കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

2017 മിലാൻ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച പുതിയ കെടിഎം ഡ്യൂക്ക് 790 മുംബൈയിലെ അംഗീകൃത ഡീലർഷിപ്പിൽ എത്തിത്തുടങ്ങി. ബൈക്കിന്റെ ബുക്കിംഗ് കമ്പനി ഉടൻ സ്വീകരിച്ചു തുടങ്ങും.

കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

790 മോഡലിന്റെ 100 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വിൽപ്പനക്കെത്തുക.സാരി ഗാർഡിന്റെ സാന്നിധ്യമാണ് ഇന്ത്യൻ പതിപ്പ് ഡ്യൂക്ക് 790 നെ വ്യത്യസ്തമാക്കുന്ന ഘടകം. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന എല്ലാ മോട്ടോർസൈക്കിളുകൾക്കും നിർബന്ധിത ആക്‌സസ്സറിയാണ് സാരി ഗാർഡ്.

കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

മിഡിൽ വെയ്റ്റ്, സ്പോർട്ട് നേക്കഡ് വിഭാഗത്തിലെത്തുന്ന കെടിഎം ഡ്യൂക്ക് 790 ക്ക് ഏകദേശം 8.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. ഭാരം കുറഞ്ഞ ചേസിസാണ് ബൈക്കിന് കമ്പനി നൽകിയിരിക്കുന്നത്.

കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

എൽഇഡി ലൈറ്റിംഗ്, ഹൈ മൗണ്ടഡ് സൈഡ് എക്‌സ്‌ഹോസ്റ്റ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻകമിംഗ് കോളുകളും മെസേജുകളും സ്വിച്ച്ഗിയർ വഴി വാഗ്ദാനം ചെയ്യുന്നു. ട്രാക്ക് മോഡ്, മോട്ടോർസൈക്കിൾ ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റുകൾ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, സൂപ്പർമോട്ടോ മോഡ് എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകൾ 790 യിൽ കെടിഎം അണിനിരത്തുന്നു.

കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

കൂടാതെ കോർണറിംഗ് എ‌ബി‌എസ്, റൈഡ് ബൈ വയർ ത്രോട്ടിൽ, സ്പോർട്ട്, സ്ട്രീറ്റ്, റെയിൻ, ട്രാക്ക് എന്നീ നാല് റൈഡിംഗ് മോഡുകളും ബൈക്കിലുണ്ട്. ബിഎസ് IV കംപ്ലയിന്റ് എഞ്ചിനാണ് 790-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

799 സിസി, പാരലൽ ട്വിൻ ലിക്വിഡ് കൂൾഡ് LC8c എഞ്ചിനിൽ 102.5 bhp പവറും 87 Nm torque ഉം ഉത്പാദിപ്പിക്കും വാഹനം. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച എഞ്ചിൻ ഒരു സ്ലിപ്പർ ക്ലച്ചും വാഗ്ദാനം ചെയ്യുന്നു.

Most Read: യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

മുൻഭാഗത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കും പിന്നിൽ ക്രമീകരിക്കാവുന്ന WP മോണോ ഷോക്കുമാണ് ബൈക്കിൽ കെടിഎം നൽകുന്നത്. കൂടാതെ മുന്നിൽ ഡ്യുവൽ 300 mm ഡിസ്ക്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക്ക് ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: കെടിഎം അഡ്വഞ്ചർ 250 അടുത്ത വർഷം വിപണിയിലെത്തും

കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള കെടിഎം കളർ സ്കീമുകളിൽ ബൈക്ക് അവതരിപ്പിക്കും. 790 ഡ്യൂക്കിന്റെ CKD പതിപ്പുകൾ പിന്നീടുള്ള തീയതിയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. കവാസാക്കി Z 900, സുസുക്കി GSX-S750 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ കെടിഎം 790 ഡ്യൂക്കിന് വില കൂടുതലായിരിക്കും. എന്നാൽ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS നെയും ഡ്യുക്കാട്ടി മോൺസ്റ്റർ 821 നെയും അപേക്ഷിച്ച് വില മോഡലുമായിരിക്കുമിത്.

Most Read: പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

കെടിഎം ഡ്യൂക്ക് 790 മുംബൈ ഡീലർഷിപ്പിൽ എത്തിത്തുടങ്ങി

2017 ൽ പ്രദർശിപ്പിച്ചെങ്കിലും ബൈക്കിനെ വിപണിയിൽ അവതരിപ്പിക്കാൻ ഓട്ടോമോട്ടീവ് റിസർച്ച് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ (ARAI) നിന്ന് അനുമതി ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു കമ്പനി. വാഹനത്തെ അവതരിപ്പിക്കാൻ വളരെയധികം കാലതാമസം എടുത്തതിന്റെ പ്രധാന കാരണമായിരുന്നു ഇത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
ktm duke 790 arrives at Mumbai dealership. Read more Malayalam
Story first published: Tuesday, September 3, 2019, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X