Just In
- just now
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 23 min ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 1 hr ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 2 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- News
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
- Sports
ടോസിനെടുത്ത നാണയവുമായി 'മുങ്ങാന്‍' ശ്രമം; സഞ്ജുവിന്റെ 'ചെവിക്ക് പിടിച്ച്' മാച്ച് റഫറി
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Movies
ഫിറോസും സജ്നയും 13ാം സ്ഥാനത്ത്, ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത് രമ്യ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നവംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ
നവംബർ മാസത്തെ ഇരുചക്ര വാഹന വിൽപ്പന കണക്കുകൾ പുറത്ത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനം ഇത്തവണയും ഹീറോ സ്പ്ലെൻഡർ തന്നെയാണ്.

2020 നവംബർ മാസത്തിൽ 2,48 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി ഇരുചക്ര വാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയത് ഹീറോ സ്പ്ലെൻഡറാണ്.

എന്നിരുന്നാലും ഒക്ടോബർ മുതൽ കമ്യൂട്ടർ മോട്ടോർസൈക്കിളിന്റെ പ്രതിമാസ വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. സ്പ്ലെൻഡറിന്റെ 3.15 ലക്ഷം യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത്.

പട്ടികയിൽ രണ്ടാം സ്ഥാനം ഹോണ്ട ആക്ടിവ സ്കൂട്ടറിന്റേതാണ്. ഇത് 2.25 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് നവംബറിൽ രജിസ്റ്റർ ചെയ്തത്. ഒക്ടോബർ മുതൽ ആക്ടിവയുടെ വിൽപ്പന 2.40 ലക്ഷം യൂണിറ്റായി ഉയർന്നെങ്കിലും ഇത് വീണ്ടും പ്രതിമാസ വിൽപ്പനയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്.

പട്ടികയിൽ മൂന്നാമത് ഹീറോയുടെ തന്നെ മറ്റൊരു കമ്യൂട്ടർ മോട്ടോർസൈക്കിളായ HF ഡീലക്‌സാണ്. നിരവധി മാസങ്ങളായി രാജ്യത്ത് ഏറ്റവും ഉയർന്ന വിൽപ്പന നേടുന്ന മോഡലായി മൂന്നാംസ്ഥാനത്ത് തുടരാൻ ബൈക്കിന് സാധിച്ചിട്ടുണ്ട്.
MOST READ: 2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

എന്നിരുന്നാലും പ്രതിമാസ താരതമ്യത്തിൽ മോട്ടോർസൈക്കിളിന്റെ വിൽപ്പന കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ഹീറോ HF ഡീലക്‌സിന്റെ വിൽപ്പന 1,79 ലക്ഷം യൂണിറ്റായിരുന്നു. 2020 ഒക്ടോബറിൽ ഇത് 2.33 ലക്ഷം യൂണിറ്റായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.

ബജാജ് പൾസറും ഹോണ്ട CB ഷൈനും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. ബജാജ് പൾസർ 1.05 ലക്ഷം യൂണിറ്റും 2020 നവംബർ മാസത്തിൽ ഷൈൻ വിൽപ്പന 94,413 യൂണിറ്റ് വിൽപ്പനയുമാണ് നേടിയെടുത്തത്.
MOST READ: ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

പട്ടികയിൽ ആറാമത്തെയും ഏഴാമത്തെയും സ്ഥാനം ടിവിഎസ് മോട്ടോർ കമ്പനിയുടെ XL100, ജുപ്പിറ്റർ മോഡലുകൾ പൂർത്തിയാക്കി. മോപ്പെഡ് കഴിഞ്ഞ മാസം 70,750 യൂണിറ്റ് വിൽപ്പന നേടിയെടുത്തപ്പോൾ സ്കൂട്ടർ മോഡൽ 62,626 യൂണിറ്റ് വിൽപ്പനയുമായി കരുത്ത് തെളിയിച്ചു.

എട്ടാം സ്ഥാനത്ത് ഹീറോ പാഷൻ പ്രീമിയം കമ്യൂട്ടർ ഓഫറാണ്. മോട്ടോർസൈക്കിളിന്റെ 53,700 യൂണിറ്റുകളാണ് കമ്പനി വിൽപ്പന നടത്തിയത്. പട്ടികയിൽ ഒമ്പതാമത് സുസുക്കി ആക്സസ് ആണ്. ഒക്ടോബറിനെ അപേക്ഷിച്ച് ടോപ്പ്-10 പട്ടികയിലേക്ക് ഒരു പുതിയ പ്രവേശകനായി ഈ സ്കൂട്ടർ എത്തിയതാണ് കൗതുകമുണർത്തുന്നത്.

പട്ടികയിലെ അവസാന സ്ഥാനം ബജാജ് പ്ലാറ്റിനയാണ്. ബജാജിൽ നിന്നുള്ള എൻട്രി ലെവൽ ബൈക്ക് 41,572 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു.