100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

ബജാജ് ശ്രേണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മോഡലാണ് പ്ലാറ്റിന. അടുത്തിടെ പ്ലാറ്റിന 100 സിസിയുടെ നിര കമ്പനി വിപുലീകരിച്ചിരുന്നു.

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

ഈ ശ്രേണിയിലേക്ക് ബൈക്കിന്റെ ഡിസക് വകഭേദത്തെകൂടി അവതരിപ്പിച്ചാണ് നിര്‍മ്മാതാക്കള്‍ നിര വിപുലീകരിച്ചിരിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തിയിരുന്നത്.

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

ഇതില്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിനാണ് ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നത്. 60,698 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഈ ഇലക്ട്രിക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് പതിപ്പിന് 55,546 രൂപയും കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 49,261 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: വില വര്‍ധനവിന്റെ ഭാഗമായി ബിഎസ് VI ഡെസ്റ്റിനി 125; പുതുക്കിയ വില ഇങ്ങനെ

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിച്ചു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. ഇപ്പോഴിതാ ഈ മോഡലിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2015-ലാണ് പ്ലാറ്റിനയുടെ ഇലക്ട്രിക് സ്റ്റാര്‍ട്ട് പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

പിന്നീട് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 13 പ്രധാന മാറ്റങ്ങളുമായി ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. നിലവില്‍, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് പ്ലാറ്റിന.

MOST READ: ഡ്യുക്കാട്ടി പ്രേമികളെ പുത്തൻ പാനിഗാലെ V2 ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ എത്തും

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

90 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധക്ഷമത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ 70-80 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കും. ഇതുതന്നെയാണ് ബൈക്കിനെ ഇത്രയും ജനപ്രീയമാക്കുന്നതും.

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 7.77 bhp കരുത്തും 5,500 rpm -ല്‍ 8.3 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: ബിഎസ്-VI X-ബ്ലേഡിനായി അധികം മുടക്കണം, പ്രാരംഭ വില ഇനി 1.06 ലക്ഷം രൂപ

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

90 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗപരിധി. ഹാലോജന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സുഖകരമായ യാത്രയ്ക്ക് സോഫ്റ്റ് സീറ്റുകള്‍ എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

2020 ബജാജ് പ്ലാറ്റിന 100 പതിപ്പിന്റെ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2,003 mm നീളവും 713 mm വീതിയും 1,100 mm ഉയരവും പഴയ പതിപ്പിന് സമാനമായി തുടരുന്നു.

MOST READ: ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

200 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 116 കിലോഗ്രാം ഭാരം ഉണ്ട്. അതേസമയം ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലിന് 117.5 കിലോഗ്രാം ഭാരമാണുള്ളത്. കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS) പ്ലാറ്റിനയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS VI Bajaj Platina 100 Disc Brake Variant Deliveries Start. Read in Malayalam.
Story first published: Tuesday, August 18, 2020, 15:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X