മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150; ബൈക്കിന്റെ ചിത്രം പുറത്ത്

Written By:

ബജാജ് പള്‍സര്‍ 150 വിപണിയില്‍ എത്തിയിട്ട് 17 വര്‍ഷം. 150 സിസി ശ്രേണിയില്‍ അന്നും ഇന്നും തിളങ്ങി നില്‍ക്കുകയാണ് ബജാജ് പള്‍സര്‍. ഇക്കാലയളവില്‍ പള്‍സര്‍ 150 യ്ക്ക് തുടരെ പുതുമ സമര്‍പ്പിക്കുന്നതില്‍ ബജാജ് ഇതുവരെ വീഴ്ച വരുത്തിയിട്ടില്ല.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

നിലവില്‍ നാലാം തലമുറ പള്‍സര്‍ 150 യാണ് വിപണിയില്‍. വന്നതാകട്ടെ 2010 ലും. പുതിയ താരോദയങ്ങളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ 150 യ്ക്ക് മാറ്റത്തിനുള്ള സമയമായി. ഇതു തിരിച്ചറിഞ്ഞാണ് പുതിയ 2018 ബജാജ് പള്‍സര്‍ 150 യെ കമ്പനി ഒരുക്കി നിര്‍ത്തിയിട്ടുള്ളത്.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

പുതിയ പള്‍സര്‍ 150 ഉടന്‍ തന്നെ വിപണിയില്‍ എത്തും. പുറത്തു വന്ന പുതിയ പള്‍സറിന്റെ ചിത്രമാണ് ബജാജിന്റെ നീക്കം വെളിപ്പെടുത്തിയത്. ഡിസൈനില്‍ പഴയ മോഡലും പുതിയ മോഡലും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

എന്നാല്‍ പുതിയ പള്‍സറിന്റെ ഗ്രാഫിക്‌സില്‍ ബജാജ് പുതുമ കൊണ്ടുവന്നിട്ടുണ്ട്. ഇക്കുറി സ്പ്ലിറ്റ് സീറ്റുകളും സ്പ്ലിറ്റ് ഗ്രാബ് റെയിലുകളുമാണ് ബൈക്കിന്. പള്‍സര്‍ 180 യില്‍ നിന്നും നേരെ പകര്‍ത്തിയതാണ് ഇവ.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

പള്‍സര്‍ 180 യില്‍ കടമെടുത്ത എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും പുതിയ പള്‍സര്‍ 150 യില്‍ ശ്രദ്ധയാകര്‍ഷിക്കും. ബ്രഷ്ഡ് മെറ്റല്‍ ഹീറ്റ് ഷീല്‍ഡും പുതിയ പള്‍സറിലുണ്ട്.

Recommended Video - Watch Now!
Auto Expo 2018: Hero Xtreme 200R Walkaround, Details, Specifications - DriveSpark
മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

ഇതു കൂടാതെ ഫൂട്ട്‌പെഗുകളും, പെഡലുകളും നിലവിലുള്ള മോഡലില്‍ നിന്നും വ്യത്യസ്തമാണ്. വീതിയേറിയ ഫോര്‍ക്കും ബൈക്കിന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് മുന്നില്‍. അതേസമയം പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ തന്നെയാണ് തുടരുന്നത്. ഇത്തവണ പള്‍സര്‍ 150 യ്ക്ക് റിയര്‍ ഡിസ്‌ക് ബ്രേക്ക് ലഭിക്കുമെന്നതാണ് പ്രധാന വിശേഷം.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

എന്നാല്‍ എബിഎസ് ഫീച്ചര്‍ പള്‍സര്‍ 150 യില്‍ പ്രതീക്ഷിക്കേണ്ടതില്ല. 17 ഇഞ്ച് അലോയ് വീലുകളാണെങ്കിലും ടയറുകള്‍ വീതിയേറിയതാണ്.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

എഞ്ചിനില്‍ വലിയ മാറ്റങ്ങളില്ല. 149 സിസി സിംഗിള്‍ സിലിണ്ടര്‍ രണ്ടു വാല്‍വ് ട്വിന്‍ സ്പാര്‍ക്ക് എഞ്ചിനാണ് 2018 ബജാജ് പള്‍സര്‍ 150 യ്ക്കും. എഞ്ചിന് പരമാവധി 13.8 bhp കരുത്തും 13.4 Nm torque ഉം സൃഷ്ടിക്കാനാവും.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍. നിലവില്‍ 73,626 രൂപയാണ് പള്‍സര്‍ 150 യുടെ എക്‌സ്‌ഷോറൂം വില. പുതിയ പതിപ്പിന് രണ്ടായിരം രൂപ വരെ വിലവര്‍ധനവ് പ്രതീക്ഷിക്കാം.

മാറ്റങ്ങളോടെ പുതിയ ബജാജ് പള്‍സര്‍ 150 വരുന്നു; ബൈക്കിന്റെ ചിത്രം പുറത്ത്

ഹോണ്ട സിബി യുണിക്കോണ്‍ 150, ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ്, അപാച്ചെ RTR 160 4V എന്നിവരാണ് വിപണിയില്‍ പള്‍സര്‍ 150 യുടെ പ്രധാന എതിരാളികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ - കാറിന് ഏതാണ് നല്ലത്?

02.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

03.ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

04.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

05.ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

Spy Image Source: CarAndBike

കൂടുതല്‍... #spy pics #bajaj
English summary
Bajaj Pulsar 150 For 2018 Spied. Read in Malayalam.
Story first published: Saturday, March 24, 2018, 10:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark