മലേഷ്യൻ സുൽത്താൻ ഇബ്രാഹിമിന്റെ ആഡംബര ട്രക്ക്: ലോകത്തിൽ ഇതുപോലെയൊരണം കാണില്ല!!!

Posted By: Staff

മലേഷ്യയിലെ ജോഹോർ എന്ന സംസ്ഥാനത്തിന്റെ രാജാവാണ് സുൽത്താൻ ഇബ്റാഹിം ഇസ്മായിൽ ഇബ്നി അൽമർഹൂം സുൽത്താൻ ഇസ്കന്തർ അൽ ഹജ്. രാജാക്കന്മാർക്ക് ലോകത്തെല്ലായിടത്തും ഒരു പൊതുസ്വഭാവമുണ്ട്. ഇവർ ഏതാനും ചില വിഷയങ്ങളിൽ ഭ്രാന്തുള്ളവരായിരിക്കും. അതിൽ മിക്കവാറും മോട്ടോർ വാഹനങ്ങൾ ഒരിനമായിരിക്കും. ഇബ്റാഹീം ഇസ്മായീലും ഇതിൽനിന്നൊട്ടും വ്യത്യസ്തനല്ല.

ലോകത്തിലെ ഏറ്റവും വലിയ ചില്ലുപാലം ചൈനയിൽ

ജോഹോറിലെ വിഖ്യാതമായ വാർഷിക മോട്ടോർസൈക്ലിങ് ടൂർ ഇവന്റ് സംഘടിപ്പിക്കപ്പെടുന്നത് ഇദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ്. പുതിയ വാർത്തകൾ ഇബ്റാഹീം രാജാവിന്റെ മറ്റൊരു ഭ്രാന്തൻ നടപടിയെക്കുറിച്ചാണ് പറയുന്നത്. ഇദ്ദേഹം ഒരു അത്യാഡംബര ട്രക്ക് നിർമിച്ചു. പറഞ്ഞുവരുമ്പോൾ ഈ ട്രക്ക് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ട്രക്കാണെന്ന് വരും. നമുക്കൊന്ന് പരിചയപ്പെടാം.

To Follow DriveSpark On Facebook, Click The Like Button
ഇബ്റാഹീം സുൽത്താന്റെ ആഡംബര ട്രക്ക്

കടലിലും കായലിലുമെല്ലാം സ്പീഡ് ബോട്ടുമായി ഉല്ലാസയാത്ര പോകുന്ന പതിവുണ്ട് ഇബ്റാഹീം സുൽത്താന്. ഈ സ്പീഡ് ബോട്ട് കൊട്ടാരത്തിൽ കടലിലെത്തിക്കാൻ‌ ഒരു ട്രക്ക് വേണമെന്നേ സുൽത്താൻ ആഗ്രഹിച്ചുള്ളൂ. സആഗ്രഹം സുൽത്താന്റേതാവുമ്പോൾ ട്രക്കിന് അതിന്റെതായ ഒരു വലിപ്പമൊക്കെ വേണ്ടേ?

ഇന്ത്യയിലെ ഏറ്റവും നീളമേറിയ 10 ദേശീയപാതകള്‍

ഇബ്റാഹീം സുൽത്താന്റെ ആഡംബര ട്രക്ക്

ഓസ്ട്രേലിയൻ കമ്പനിയായ മാക്ക് ആണ് ഈ ട്രക്ക് നിർമാണ പരിപാടി ഏറ്റെടുത്തത്. മാക്ക് ഇക്കാലത്തിനിടയിൽ നിർമിച്ച ഏറ്റവും ചെലവേറിയ ട്രക്കാണിത്.

ബോയിങ് വിമാനത്തെ ഹോസ്റ്റലാക്കിയപ്പോള്‍

ഇബ്റാഹീം സുൽത്താന്റെ ആഡംബര ട്രക്ക്

ഇപ്പോൾ ഓസ്ട്രോലിയയിൽ ബ്രിസ്ബേനിലുള്ള ട്രക്ക് അധികം താമസിക്കാതെ സിംഗപ്പൂരിലെത്തും. ഒരു പാർട്ടി ഡക്ക്, കിച്ചൺ, വലിയൊരു ടിവി സ്ക്രീൻ തുടങ്ങിയ സന്നാഹങ്ങളോടെയാണ് ട്രക്ക് വരുന്നത്.

റോഡുകളിലെ ത്രിമാന ചിത്രങ്ങള്‍

ഇബ്റാഹീം സുൽത്താന്റെ ആഡംബര ട്രക്ക്

1 ദശലക്ഷം ഡോളറാണ് സുൽത്താൻ ഈ ട്രക്കിനായി ചെലവിട്ടത്,. ജോഹോർ സംസ്ഥാനത്തിന്റെ പതാകയിലെ നിറങ്ങളാണ് ട്രക്കിൽ ഉപയോഗിച്ചിട്ടുള്ളത്. ദേശത്തിന്റെ പണം ചെലവാക്കി നിർമിച്ചതാവുമ്പോൾ ഇച്ചിരി ദേശസ്നേഹമൊക്കെ നല്ലതാണല്ലോ?

ഭൂമിയില്‍ സ്ഥലമിത്തിരി കുറവാണെങ്കിലും നമ്മള്‍ സന്തുഷ്ടരാണ്...

ഇബ്റാഹീം സുൽത്താന്റെ ആഡംബര ട്രക്ക്

അകത്ത് ഒരു ഡബിൾ ബെഡ്, ഫ്രിഡ്ജ്, ആറ് കാമറകളുള്ള സിസിടിവി സിസ്റ്റം, രണ്ട് വലിയ ടെലിവിഷൻ സ്ക്രീനുകൾ, വിലയേറിയ കല്ലുകൾ പതിച്ച സീറ്റുകൾ തുടങ്ങിയ സന്നാഹങ്ങളുണ്ട്.

ഗൗരവം തമാശയാകുന്നതും തമാശ സീരിയസ്സാകുന്നതും

ഇബ്റാഹീം സുൽത്താന്റെ ആഡംബര ട്രക്ക്

ഈ ട്രക്ക് അടുത്തുതന്നെ സുൽത്താന്റെ പക്കലെത്തും. ട്രക്ക് നിർമാതാവായ മാക്ക് ഒരു കിടിലൻ പണിയാണ് ചെയ്തിരിക്കുന്നതെന്ന് ജോഹോറിന്റെ മഹാരാജ് പറയുന്നു. ജോഹോറിലെ ജനങ്ങൾ മാക്കിനെ പ്രശംസിക്കുമെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ ഒരു ഗതികേട് എന്നല്ലാതെന്തു പറയാൻ?

മോശം ലോകത്തെ നല്ലതാക്കാന്‍ പരിശ്രമിക്കുന്നവര്‍

English summary
World's most expensive Mack truck unveiled.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark