തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

Written By:

റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍ക്ക് മുംബൈ ആസ്ഥാനമായ ജെഡായി കസ്റ്റംസ് ഏറെ പ്രശസ്തമാണ്. ജെഡായി നിരയില്‍ അണിനിരന്ന RE ബോബറും, അര്‍ജുനയും റോയല്‍ എന്‍ഫീല്‍ഡുകളുടെ വിസ്മയിപ്പിക്കുന്ന പരിവേഷങ്ങളാണെന്ന് ബൈക്ക് പ്രേമികള്‍ ഒന്നടങ്കം സമ്മതിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

ഇപ്പോള്‍ ഇവര്‍ പുറത്തിറക്കിയ സ്റ്റെല്ലാറാണ് ബുള്ളറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തണ്ടര്‍ബേര്‍ഡ് 350 യിലുള്ള ജെഡായി കസ്റ്റംസിന്റെ പുത്തന്‍ കരവിരുതാണ് 'സ്റ്റെല്ലാര്‍'.

തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

മാറ്റ് ബ്ലാക് സ്‌കീമിലുള്ള തണ്ടര്‍ബേര്‍ഡിനെ പാടെ പൊളിച്ചെഴുതിയാണ് സ്റ്റെല്ലാറിന്റെ പിറവി. എന്തായാലും കാഴ്ചയില്‍ തിളങ്ങി നില്‍ക്കുന്ന സ്റ്റെല്ലാര്‍ ആൾക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന കാര്യം ഉറപ്പ്.

തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

കസ്റ്റം സ്‌ട്രൈപുകളോടെയുള്ള സില്‍വര്‍ കളര്‍സ്‌കീമാണ് ജെഡായി കസ്റ്റംസ് ഒരുക്കിയ സ്റ്റെല്ലാറിന്റെ പ്രധാന ആകര്‍ഷണം. എന്‍ഫീല്‍ഡിന്റെ പ്രസിദ്ധമായ 'മെയ്ഡ് ലൈക് എ ഗണ്‍' (Made Like A Gun) ലോഗോയും സ്റ്റെല്ലാറിന്റെ ഫ്യൂവല്‍ ടാങ്കില്‍ പതിഞ്ഞിട്ടുണ്ട്.

Recommended Video - Watch Now!
Shocking Car Accident That Happened In Karunagappally, Kerala
തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

കസ്റ്റം ഹാന്‍ഡില്‍ ബാറിന്റെ പശ്ചാത്തലത്തില്‍ ഒരല്‍പം വേറിട്ട റൈഡിംഗ് പൊസിഷനാണ് കസ്റ്റം മോട്ടോര്‍സൈക്കിളില്‍ റൈഡര്‍ക്ക് ലഭിക്കുക. സ്‌റ്റെല്ലാറിന്റെ സൈഡ്-ബോക്‌സിലാണ് ഇത്തവണ ജെഡായി ബ്രാന്‍ഡിംഗ് ദൃശ്യമാകുന്നത്.

തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

ഓറഞ്ച് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പ് മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

Trending On DriveSpark Malayalam:

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

ഹെഡ്‌ലാമ്പിന് തൊട്ടുമേലെയായി സാന്നിധ്യമറിയിക്കുന്ന സിംഗിള്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും എല്‍ഇഡി ലൈറ്റും സ്‌റ്റെല്ലാറിന്റെ ക്രൂയിസര്‍ പരിവേഷത്തിന് വേറിട്ട ശൈലി സമ്മാനിക്കുന്നു.

തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

ബ്ലാക് ബെസലിന്റെയും ബ്ലാക് ഗ്രില്ലിന്റെയും പിന്തുണയോടെയാണ് ടെയില്‍ ലാമ്പ് ഒരുങ്ങിയിരിക്കുന്നത്. എഞ്ചിനില്‍ മാറ്റങ്ങളില്ലെങ്കിലും എഞ്ചിന്‍ ഭാഗങ്ങള്‍ക്ക് കാര്യമായ ക്രോം ഫിനിഷ് ലഭിച്ചിട്ടുണ്ട്.

തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

എക്‌സ്‌ഹോസ്റ്റ് ഹെഡറില്‍ നിന്നും ആഫ്റ്റര്‍മാര്‍ക്കറ്റ് സ്ലാഷ്-കട്ട് എക്‌സ്‌ഹോസ്റ്റിലേക്ക് എത്തി നില്‍ക്കുന്ന തെര്‍മല്‍ റാപ്പും സ്റ്റെലാറിന്റെ ഡിസൈന്‍ സവിശേഷതയാണ്.

Trending On DriveSpark Malayalam:

റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടൊരു ഇന്ത്യന്‍ സ്‌കൗട്ട്; ഇത് വേറിട്ടൊരു ബുള്ളറ്റ് കരവിരുത്

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് തണ്ടര്‍ബേര്‍ഡ് 350 യുടെ എഞ്ചിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നത്. സസ്‌പെന്‍ഷനിലും കാര്യമായ മാറ്റങ്ങളില്ല.

തണ്ടര്‍ബേര്‍ഡ് 350 യില്‍ കരവിരുത് തീര്‍ത്ത് ജെഡായി കസ്റ്റംസ്; ശ്രദ്ധ പിടിച്ചുപറ്റി സ്റ്റെല്ലാര്‍

സ്റ്റെല്ലാറില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് മുന്നിലും, ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും സസ്‌പെന്‍ഷന്‍ കര്‍ത്തവ്യം നിര്‍ഹവിക്കുന്നുണ്ട്. റാല്‍ക്കോ സ്പീഡ് ബ്ലാസ്റ്റര്‍ ട്യൂബ് ലെസ് ടയറുകളില്‍ ഒരുങ്ങിയതാണ് ഡ്യൂവല്‍-ടോണ്‍ അലോയ് വീലുകള്‍.

English summary
Royal Enfield Thunderbird 350 ‘Stellar’ by JEDI Customs. Read in Malayalam.
Story first published: Monday, January 1, 2018, 16:29 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark