ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

പുതിയ 650 സിസി ബുള്ളറ്റുകള്‍ ഇന്ത്യയില്‍ എപ്പോ വരും? ആരാധകരുടെ ചോദ്യം ശക്തമാകുന്നതിനിടെയാണ് ചെന്നൈയില്‍ നിന്നും പുതിയ ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിനെ ക്യാമറ പിടികൂടിയത്.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

യാതൊരു മറയും കൂടാതെ പൊതു നിരത്തില്‍ പ്രത്യക്ഷപ്പെട്ട ഇന്റര്‍സെപ്റ്റര്‍ 650 പുതിയ റോയല്‍ എന്‍ഫീല്‍ഡ് ട്വിന്‍ സഹോദരങ്ങളുടെ വരവ് ഉടനുണ്ടാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ്.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

1960 കളെ അനുസ്മരിപ്പിക്കുന്ന രൂപഭാവത്തിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യുടെ ഒരുക്കം. ഏഴ് ഇഞ്ച് ഹെഡ്‌ലൈറ്റും ട്വിന്‍ ക്ലോക്കും പുതിയ ഇന്റര്‍സെപ്റ്റര്‍ 650 യുടെ റെട്രോ ഡിസൈന്‍ ഭാഷയോട് അങ്ങേയറ്റം നീതിപുലര്‍ത്തുന്നുണ്ട്.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

ക്ലാസിക് ബാഡ്‌ജോടെയുള്ള ഇടുങ്ങിയ ടിയര്‍ഡ്രോപ് ടാങ്കും മോണ്‍സ-സ്‌റ്റൈല്‍ ഫ്യൂവല്‍ ക്യാപും പുതിയ മോട്ടോര്‍സൈക്കിളില്‍ എടുത്തുപറയാവുന്ന മറ്റു വിശേഷങ്ങളാണ്.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

റിയര്‍ ലൂപോട് കൂടിയ ഡ്യൂവല്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യുടെ വരവ്. പില്യണ്‍ ഗ്രാബ് റെയിലിനും, ഇടത് സാരി ഗാര്‍ഡിനുമൊപ്പമാണ് പുതിയ ഇന്റര്‍സെപ്റ്റര്‍ 650 യെ ക്യാമറ പകര്‍ത്തിയത്.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്‌പെക്ടര്‍ എന്നീ മൂന്ന് നിറഭേദങ്ങളാണ് ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കുക. 2018 ഏപ്രില്‍ മാസം മുതല്‍ ഇന്റര്‍സെപ്റ്റര്‍ 650 യുടെയും കോണ്‍ടിനന്റല്‍ ജിടി 650 യുടെയും ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കും.

Trending On DriveSpark Malyalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

മൂന്ന് മുതല്‍ മൂന്നര ലക്ഷം രൂപ വരെയുള്ള വിലനിലവാരത്തിലാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ കടന്നെത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മിനിമല്‍ സ്റ്റൈലിംഗ് നേടിയ ക്ലാസിക് ബ്രിട്ടീഷ് കഫെ റേസറാണ് കോണ്‍ടിനന്റല്‍ ജിടി 650.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

നീളമേറിയ ഫ്യൂവല്‍ ടാങ്ക്, ലോ ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍ കൗള്‍ സീറ്റ് എന്നിവയാണ് കോണ്‍ടിനന്റല്‍ ജിടി 650 യുടെ പ്രധാന ഡിസൈന്‍ ഫീച്ചറുകള്‍. പുതിയ 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും അണിനിരക്കുക.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

46.3 bhp കരുത്തും 52 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സിനെ റോയല്‍ എന്‍ഫീല്‍ഡ് നല്‍കും. ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ ഘനഗാംഭീര്യതയോട് കൂടിയ ശബ്ദമാകും മോട്ടോര്‍സൈക്കിളുകള്‍ക്ക് ലഭിക്കുക.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

സ്ലിപ്പര്‍ ക്ലച്ച്, എബിഎസ് എന്നിവ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കും. അടുത്തിടെ വിപണിയില്‍ അവതരിച്ച കവാസാക്കി വുള്‍ക്കാന്‍ എസാണ് ഇന്ത്യന്‍ വരവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 യുടെ പ്രധാന എതിരാളി.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; കൂടുതൽ ചിത്രങ്ങൾ പുറത്ത്!

5.44 ലക്ഷം രൂപ മുതലാണ് കവസാക്കി വുള്‍ക്കാന്‍ എസിന്റെ വില ആരംഭിക്കുന്നത്. ഹ്യോങ്‌സാങ് GV650 അക്യൂല പ്രോ, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 മോഡലുകളോടും ഇന്റര്‍സെപ്റ്റര്‍ 650 കൊമ്പുകോര്‍ക്കും.

Spy Image Source: Rushlane

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Royal Enfield Interceptor 650cc Spied In Chennai. Read in Malayalam.
Story first published: Saturday, January 27, 2018, 12:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark