ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

സബ് കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് എത്തുമെന്ന് പ്രഖ്യാപിച്ച് ടൊയോട്ട. മിനി ഫോർച്യൂണർ ലുക്കുമായി എത്തുന്ന വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

ഓൺലൈനായോ ഏതെങ്കിലും ടൊയോട്ട ഡീലർഷിപ്പിലൂടെയോ 11,000 രൂപ ടോക്കൺ തുക നൽകി അർബൻ ക്രൂയിസർ പ്രീ-ബുക്ക് ചെയ്യുന്നവർക്ക് റെസ്പെക്റ്റ് പാക്കേജിന്റെ ഭാഗമായി രണ്ട് വർഷത്തേക്ക് സൗജന്യ അറ്റകുറ്റപ്പണി വാഗ്ദാനം ചെയ്യുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് മോഡലുകളിലാകും പുതിയ എസ്‌യുവി വിപണിയിൽ ഇടംപിടിക്കുക. മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ കാണുന്ന അതേ 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് റീ ബാഡ്‌ജ് പതിപ്പായ അർബൻ ക്രൂയിസറിലും ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: ടൊയോട്ട ഹിലക്‌സ് പിക്കപ്പിന്റെ അരങ്ങേറ്റം യാഥാർഥ്യമായേക്കും

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

ഈ ഗ്യാസോലിൻ യൂണിറ്റ് 6,000 rpm-ൽ 104 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എല്ലാ വേരിയന്റുകളും അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം തെരഞ്ഞെടുക്കാൻ സാധിക്കും.

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

ഓട്ടോമാറ്റിക് മോഡലുകൾക്ക് കൂടുതൽ ഇന്ധനക്ഷമത നൽകാനായി ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള ലിഥിയം അയൺ ബാറ്ററി കരുതിവെയ്ക്കും.

MOST READ: മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, സെന്റർ ക്യാപ് ഉള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഡേ / നൈറ്റ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ ടോപ്പ് എൻഡ് പതിപ്പിൽ പ്രത്യേകമായി ടൊയോട്ട വാഗ്ദാനം ചെയ്യും.

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

കൂടാതെ ക്രോം, ഗ്രേ ഫിനിഷുള്ള ട്വിൻ-സ്ലേറ്റ് വെഡ്ജ് ഫ്രണ്ട് ഗ്രിൽ, എൽഇഡി പാക്കേജ്, ഫുൾ വീൽ കവറുള്ള സ്റ്റീൽ വീൽ, ഡ്യുവൽ ടോൺ ഇന്റീരിയർ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, മൊബൈൽ പാറ്റേണിലെ ഡാർക്ക് ബ്രൗൺ ഫാബ്രിക് സീറ്റുകൾ, ബ്ലൂടൂത്ത് ഉള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി കോംപാക്‌ട് എസ്‌യുവിയിൽ അണിനിരത്തും.

MOST READ: ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

യുഎസ്ബി, ഓക്സ്-ഇൻ കണക്റ്റിവിറ്റിയും റിമോട്ട് കൺട്രോൾ, എഞ്ചിൻ പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ ഉള്ള സ്മാർട്ട് എൻട്രി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾ എന്നിവയും അതിലേറെയും സവിശേഷതകളും ടൊയോട്ട അർബൻ ക്രൂയിസറിന്റെ ഭാഗമാകും.

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

ടൊയോട്ട അർബൻ ക്രൂയിസർ ആറ് മോണോടോൺ, മൂന്ന് ഡ്യുവൽ-ടോൺ കളർ സ്കീമുകളായിരിക്കും അവതരിപ്പിക്കുക. അതിൽ ബ്ലൂ/ബ്ലാക്ക്, ബ്രൗൺ/ബ്ലാക്ക്, ഓറഞ്ച്/വൈറ്റ് എന്നീ ഡ്യുവൽ ടോൺ നിറങ്ങളും ബ്ലൂ, ബ്രൗൺ, വൈറ്റ്, ഓറഞ്ച്, സിൽവർ, ഗ്രേ എന്നിങ്ങനെ ആറ് മോണോടോൺ കളർ ഓപ്ഷനുകളിലുമാണ് അർബൻ ക്രൂയിസർ ഒരുങ്ങിയിരിക്കുന്നത്.

ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

വിറ്റാര ബ്രെസയുടെ അതേ ശ്രേണിയിൽ ഇടംപിടിക്കുമെങ്കിലും വിപണിയിൽ എത്തുമ്പോൾ അർബൻ ക്രൂയിസറിന് എക്സ്ഷോറൂം വില അൽപ്പം കൂടുതലായിരിക്കും. അതായത് ഏകദേശം 7.9 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും ടൊയോട്ട ബാഡ്‌ജിലെത്തുന്ന വാഹനത്തിന് മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Tuesday, September 15, 2020, 14:08 [IST]
English summary
Toyota Urban Cruiser Launch On 2020 September 23. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X