ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

Written By:

2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വെസ്പ ഇലട്രിക്കയെ പിയാജിയോ മറയ്ക്ക് പുറത്ത് അവതരിപ്പിച്ചു. 2016 ല്‍ കോണ്‍സെപ്റ്റ് മോഡലായി കമ്പനി കാഴ്ചവെച്ച ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രെഡക്ഷന്‍ പതിപ്പാണ് വെസ്പ ഇലട്രിക്ക.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

5.2 bhp കരുത്ത് പരമാവധി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വെസ്പ ഇലട്രിക്കയില്‍ ഒരുങ്ങുന്നത്. തുടര്‍ച്ചയായി 2.6 bhp കരുത്തേകാന്‍ പിയാജിയോയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

സമകാലിക 50 സിസി സ്‌കൂട്ടറുകളെക്കാള്‍ മികവേറിയ പ്രകടനം വെസ്പ ഇലട്രിക്ക കാഴ്ചവെക്കുമെന്നാണ് പിയാജിയോയുടെ വാദം. ഇക്കോ, പവര്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ പിയാജിയോ ലഭ്യമാക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

സുഗമമായ റൈഡിംഗാണ് ഇക്കോ മോഡ് കാഴ്ചവെക്കുന്നതെങ്കില്‍, ത്രോട്ടിലിന് മേലുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് പവര്‍ മോഡ് നല്‍കുക. ഇക്കോ മോഡില്‍ മണിക്കൂറില്‍ 30 കിലോമീറ്ററായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേഗത പിയാജിയോ പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

റിവേഴ്‌സ് മോഡാണ് വെസ്പ ഇലട്രിക്കയുടെ മറ്റൊരു പ്രധാന വിശേഷം.

Trending On DirveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

Recommended Video - Watch Now!
[Malayalam] TVS Jupiter Classic Launched In India - DriveSpark
ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

കേലവം നാല് മണിക്കൂറുകള്‍ കൊണ്ട് തന്നെ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ലിഥിയം-അയോണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത്.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

ഒപ്പം റീജനറേറ്റീവ് ബ്രേക്കിംഗും (ബ്രേക്കിംഗില്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യപ്പെടും) സ്‌കൂട്ടറിന്റെ ഫീച്ചറാണ്. സ്റ്റാന്‍ഡേര്‍ഡ്, എക്‌സ് എന്നീ രണ്ട് വേരിയന്റുകളിലായാണ് ഇലട്രിക്ക വിപണിയില്‍ എത്തുക.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

100 കിലോമീറ്ററാണ് വെസ്പ ഇലക്ട്രിക്കയുടെ ദൂരപരിധി. അതേസമയം ടോപ് വേരിയന്റ് ഇലട്രിക്ക എക്‌സിന്റെ ദൂരപരിധി 200 കിലോമീറ്ററായാണ് പിയാജിയോ നിജപ്പെടുത്തിയിട്ടുള്ളത്.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

പെട്രോള്‍ കരുത്തിലുള്ള ജനറേറ്ററിന്റെ പിന്തുണയിലാണ് 200 കിലോമീറ്റര്‍ ദൂരപരിധി ഇലട്രിക്ക എക്‌സ് നല്‍കുക. അതിനാല്‍ ഇലട്രിക്ക എക്‌സില്‍ ഫ്യൂവല്‍ ടാങ്കും ഒരുങ്ങുന്നുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

ഇലട്രിക്ക എക്‌സില്‍ ബാറ്ററി നില താഴുന്നതിന് അനുസരിച്ച് ജനറേറ്റര്‍ താനെ പ്രവര്‍ത്തിക്കും.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഡിസ്‌പ്ലേ, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, യുഎസ്ബി സോക്കറ്റ്, 12 ഇഞ്ച് ഫ്രണ്ട് വീല്‍, 11 ഇഞ്ച് റിയര്‍ വീല്‍ എന്നിവയാണ് വെസ്പ ഇലട്രിക്കയുടെ മറ്റ് വിശേഷങ്ങള്‍.

ഇലക്ട്രിക് സ്‌കൂട്ടറുമായി പിയാജിയോ; ഇതാണ് പുതിയ 'വെസ്പ ഇലട്രിക്ക'

2018 മാര്‍ച്ച് മാസത്തോടെ വെസ്പ ഇലട്രിക്കയെ രാജ്യാന്തര വിപണികളില്‍ പിയാജിയോ അണിനിരത്തും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #eicma #vespa #വെസ്പ
English summary
EICMA 2017: Vespa Elettrica Revealed. Read in Malayalam.
Story first published: Wednesday, November 8, 2017, 19:38 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark