Just In
- 24 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 47 min ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- Movies
മണിക്കുട്ടൻ എന്റെ മനസിൽ നിന്ന് പോകുന്നില്ലടെ, സായിക്ക് മുന്നിൽ മനസ് തുറന്ന് സൂര്യ
- News
ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹീറോയുമായുള്ള പങ്കാളിത്തം; പുതിയ പരസ്യ ക്യാമ്പയിനുമായി ഹാർലി ഡേവിഡ്‌സൺ
ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറാൻ തീരുമാനിച്ച അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി-ഡേവിഡ്‌സൺ രാജ്യത്ത് ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്.

വിസ്കോൺസിൻ ആസ്ഥാനമായുള്ള ബൈക്ക് നിർമാതാക്കളായ മിൽവാക്കിക്ക് ഇന്ത്യയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. തുടർന്നാണ് പിൻമാറ്റത്തിനായി കമ്പനി നീക്കങ്ങൾ തുടങ്ങിയത്.

എന്നാൽ ഉടകളിൽ നിന്നും ഡീലർമാരിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉടലെടുത്തതിനെ തുടർന്ന് ഹാർലി ഹീറോയുമായി സഹകരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള തീരുമാനം കൈക്കൊണ്ടു.
MOST READ: കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ
ഹീറോ മോട്ടോകോർപ്പുമായുള്ള നോൺ ഇക്വിറ്റി പങ്കാളിത്തത്തിന്റെ ഭാഗമായി HD ബാനറിൽ ഹാർലി മോഡലുകൾ വിൽക്കും. അതിന്റെ ഭാഗമായി ഹാർലി-ഡേവിഡ്സൺ ഇന്ത്യ "എച്ച്-ഡി ഇന്ത്യ ഫോറെവർ" എന്നൊരു വീഡിയോ പുറത്തിറക്കി.

വാങ്ങുന്നവർക്കിടയിൽ കെട്ടിച്ചമച്ച സാഹോദര്യത്തിലേക്കും സൗഹൃദത്തിലേക്കുമാണ് വീഡിയോ വിരൽ ചൂണ്ടുന്നത്. 118 വർഷങ്ങൾ പഴക്കമുള്ളതാണ് ഹാർലി-ഡേവിഡ്‌സണിന്റെ പാരമ്പര്യം. 4.69 ലക്ഷം മുതൽ 18.25 ലക്ഷം രൂപ വരെയുള്ള ശ്രേണിയിൽ 10 മോഡലുകളാണ് കമ്പനി നിരയിലുള്ളത്.
MOST READ: പുതിയ 310 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കാനൊരുങ്ങി ടിവിഎസ്

ഏറ്റവും ജനപ്രിയ മോഡലുകൾ ആരംഭിക്കുന്നത് വിലകുറഞ്ഞ സ്ട്രീറ്റ് 750 ൽ നിന്നാണ്. ഈ മോഡലിന് 4.69 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 9.38 ലക്ഷം രൂപയിൽ അയൺ മാൻ, 10.61 ലക്ഷം രൂപയ്ക്ക് 48, ഏറ്റവും വിലയേറിയ ഫാറ്റ് ബോയ് 18.25 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

പുതിയ വിലനിർണയം 2021 ജനുവരി ഒന്നു മുതൽ പ്രഖ്യാപിക്കും. ഹാര്‍ലി ബൈക്കുകളുടെ സർവീസിംഗ്, പാര്‍ട്‌സുകൾ, ആക്സെസറികൾ, റൈഡിംഗ് ഗിയറുകൾ എന്നിവ ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെയാകും ഇനി ലഭിക്കുക.
MOST READ: MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

ഇരു കമ്പനികളും ഇക്കാര്യത്തില്‍ ധാരണയായതായി അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം ഹാർലി-ഡേവിഡ്‌സണിന്റെ ഇന്ത്യയിലെ പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കുന്നു.

അതോടൊപ്പം ഹാർലി ഓണേഴ്‌സ് ഗ്രൂപ്പ് (HOG) പ്രവർത്തനങ്ങളും പുനരാരംഭിക്കുകയാണ് ഹാർലി ലക്ഷ്യമിടുന്നത് എന്നതും ശ്രദ്ധേയമാണ്. അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ റൈഡേഴ്‌സിനെ അറിയിക്കുമെന്നും അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

നിലവിലെ ഹാർലി-ഡേവിഡ്‌സൺ ഡീലർമാർ 2020 ഡിസംബർ 31 വരെ പ്രവർത്തനം തുടരും. തുടർന്നാകും പുതിയ ഡീലർഷിപ്പുകളും സർവീസ് പോയിന്റുകളും ബ്രാൻഡ് പ്രഖ്യാപിക്കുക.

1903 ല്‍ അമേരിക്കയിലെ വിസ്‌കോണ്‍സ് നഗരത്തിലെ മില്‍വാക്കിയില്‍ സ്ഥാപിതമായ ബൈക്ക് നിര്‍മാണ കമ്പനിയാണ് ഹാര്‍ലി. സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച രണ്ട് പ്രധാന അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാൻഡുകളിൽ ഒന്നാണിത്. മറ്റൊന്ന് ഇന്ത്യൻ മോട്ടോർസൈക്കിൾസ് ആയിരുന്നു.