പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400!

Written By:

പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ വിപണി. പുതുവര്‍ഷത്തില്‍ കൂടുതല്‍ മോഡലുകളെ അണിനിരത്തി വിപണി പിടിച്ചടക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജും ഒരുങ്ങിക്കഴിഞ്ഞു.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

ഇത് വെളിപ്പെടുത്തുന്നതാണ് പുതിയ ഡോമിനാര്‍ 400 ന്റെ ചിത്രങ്ങള്‍. പുത്തന്‍ നിറപ്പകിട്ടോടെയുള്ള 2018 ഡോമിനാര്‍ 400 ന്റെ ചിത്രങ്ങള്‍ ബജാജിന്റെ നീക്കം പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഡോമിനാര്‍ 400. 2016 ഡിസംബര്‍ മാസമാണ് ഡോമിനാര്‍ 400 നെ ബജാജ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

ഒരു വര്‍ഷ കാലയളവില്‍ ബജാജിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ആഭ്യന്തര വിപണിയില്‍ ഡോമിനാര്‍ വളര്‍ന്നോ എന്ന കാര്യം സംശയമാണ്. കാരണം വില്‍പനയില്‍ കാര്യമായ നേട്ടങ്ങള്‍ കൈയ്യടക്കാന്‍ ഡോമിനാര്‍ 400 ന് ഇന്നും സാധിച്ചിട്ടില്ല.

Recommended Video - Watch Now!
Top 5 Best Performance Bikes Under 1 Lakh - DriveSpark
പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

ഇതിനിടയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചുള്ള ഡോമിനാറിന്റെ പരസ്യം മോഡലിന് കുപ്രസിദ്ധിയുമാര്‍ജ്ജിച്ചു നല്‍കി. ഇപ്പോള്‍ ഡോമിനാറിന്റെ പുത്തന്‍ പതിപ്പിലൂടെ വിപണിയില്‍ ശക്തമാകാനുള്ള ഒരുക്കത്തിലാണ് ബജാജ്.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

പുതിയ റേസിംഗ് റെഡ് നിറഭേദമാണ് 2018 ഡോമിനാര്‍ 400 ന്റെ പ്രധാന ആകര്‍ഷണം. ഒപ്പം ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളും മോഡല്‍ നേടിയിട്ടുണ്ട്.

Trending On DriveSpark Malayalam:

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

കളര്‍ഫുള്ളായി പുതിയ 'ബുള്ളറ്റ്'; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ വീണ്ടുമൊരു സര്‍പ്രൈസ്!

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

കമ്പനിയുടെ ചകാന്‍ പ്ലാന്റില്‍ നിന്നുമാണ് 2018 ഡോമിനാര്‍ 400 നെ ക്യാമറ പകര്‍ത്തിയത്. രൂപത്തിലും ഭാവത്തിലും ഏറെക്കുറെ പഴയ ഡോമിനാര്‍ തന്നെയാണ് പുതിയ പതിപ്പും.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

ബോഡി പാനലുകളില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. മേല്‍ സൂചിപ്പിച്ചത് പോലെ സിംഗിള്‍-ടോണ്‍ റേസിംഗ് റെഡ് പെയിന്റ് സ്‌കീമാണ് പുതിയ പതിപ്പിന്റെ പ്രധാന ഹൈലൈറ്റ്.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

ഒപ്പം ഹാന്‍ഡില്‍ബാറിന് ലഭിച്ച സില്‍വര്‍ ടച്ച്, പെരിമീറ്റര്‍ ഫ്രെയിം, ഫൂട്ട്‌പെഗ് അസംബ്ലി, സ്വിംഗ്ആം, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍ എന്നിവ 2018 ഡോമിനാര്‍ 400 ന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുള്ള സില്‍വര്‍ ആക്‌സന്റ് പുതിയ പതിപ്പിന് പുത്തനുണര്‍വ് നല്‍കുന്നുണ്ട്. 2018 ഡോമിനാര്‍ 400 ന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

നിലവിലുള്ള 373 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ഡോമിനാര്‍ 400 ഉം വരിക. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

Trending On DriveSpark Malayalam:

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

സുഗമമായ ഡൗണ്‍ഷിഫ്റ്റുകള്‍ക്ക് വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ഡോമിനാര്‍ നേടിയിട്ടുണ്ട്. കൂടാതെ ഏറ്റവും പുതിയ 400 സിസി DOHC എഞ്ചിനും അണിയറയില്‍ ബജാജ് വികസിപ്പിക്കുന്നുണ്ട്.

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400

വരാനിരിക്കുന്ന 2018 അവഞ്ചറില്‍ ബജാജിന്റെ പുത്തന്‍ എഞ്ചിനാകും ഒരുങ്ങുകയെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡുകള്‍, മഹീന്ദ്ര മോജോ, കെടിഎം ഡ്യൂക്ക് 390 എന്നിവരാണ് പുതിയ ഡോമിനാര്‍ 400 ന്റെ പ്രധാന എതിരാളികള്‍.

Image Source: ThrustZone

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #bajaj #spy pics #ബജാജ്
English summary
2018 Bajaj Dominar 400 Gets New Colour Option. Read in Malayalam.
Story first published: Wednesday, December 27, 2017, 11:25 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark