്റൺ മാർടിൻ കാറുകളും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. 1 എസ്‌എസ്‌സി മോഡലും ബ്രൂണെ സുൽത്താൻ സ്വന്തമാക്കിയിരിക്കുന്നു.

മുകേഷ് അംബാനിക്കെവിടുന്നാ ഇത്രയധികം കാറുകൾ?
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

ഇതുവരെ പറഞ്ഞ കണക്കുകൾ പക്ഷെ, ഏറ്റവും പുതിയതല്ല എന്നറിയുക. പുതിയ കണക്ക് ലഭ്യമല്ല. കാറുകളുടെ എണ്ണം ഇനിയും ഗണ്യമായ തോതിൽ കൂടിയിരിക്കാമെന്നാണ് പറയപ്പെടുന്നത്.

രഞ്ജിനി ഹരിദാസ് തെരുവുപട്ടികളെ സ്നേഹിക്കുന്നത് 38 ലക്ഷം ചെലവിട്ട്!
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

റോൾസ് റോയ്സ് കാറിന് സ്വർണം പൂശിയത് ഒരെണ്ണമിരിപ്പുണ്ട് സുൽത്താന്റെ പക്കൽ. ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളിലൊന്നാണിത്. ഒരു മെഴ്സിഡിസ് സിഎൽകെ ജിടിആർ മോഡലിനും സ്വർണം പൂശിയിട്ടുണ്ട് സുൽത്താൻ. ബ്രൂണെയിലെ റോഡുകളിൽ ഓടിക്കാനായി ഈ കാറിനെ റൈറ്റ് ഹാൻഡ് ഡ്രൈവാക്കി മാറ്റിയിരിക്കുന്നു. ലോകത്തിൽ ഒരേയൊരു റൈറ്റ് ഹാൻഡ് ഡ്രൈവ് സിഎൽകെ ജിടിആർ മോഡലേയുള്ളൂ.

കുഞ്ഞും ഒരു കാറും; ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

സുൽത്താനു വേണ്ടി മാത്രം നിർമിക്കപ്പെട്ട ഫെരാരികളും ലാമ്പോർഗിനികളും റോൾസ് റോയ്സുകളുമെല്ലാമുണ്ട്. ഇവയെക്കുറിച്ച് യാതൊന്നും പുറത്തുവിടരുതെന്ന് കാർ കമ്പനികൾക്ക് തീട്ടൂരം വിട്ടിട്ടുണ്ട് സുൽത്താൻ.

ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

ഈ കാറുകളെ പരിചരിക്കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളർ ചെലവിടുന്നുണ്ട് സുൽത്താൻ ഓരോ മാസവും. വിദഗ്ധരായ നിരവധിയാളുകളെ കാറുകളെ പരിചരിക്കാനായി മാത്രം നിയമിച്ചിരിക്കുന്നു.

തുരങ്കം നിർമിച്ച് ജയിൽചാടിയ 'കുള്ളൻ' ഗുസ്മാന്റെ സായുധ കാറുകൾ
7000 കാറുള്ള ബ്രൂണെ സുൽത്താന്റെ ഗാരേജിലേക്ക്!

വിമാനവും ഹെലിക്കോപ്റ്ററും പറത്തൽ, കാർ റേസിങ് തുടങ്ങിയവയാണ് സുൽത്താന്റെ ഒഴിവുസമയ വിനോദങ്ങൾ.

തെലങ്കാന മുഖ്യമന്ത്രിയുടെ 5 കോടിയുടെ കാരവാന്‍ വിവാദമാകുന്നു
കൂടുതൽ

കൂടുതൽ

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

പുറംവേദന: അണ്ണാ ഹസാരെയുടെ സ്‌കോര്‍പിയോ ലേലം ചെയ്യുന്നു

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

ഭാരതത്തിലെ സിനിമാ, ക്രിക്കറ്റ്, രാഷ്ട്രീയ താരങ്ങളും കാറുകളും: ഭാഗം 1

ലളിത് മോദിയും മകന്‍ രുചിര്‍ മോദിയും വാങ്ങിക്കൂട്ടിയ കാറുകള്‍

More from DriveSpark

Article Published On: Monday, November 30, 2015, 11:17 [IST]
English summary
Sultan Of Brunei's Car Collection 7000 Cars and Counting.
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X