ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

Written By:

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ വാങ്ങാനുള്ള പ്രധാന കാരണം എന്താണ്? ചിലര്‍ പറയും ബുള്ളറ്റിന്റെ പ്രൗഢ ഗാംഭീര്യതയെന്ന്, ചിലര്‍ പറയും ബുള്ളറ്റിന്റെ ശബ്ദമെന്ന്, ചിലര്‍ പറയും ബുള്ളറ്റിന്റെ റെട്രോ സ്‌റ്റൈലിംഗുമെന്ന്.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

റോഡിലൂടെ ഒരു ബുള്ളറ്റ് കടന്നു പോയാല്‍ ഒട്ടുമിക്കവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. ഈ ശബ്ദമാണ് റോയല്‍ എന്‍ഫീല്‍ഡുകളുടെ വ്യക്തി മുദ്ര.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

റോയല്‍ എന്‍ഫീല്‍ഡിന്റെ 'ഗുഡ്-ഗുഡ്' ശബ്ദം ഇന്ന് രാജ്യം മുഴുവന്‍ പരിചിതമാണ്. എന്നാല്‍ ഇതേ ശബ്ദത്തെ ഒന്നു കൂടി വിപുലപ്പെടുത്തിയാലോ?

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

ഇന്ന് പ്രധാന നഗരങ്ങളില്‍ എല്ലാം കണ്ടുവരുന്ന പ്രവണതയാണിത്. റോയല്‍ എന്‍ഫീല്‍ഡിന്റെ സൈലന്‍സര്‍ മോഡിഫൈ ചെയ്ത് ശബ്ദം ഉയര്‍ത്തി ശ്രദ്ധ പിടിച്ച് പറ്റുക.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

തുടര്‍ച്ചയായി ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൂനെ, മൈസൂരു, ബംഗളൂരു നഗരങ്ങളില്‍ ഇത്തരം വിരുതന്മാരെ പൊലീസ് പിടികൂടാന്‍ ആരംഭിച്ചിരിക്കുകയാണ്.

Trending On DriveSpark Malayalam:

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

Recommended Video - Watch Now!
[Malayalam] Royal Enfield Introduces New Colours For Classic Range - DriveSpark
ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

നടപടിയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാരെ പ്രത്യേകം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ ബംഗളൂരുവില്‍ തകൃതിയായി നടക്കുന്നുണ്ട്.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

കസ്റ്റം എക്‌സ്‌ഹോസ്റ്റാണ് മോട്ടോര്‍സൈക്കിളില്‍ കണ്ടെത്തുന്നതെങ്കില്‍, മോട്ടോര്‍വാഹന നിയമം സെക്ഷന്‍ 190(2) പ്രകാരം പൊലീസ് നടപടി സ്വീകരിക്കും.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

അടുത്തിടെ ബംഗളൂരുവില്‍ നടത്തിയ വ്യാപക പരിശോധനകളില്‍ കസ്റ്റം എക്‌സ്‌ഹോസ്‌റ്റോടെയുള്ള ഒട്ടനവധി റോയല്‍ എന്‍ഫീല്‍ഡുകളെ പൊലീസ് കണ്ടെത്തിയിരുന്നു.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

പിടികൂടിയ 11 റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്കും പിഴ ചുമത്തിയതിന് ശേഷം കസ്റ്റം എക്‌സ്‌ഹോസ്റ്റുകളെ മോട്ടോര്‍സൈക്കിളുകളില്‍ നിന്നും പൊലീസ് ഊരി മാറ്റുകയും ചെയ്തു.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

പിടികൂടിയ ബുള്ളറ്റുകളുടെ ചിത്രങ്ങള്‍ ബംഗളൂരു പൊലീസ് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചതും. സൈലന്‍സറില്‍ നടത്തുന്ന ചെറിയ മോഡിഫിക്കേഷനുകള്‍ പോലും നിയമലംഘനമാണ്.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

ഇത്തരം പ്രവര്‍ത്തി പിടിക്കപ്പെടുകയാണെങ്കില്‍ 1000 രൂപ വരെ പൊലീസ് പിഴ ചുമത്തും. ഇതിന് പുറമെ, അനധികൃതമായ എക്‌സ്‌ഹോസ്റ്റുകളെ ബൈക്കില്‍ നിന്നും ഊരി മാറ്റി ഉടനടി തകര്‍ക്കുന്ന നടപടികളും ബംഗളൂരു പൊലീസ് സ്വീകരിച്ച് വരികയാണ്.

Trending On DriveSpark Malayalam:

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

കസ്റ്റം എക്‌സ്‌ഹോസ്റ്റുകള്‍ ഘടിപ്പിച്ച് നല്‍കുന്ന ഗരാജുകളെയും കണ്ടെത്തി നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ബംഗളൂരു പൊലീസ്. കേരളത്തിലും സമാന രീതിയില്‍ പൊലീസ് പരിശോധന കര്‍ശനമാണ്.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

കസ്റ്റം എക്‌സ്‌ഹോസ്റ്റ് ഘടിപ്പിച്ച ബൈക്കുകളില്‍ നിന്നും സൈലന്‍സര്‍ ഊരി മാറ്റിയ കേരള പൊലീസിന്റെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശബ്ദത്തില്‍ കുതിക്കാമെന്നത് വ്യാമോഹം; ബുള്ളറ്റ് വേട്ട കര്‍ശനമാക്കി പൊലീസ്‌

റോയല്‍ എന്‍ഫീല്‍ഡുകളുടെ ഘനഗാംഭീര്യതയാര്‍ന്ന ശബ്ദം മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് ഹരമാണെന്നിരിക്കെ, കസ്റ്റം എക്‌സ്‌ഹോസ്റ്റ് ഉപയോഗിച്ച് ശബ്ദം വര്‍ധിപ്പിക്കുന്ന നടപടി ജനദ്രോഹമാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

Image Source: Rushlane

English summary
Police Took Action Against Royal Enfield Owners With Loud Exhausts. Read in Malayalam.
Story first published: Tuesday, October 31, 2017, 14:25 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark