ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് യൂണികോണ്‍. 2020 ഫെബ്രുവരി മാസത്തില്‍ ബൈക്കിന്റെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചു.

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ 93,593 രൂപയായിരുന്നു പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ 955 രൂപയുടെ വില വര്‍ധനവ് നിര്‍മ്മാതാക്കള്‍ ബൈക്കില്‍ വരുത്തിയിരുന്നു.

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

വര്‍ഷാവസാനമായതോടെ മറ്റ് മോഡലുകളെപ്പോലെ യൂണികോണിനും നിര്‍മ്മാതാക്കള്‍ ക്യാഷ്ബാക്ക് ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ചിരിക്കുകയാണ്. 5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് യൂണികോണില്‍ ലഭിക്കുക.

MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഹോണ്ടയുടെ പങ്കാളി ബാങ്കുകളിലൂടെ ഫിനാന്‍സ് സൗകര്യം നേടുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ. ഓണ്‍ലൈനിലും ഇരുചക്ര വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സ്‌കീം പ്രയോജനപ്പെടുത്താം.

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

SP 125, ഹോര്‍നെറ്റ് 2.0, ആക്ടിവ 6G, CD 110 ഡ്രീം, ഗ്രാസിയ 125 മോഡലുകള്‍ക്ക് നേരത്തെ തന്നെ ഹോണ്ട ഓഫറുകള്‍ നല്‍കിയിരുന്നു. പതിനാറ് വര്‍ഷമായി വിപണിയിലെത്തുന്ന യൂണികോണിന് 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളതെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

MOST READ: റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

162.71 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 14 bhp കരുത്തും 6,000 rpm -ല്‍ 13.92 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സിംഗിള്‍-ചാനല്‍ എബിഎസും ബൈക്കില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നണ്ട്. പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാകും യൂണികോണ്‍ ബിഎസ് VI വിപണിയില്‍ എത്തുക.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്‌സ്റ്റെന്‍ഡ് വാറണ്ടിയുമാണ്.

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ബൈക്കുകളില്‍ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകള്‍ പരിചയപ്പെടുത്താന്‍ ഹോണ്ട. സാങ്കേതികവിദ്യയ്ക്കായി പേറ്റന്റ് ഫയല്‍ ചെയ്യുകയും ചെയ്തു.

MOST READ: ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള RnD സെന്റര്‍ അടുത്തിടെ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്കായി മൈന്‍ഡ് റീഡിംഗ് സാങ്കേതികവിദ്യയ്ക്കായി പേറ്റന്റ് ഫയല്‍ ചെയ്തതിരിക്കുന്നത്.

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഹെല്‍മെറ്റിലെ ബില്‍റ്റ്-ഇന്‍ ഇലക്ട്രോഡുകള്‍ (BMI) വഴി ടെലിപതിയിലൂടെ മോട്ടോര്‍സൈക്കിള്‍ നിയന്ത്രിക്കാന്‍ സാങ്കേതികവിദ്യ റൈഡറിനെ അനുവദിക്കുന്നതാണ് ഈ സംവിധാനം. ഇത് ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫേസിലേക്ക് തലച്ചോര്‍ സിഗ്‌നലുകള്‍ നല്‍കും.

ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

തുടര്‍ന്ന് മോട്ടോര്‍സൈക്കിളിന്റെ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ ഈ സിഗ്‌നലുകളെ വ്യാഖ്യാനിക്കുകയും ഇന്‍പുട്ടുകളായി ഉപയോഗിക്കുകയും ചെയ്യും. എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ത്രോട്ടില്‍, IMU എന്നിവപോലുള്ള മറ്റ് സിസ്റ്റങ്ങളെയും ഇത് നിരീക്ഷിക്കുകയും ഉചിതമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാന്‍ എല്ലാ വിവരങ്ങളും ഉപയോഗിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Honda Announced Cashback Offers For BS6 Unicorn 160. Read in Malayalam.
Story first published: Wednesday, December 30, 2020, 19:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X