പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

കഴിഞ്ഞ മാസം അവസാനത്തോടെ ഹോർനെറ്റ് 2.0 പുറത്തിറക്കിയ ഹോണ്ട മറ്റൊരു ഉൽപ്പന്നം കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 30 ന് ഇന്ത്യയിൽ പുതിയ മോട്ടോർസൈക്കിൾ വിപണിയിലെത്തുമെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

എന്നിരുന്നാലും വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ‌ ഒന്നും ജാപ്പനീസ് ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല. 300-500 സിസി ഡിസ്‌പ്ലേസ്‌മെന്റ് ഉള്ള ഒരു പ്രീമിയം മോട്ടോർസൈക്കിളായിരിക്കാം ഹോണ്ടയുടെ പുതിയ ഉൽപ്പന്നമെന്നാണ് അനുമാനം.

പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

വാസ്തവത്തിൽ ഒരു മീഡിയം-ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിളാണെങ്കിൽ ഇത് ഹോണ്ടയുടെ അന്താരാഷ്ട്രതലത്തിൽ ലഭ്യമായ ഒരു പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം.

MOST READ: ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

എന്നിരുന്നാലും ഇത് ഇന്ത്യൻ കമ്പോളത്തിന് അനുയോജ്യമാക്കുന്നതിന് കാര്യമായ ചില മാറ്റങ്ങൾ വരുത്തും. ഇന്ത്യൻ വിപണിയിൽ തികച്ചും പുതിയ ബൈക്ക് ആയിരിക്കുമെങ്കിലും ഇതിനകം തന്നെ വിദേശത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഒരു മോഡലാകുമെന്നതിൽ സംശയമൊന്നുമില്ല.

പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

300-500 സിസി സെഗ്‌മെന്റിൽ അരങ്ങുവാഴുന്ന റോയൽ എൻഫീൽഡിനെതിരെ ഒരു മോഡൽ എന്നതാണ് ഹോണ്ടയുടെ ലക്ഷ്യം. വരാനിരിക്കുന്ന പ്രീമിയം മോട്ടോർസൈക്കിൾ ഒരു ക്രൂയിസർ പതിപ്പാകാമെന്നാണ് അഭ്യൂഹം.

MOST READ: ബിഎസ്-VI ഹിമാലയന് 1,837 രൂപയുടെ വില വർധനവ്; പ്രാരഭ പതിപ്പിന് ഇനി മുടക്കേണ്ടത് 1.91 ലക്ഷം രൂപ

പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

ഒരുപക്ഷേ ഹോണ്ട റെബൽ 300 തന്നെയായിരിക്കാമിത്. കൂടാതെ ജാപ്പനീസ് കമ്പനി അടുത്തിടെ തങ്ങളുടെ 500 സിസി ശ്രേണിയിലുള്ള CB500X, CBR500R, CB500F, എന്നിവയുൾപ്പെടെയുള്ള മോഡലുകളെ പരിഷ്ക്കരിക്കുകയും ചെയ്തത് ഈ അഭ്യൂഹങ്ങൾക്ക് അടിവരയിടുന്നു.

പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

ഹോണ്ടയുടെ പുതിയ പ്രീമിയം മോട്ടോർസൈക്കിൾ കമ്പനിയുടെ ബിഗ് വിംഗ് ഡീലർ നെറ്റ്‌വർക്ക് വഴിയാകും ഇന്ത്യയിൽ വിൽക്കുക. ഇത് കമ്പനിയുടെ പ്രീമിയം 300 സിസി തുടങ്ങി അതിനു മുകളിലുള്ള ബൈക്കുകളുടെയും വിൽപ്പനയും വിൽപ്പനാനന്തര സേവനങ്ങളും ലഭ്യമാക്കുന്നു.

MOST READ :ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

ആകർഷകമായ വിലനിലവാരത്തിൽ പുതിയ ഹോണ്ട ബൈക്ക് പ്രാദേശികവൽക്കരിക്കപ്പെടും. അതിനാൽ രണ്ട് ലക്ഷം രൂപയാകും വരാനിരിക്കുന്ന ബൈക്കിന് നൽകുക. അങ്ങനെയെങ്കിൽ ആഭ്യന്തര വിപണിയിൽ മികച്ച ശ്രദ്ധ നേടാൻ ഹോണ്ടയ്ക്ക് സാധിക്കും.

പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

ഹോണ്ട ഫോർസ ശ്രേണിയിലേക്കും ഒരു പുതു മോഡലിനെ ബ്രാൻഡ് അവതരിപ്പിക്കും. വരാനിരിക്കുന്ന മാക്സി-സ്കൂട്ടറിന്റെ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഒരു ടീസർ വീഡിയോ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഒക്ടോബർ 14 ന് പുതിയ മാക്സി സ്കൂട്ടർ അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിക്കും.

Most Read Articles

Malayalam
English summary
New Honda Premium Motorcycle Launch On September 30 In India. Read in Malayalam
Story first published: Wednesday, September 16, 2020, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X