'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

തീവണ്ടിക്കു സഞ്ചരിക്കുവാൻ ആവശ്യമായ പ്രേരകശക്തി നൽകുന്ന വാഹനമാണ് ലോക്കോമോട്ടീവെന്ന് ഏവർക്കുമറിയാം. ഭാരം വഹിക്കുവാൻ ശേഷിയുള്ള ഈ തീവണ്ടി എഞ്ചിനുകളെ മൾട്ടിപ്പിൾ യൂണിറ്റ്സ്, മോട്ടോർ കോച്ചസ്, റെയിൽ കാറുകൾ, പവർ കാറുകൾ എന്നൊക്കെയും വിളിക്കാറുണ്ട്.

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

തീവണ്ടി എഞ്ചിനുകൾക്കുമുണ്ട് നമ്മുടെ നാട്ടിൽ ഫാൻസൊക്കെ. ഇതിനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും പലർക്കും താത്പര്യമുള്ളതും അടുത്ത കാലങ്ങളിൽ ഉയർന്നുവന്ന യൂട്യൂബിന്റെയെല്ലാം ട്രെൻഡുകളാണെന്നും വേണമെങ്കിൽ പറയാം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ് ഉപയോഗിക്കുന്നത് നമ്മുടെ ഇന്ത്യയിലാണെന്നതാണ് മറ്റൊരു കൗതുകകരമായ വസ്‌തുത.

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

എന്നാൽ ഇത് ചരക്കുനീക്കത്തിനായാണ് രാജ്യത്ത് ഉപയോഗിക്കുന്നതു തന്നെ. രാജ്യത്തെ ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ ഏറ്റവും ശക്തമായ റെയിൽവേ ലോക്കോമോട്ടീവ് ഉപയോഗിക്കുന്നതും നമ്മുടെ ഇന്ത്യയിലാണെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

MOST READ: കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) ഒരുക്കിയെടുത്ത 12000 bhp കരുത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്ന WAG 12B ലോക്കോമോട്ടീവാണ് ലോകത്തിലെ ഏറ്റവും ശക്തമായ ഗുഡ്‌സ് ലോക്കായിൽ ഒന്നായാണ് അറിയപ്പെടുന്നത്. ഇതിന് പരമാവധി 120 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും.

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

വാണിജ്യ സേവനങ്ങൾക്കായി 2020 മെയ് മാസത്തിലാണ് ആദ്യത്തെ WAG 12B ഇ-ലോകോ ഇന്ത്യൻ റെയിവേയുടെ ഭാഗമാവുന്നത്. 120 കിലോമീറ്റർ വേഗതയിൽ പായാൻ കഴിയുന്ന WAG 12B ലോക്കോമോട്ടീവിന് 6000 ടൺ വലിച്ചുകൊണ്ടുപോവാനുള്ള ശേഷിയുമുണ്ട്.

MOST READ: ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

ഇന്ത്യൻ റെയിൽവേ ശൃംഖലയിലേക്ക് WAG 12B ഉൾപ്പെടുത്തിയത് ചരക്ക് ഗതാഗത ശേഷിക്ക് വലിയ ഉത്തേജനം നൽകിയതായാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തലും. WAG 12B ഉൾപ്പെടുത്തിയതോടെ ഉയർന്ന ഹോഴ്‌സ്‌പവറുള്ള ലോക്കോമോട്ടീവുകൾ തദ്ദേശീയമായി നിർമിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് എത്തുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തിരുന്നു.

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

ഇന്ത്യയിൽ ബിഹാർ സംസ്ഥാനത്തെ മധേപുരയിലാണ് WAG 12B ലോക്കോമോട്ടീവുകളുടെ നിർമാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. WAG 12B യുടെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്. ഈ WAG 12B ലോക്കോമോട്ടീവുകൾ അത്യാധുനിക IGBT അധിഷ്‌ഠിതവും 3 ഫേസ് ഡ്രൈവും 12000 bhp കരുത്തുമുള്ള ഇലക്ട്രിക് ലോക്കോകളുമാണ്.

MOST READ: ഇലക്ട്രിക് വിപണിയില്‍ വലിയ മാറ്റത്തിനൊരുങ്ങി Mahindra; യുകെയില്‍ പുതിയ ഇവി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിച്ചു

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

ഇത് ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ട്രെയിനുകളുടെ ലോഡിംഗ് ശേഷിയ്‌ക്കൊപ്പം ശരാശരി വേഗതയും മെച്ചപ്പെടുത്തി പൂരിത റെയിൽ ട്രാക്കുകളുടെ തിരക്ക് കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഈ ഇലക്ട്രിക് ലോക്കോമോട്ടീവുകൾക്ക് 22.5 ടൺ ആക്‌സിൽ ലോഡുള്ള ഇരട്ട ബോ-ബോ ഡിസൈനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

കൂടാതെ ഇത് 25 ടണ്ണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുമാകും. സുരക്ഷിതവും വേഗമേറിയതും ഭാരമേറിയതുമായ ചരക്ക് തീവണ്ടി സർവീസുകൾ രാജ്യത്തുടനീളം നീങ്ങാൻ അനുവദിക്കുന്നതിലൂടെ ട്രാക്കുകളിലെ തിരക്ക് കുറയ്ക്കാൻ ഈ ലോക്കോകൾ സഹായിക്കുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടലുകളുണ്ടായിരുന്നു.

MOST READ: പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

ഈ ഇലക്ട്രിക് ലോക്കോകൾ ഇന്ത്യൻ റെയിൽവേയുടെ ഡിഎഫ്‌സിയ്ക്കുള്ള (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ) കൽക്കരി ട്രെയിനുകളിൽ നിന്നുള്ള പരിവർത്തനത്തിന്റെ പുതിയ ചവിട്ടുപടിയാണെന്നാണ് ദേശീയ ട്രാൻസ്പോർട്ടർ പറയുന്നത്. ഇൻസുലേറ്റഡ് ഗേറ്റ് ബൈപോളാർ ട്രാൻസിസ്റ്ററുകൾ (ഐജിബിടി) അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന WAG 12B, ഊർജ്ജ ഉപഭോഗം കുറയ്ക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗാണ് ഉപയോഗിക്കുന്നത്.

'WAG 12B' ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ്

ഇന്ത്യയിലെ ആദ്യത്തെ 12000 bhp മെയ്ഡ് ഇൻ ഇന്ത്യ ലോക്കോമോട്ടീവ് 2020 മെയ് മാസത്തിൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ Jn സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ റെയിൽവേ പ്രവർത്തനം ആരംഭിക്കുന്നതും.

Most Read Articles

Malayalam
English summary
World s most powerful railway locomotive wag 12b details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X