നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

2021 നിഞ്ച 400 മോഡലിനായി നാല് പുതിയ കളർ ഓപ്ഷനുകൾ തായ്‌ലൻഡിൽ അവതരിപ്പിച്ച് കവസാക്കി. ഗ്ലോസി ബ്ലാക്ക്, ഗ്രേ, ഗ്ലോസി ബ്ലൂ, ഏറ്റവും പുതിയ KRT എഡിഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

പുതിയ പെയിന്റ് സ്കീമുകൾ കൂടാതെ ഇരട്ട-സിലിണ്ടർ സ്പോർട്ട്ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും കവസാക്കി നടപ്പാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളിന്റെ പുതിയ ഗ്ലോസി ബ്ലാക്ക് ഓപ്ഷന്റെ ഫ്യുവൽ ടാങ്കിലും ഫ്രണ്ട് ഫെയറിംഗിലും വൈറ്റ് ഡെക്കലുകളുള്ള ഒരു കറുത്ത രൂപമാണ് ഒരുങ്ങിയിരിക്കുന്നത്.

നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

അതേസയം അലോയ് വീലുകളിൽ ചുവന്ന പിൻസ്ട്രിപ്പിംഗും കാണാൻ സാധിക്കും. ഈ കളർ ഓപ്ഷനിലെ നിഞ്ച 400-ന്റെ മൊത്തത്തിലുള്ള രൂപം അതിശയകരമാണ്. മാത്രമല്ല നിരവധി പുതിയ ഉപഭോക്താക്കളെ ഇത് ആകർഷിക്കുകയും ചെയ്യും.

MOST READ: കയറ്റുമതിക്കായി ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഹോണ്ട

നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

നിഞ്ച 400-ന്റെ പുതിയ ഗ്രേ കളർ ഓപ്ഷനിലേക്ക് നോക്കിയാൽ ലൈറ്റ്, ഡാർക്ക് ഷേഡുകളിൽ ഗ്ലോസിയും മാറ്റ് ഫിനിഷുകളും സംയോജിപ്പിച്ചതായി തോന്നുന്നു. തിളക്കമുള്ള പച്ച ഡെക്കലുകളും ഗ്രാഫിക്സും ദൃശ്യതീവ്രത വർധിപ്പിക്കാൻ സഹായിക്കുന്നു. അതേസമയം ഫ്യുവൽ ടാങ്കിലെ ബ്ലാക്ക് നിഞ്ച ലോഗോ ബോൾഡ് ആയി കാണപ്പെടുന്നു.

നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

മൂന്നാമത്തെ പുതിയ കളർ ഓപ്ഷൻ ഗ്ലോസി ബ്ലൂവാണ്. അതിൽ ടർക്കോയ്‌സ് ടച്ച് ഉണ്ടെന്ന് തോന്നുന്നു. ഇത് തികച്ചും സവിശേഷമായ ഒരു നിറമാണെന്നു തന്നെ പറായാം. മാത്രമല്ല മോട്ടോർസൈക്കിൾ വേറിട്ടുനിൽക്കാൻ സഹായിക്കുകയും ചെയ്യും. വൈറ്റ് ഡെക്കലുകളും ഗ്രാഫിക്സും ബ്ലാക്ക്ഔട്ട് ബോട്ടം ഫ്രണ്ട് ഫെയറിംഗും അലോയ് വീലുകളിൽ വൈറ്റ് പിൻസ്ട്രിപ്പിംഗും ഇതിലുണ്ട്.

MOST READ: 90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

2021 നിഞ്ച 400-ൽ അവതരിപ്പിച്ചിരിക്കുന്ന KRT എഡിഷൻ കവസാക്കി നിഞ്ച ZX-6R-ൽ കമ്പനി അവതരിപ്പിച്ച നിറത്തിന് സമാനമാണിത്. ഫെയറിംഗിന്റെ അടിയിൽ വെറ്റ്-റെഡ് കോമ്പിനേഷൻ ചേർന്നതാണ് ഇത്.

നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

മോട്ടോർസൈക്കിളിന്റെ മുൻവശത്തും വശങ്ങളിലും പിൻഭാഗത്തും സൂക്ഷ്മമായ റെഡ് ലൈനുകളും ഏറെ ആകർഷകമാണ്. അതേസമയം ടാങ്കിലെ സ്റ്റിക്കറിംഗും സൈഡ് ഫെയറിംഗിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

MOST READ: ഉപഭോക്താക്കള്‍ക്കായി കോണ്‍ടാക്ട്‌ലെസ് സേവനം വാഗ്ദാനം ചെയ്ത് സിയറ്റ്

നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

നിലവിൽ കവസാക്കി നിഞ്ച 400 ന്റെ നാല് പുതിയ കളർ ചോയ്‌സുകൾ തായ്‌ലൻഡിൽ മാത്രമാണ് ലഭ്യമാവുക. ഇന്ത്യയിൽ 399 സിസി മോട്ടോർസൈക്കിളിന്റെ ബിഎസ്-VI പതിപ്പ് ജാപ്പനീസ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടില്ല. എബോണി ബ്ലാക്ക്, ലൈം ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ബിഎസ്-IV നിഞ്ച 400 വിപണിയിൽ ഇടംപിടിച്ചിരുന്നത്.

നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

സ്‌പ്ലിറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ അനലോഗ് ടാക്കോമീറ്റര്‍ എന്നിവയാണ് നിഞ്ച 400 ബൈക്കിന്റെ മുന്‍ഭാഗത്തെ സവിശേഷതകള്‍. എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം തന്നെ പിന്നിലെ ടെയ്‌ലാമ്പും എല്‍ഇഡിയിലാണ് അലങ്കരിച്ചിരിക്കുന്നത്. പുതിയ എക്‌സ്‌ഹോസ്റ്റ് ഘടനയും 400 മോഡലിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Introduced Four New Colour Options For The 2021 Ninja 400. Read in Malayalam
Story first published: Thursday, July 23, 2020, 17:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X