റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും; വില വര്‍ധനവ് ബിഎസ് IV നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന്

Written By: Dijo

ഇനി മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ചെലവ് ഏറും. 2017 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ വിപണിയില്‍ എത്താവൂ എന്ന കര്‍ശന നിയമത്തിന്റെ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നടപടി.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മോഡലുകളെ അപ്‌ഡേറ്റ് ചെയ്ത റോയല്‍ എന്‍ഫീല്‍ഡ്, ഔദ്യോഗിക പ്രസ്താവന വരും ദിവസങ്ങളില്‍ പുറത്തിറക്കും.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

ഏപ്രില്‍ മുതല്‍ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന മോഡലുകളെയാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുകയെന്ന് രാജ്യാത്തെ വിവിധ ഭാഗങ്ങളിലുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ ബുക്കിംഗ് ഡീലര്‍മാര്‍ ഇതിനകം അരംഭിച്ച് കഴിഞ്ഞു. ബിഎസ് IV നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മുഴവന്‍ ശ്രേണിയിലെ മോഡലുകള്‍ക്കും 4000 രൂപയോളമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

നേരത്തെ മിലാനില്‍ വെച്ച് നടന്ന EICMA മോട്ടേര്‍ സൈക്കിള്‍ ഷോയില്‍, യൂറോ 4 നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് യൂറോപ്യന്‍ വിപണിയിലേക്കായി അവതരിപ്പിച്ചിരുന്നു.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

റിയര്‍ ഡിസ്‌ക് ബ്രേക്ക്, ആന്റി-ലോക്ക് ബ്രേക്ക്‌സ്, ഫ്യൂവല്‍ ഇന്‍ഞ്ചക്ഷന്‍ എന്നിവയാണ് യൂറോ 4 നിര്‍ദ്ദശങ്ങളുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ മാറ്റം വരുത്തിയത്.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

ഇന്ത്യയില്‍, ബിഎസ് IV നിര്‍ദ്ദേശങ്ങളുടെ ഭാഗമായി എഞ്ചിനിലാണ് റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒപ്പം, ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ (AHO) എന്ന ഫീച്ചറും എന്‍ഫീല്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ ലഭ്യമാകും.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

നിലവില്‍ ഇലക്ട്ര, ബുള്ളറ്റ്, ക്ലാസിക് ശ്രേണികള്‍ ഫ്രണ്ട് ഡിസ്‌ക്, റിയര്‍ ഡ്രം ബ്രേക്ക് സെറ്റപ്പുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, കോണ്‍ടിനന്റല്‍ ജിടി, ഹിമാലയന്‍ മോഡലുകളില്‍ മാത്രമാണ് ഇരു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

ബിഎസ് IV മായി ബന്ധപ്പെട്ട് എഞ്ചിനില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കാനിരിക്കുന്നതേയുള്ളു. പുത്തന്‍ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് നിര ആരംഭിക്കുന്നത് 1.27 ലക്ഷം രൂപയിലാണ്. ശ്രേണിയില്‍ ഉയര്‍ന്ന മോഡലായ കോണ്‍ടിനന്റല്‍ ജിടിക്ക് ഇനി വില വരിക 2.05 ലക്ഷം രൂപയാകും (ദില്ലി എക്‌സ് ഷോറൂം വില).

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിപണിയില്‍ സ്ഥരിതയാര്‍ന്ന പ്രകടനമാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ കാഴ്ച വെക്കുന്നത്. രാജ്യത്തെ ടു-വീലര്‍ വിപണിയില്‍ ഉപഭോക്താക്കളുടെ പ്രിയ ബ്രാന്‍ഡും റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ്.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

ഇക്കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ നേടിയ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പുത്തന്‍ സെഗ്മന്റുകളിലേക്ക് കമ്പനി കടക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനുത്തമ ഉദ്ദാഹരണമാണ് റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള പുതിയ ഹിമാലയന്‍.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

750 സിസി ട്വിന്‍ സിലിണ്ടറോട് കൂടിയ മിഡില്‍ വെയറ്റ് മോട്ടോര്‍ സൈക്കിളാണ് ഇനി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ മിഡില്‍ വെയ്റ്റ് സെഗ്മന്റില്‍ ചുവട് ഉറപ്പിക്കാനുള്ള തങ്ങളുടെ നീക്കത്തെ പരസ്യമായി തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് മുറുകെ പിടിക്കുന്നതും.

റോയല്‍ എന്‍ഫീല്‍ഡിന് ഇനി ചെലവേറും

എന്തായാലും റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുമുള്ള പുത്തന്‍ മോഡലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധാകരും വിപണിയും.

English summary
Dealers are already accepting bookings for the new models and the complete range has seen a price hike of ₹ 4000.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark