ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 എത്തുന്നു

ഇന്ത്യൻ വിപണിയിലെ എംവി അഗസ്റ്റയുടെ F3 800 മോഡലിന് നിരവധി പരിഷ്ക്കാരങ്ങൾ നൽകാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ. ഇത് അടുത്ത വർഷം തുടക്കത്തിൽ വിൽ‌പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 ഇന്ത്യയിലേക്ക് എത്തുന്നു

2021 എംവി അഗസ്റ്റ F3 800 സൂപ്പർ ബൈക്കിന്റെ അവതരണം കമ്പനിയുടെ സിഇഒ തിമൂർ സർദാരോവാണ് ഇക്കാര്യം ഒരു വീഡിയോയിലൂടെ സ്ഥിരീകരിച്ചത്. അടുത്ത വർഷം തുടക്കത്തിൽ പുതിയ മോഡിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 ഇന്ത്യയിലേക്ക് എത്തുന്നു

ഇന്ത്യൻ വിപണിയിൽ കുറച്ചുകാലമായി പ്രചാരത്തിലുള്ള പ്രീമിയം സൂപ്പർ ബൈക്ക് ബ്രാൻഡാണ് എംവി അഗസ്റ്റ. അതുപോലെതന്നെ കമ്പനിയുടെ നിരയിൽ നിന്നും ദീർഘകാലമായി വിൽപ്പനയ്ക്ക് എത്തുന്ന മോഡലുമാണ് F3 800. രാജ്യത്തെ ഏറ്റവും മികച്ച സൂപ്പർസ്‌പോർട്ട് മോഡലുകളിൽ ഒന്നാണ് അഗസ്റ്റയുടെ ഈ മോഡലെന്ന് നിസംശയം പറയാം.

MOST READ: സൂപ്പർലെഗെര V4 -ന്റെ ഉത്പാദനം ആരംഭിച്ച് ഡ്യുക്കാട്ടി

ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 ഇന്ത്യയിലേക്ക് എത്തുന്നു

എന്നിരുന്നാലും F3 800-ന്റെ ആഭ്യന്തര വിപണികളിലെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പ്രധാന പുനർനിർമ്മാണം ആവശ്യമാണ്. അതിനായാണ് കമ്പനി മോട്ടോർ‌സൈക്കിളിൽ‌ കാര്യമായ നവീകരണങ്ങൾ ഉൾപ്പെടുത്താൻ തയാറാകുന്നത്.‌

ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 ഇന്ത്യയിലേക്ക് എത്തുന്നു

2021 മോഡലിൽ കാര്യമായ പരിഷ്ക്കരണങ്ങൾ ഉണ്ടാവുമെങ്കിലും മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപഘടന മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംവി അഗസ്റ്റ F3 800 നിരവധി ആധുനിക സവിശേഷതകളും ഉപകരണങ്ങളും നിരവധി ഇലക്ട്രോണിക്സുകളും അവതരിപ്പിക്കും എന്നതിൽ സംശയമൊന്നുമില്ല.

MOST READ: ഹൈപ്പർ‌മോട്ടാർഡ് 950 RVE വേരിയന്റ് അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 ഇന്ത്യയിലേക്ക് എത്തുന്നു

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ‌ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഫുൾ-കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളാണ് 2021 എംവി അഗസ്റ്റയുടെ സൂപ്പർസ്‌പോർട്ട് ബൈക്കിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചില സ്റ്റാൻഡേർഡ് സവിശേഷതകൾ.

ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 ഇന്ത്യയിലേക്ക് എത്തുന്നു

നവീകരിച്ച മോട്ടോർസൈക്കിളിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടും. ഇതിൽ IMU, സ്വിച്ചുചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, ഒന്നിലധികം റൈഡിംഗ് മോഡുകൾ, ഒരുപക്ഷേ ടു-വേ ക്വിക്ക് ഷിഫ്റ്റർ തുങ്ങിയവും പ്രധാന ആകർഷണങ്ങൾ ആയിരിക്കും.

MOST READ:രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 ഇന്ത്യയിലേക്ക് എത്തുന്നു

798 സിസി ത്രീ സിലിണ്ടർ എഞ്ചിനാണ് നിലവിലെ എംവി അഗസ്റ്റ F3 800-ന് കരുത്തേകുന്നത്. ഇത് 13,000 rpm-ൽ 150 bhp പവറും 10,500 rpm-ൽ 88 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്

ഡ്യുക്കാട്ടി 959 പാനിഗാലെയ്ക്ക് വെല്ലുവിളിയുമായി 2021 എംവി അഗസ്റ്റ F3 800 ഇന്ത്യയിലേക്ക് എത്തുന്നു

മോട്ടോർസൈക്കിളിന്റെ 2021 പതിപ്പും ഇതേ യൂണിറ്റ് മുന്നോട്ടു കൊണ്ടുപോകും. എന്നിരുന്നാലും രാജ്യത്തെ ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വളരെയധികം പുനർനിർമ്മിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #എംവി അഗസ്റ്റ #mv agusta
English summary
2021 MV Agusta F3 800 India Launch Timeline Confirmed. Read in Malayalam
Story first published: Wednesday, June 24, 2020, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X